Tuesday, September 5, 2023

26. 07. 2023 വ്യാഴം

26. 07. 2023 

വ്യാഴം 

ധ്യാപന പരിശീലനത്തിന്റെ അവസാന ദിനമായി എന്ന് രാവിലെ കൃത്യം 9.15 ഓടുകൂടി സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. ഇന്നീ ദിവസം സ്കൂൾ കായികമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഉള്ളതിനാൽ അസംബ്ലി ഉണ്ടായിരുന്നു. ബോക്സിങ്ങിൽ ലോക്ക് ചാമ്പ്യൻ ആയിരുന്ന കേസിലേക്ക് ഇന്നേദിവസം മീറ്റ് ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയിരുന്നു. യോഗത്തിൽ സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ. ജോസ് സർ സന്നിഹിതനായിരുന്നു. ഡെപ്യൂട്ടി എച്ച് എം. ശ്രീ. സജീവ് കുമാർ സാർ യോഗത്തിന് ആശംസകൾ നേർന്നു. സ്കൂളിൽ നിന്നും പിരിഞ്ഞു പോകുന്ന കായിക അധ്യാപിക ശ്രീമതി കൊച്ചുറാണി ടീച്ചർക്ക് സ്നേഹാദരവും ഇന്നേദിവസം നടത്തുകയുണ്ടായി.

     മുൻകൂട്ടി നിശ്ചയിച്ചത് പോലെ ഹൈസ്കൂൾ വിഭാഗത്തിന്റെ കായിക ഇനങ്ങളാണ് ഇന്നേദിവസം സ്കൂളിൽ നടത്താനായി തീരുമാനിച്ചത്. ആവേശോജ്ജ്വലമായ അനവധി മത്സരങ്ങളാണ് സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് അരങ്ങേറിയത്. കാണികളായി മുഴുവൻ വിദ്യാർഥികളുടെ പങ്കാളിത്തവും ഒപ്പമുണ്ടായിരുന്നു. വിവിധ മത്സരയിലകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിപൂർണ്ണ പിന്തുണയുമായി എല്ലാ പരിശീലകരും ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. പ്രസ്തുത മേളയുടെ പ്രോഗ്രാം കൺവീനർ എന്റെ കൺസെൻ അധ്യാപകനായ പ്രമോദ് സാർ ആയിരുന്നതിനാൽ വേലയുമായി ബന്ധപ്പെട്ട അധിക ചുമതലകളും അദ്ദേഹം ഏൽപ്പിച്ചിരുന്നു.

8 B വിദ്യാര്‍ത്ഥിനികളോടൊപ്പം

         ഇന്നീ ദിവസം മൂന്നാമത്തെ പിരീഡ് ആണ് എട്ട് ബി ക്ലാസ്സിൽ ഉണ്ടായിരുന്നത്. സ്കൂൾ സ്പോർട്സ് മീറ്റ് നടക്കുന്നതിനാൽ എല്ലാ കുട്ടികളും ക്ലാസ്സിൽ ഇല്ലായിരുന്നു. എത്തിയ എല്ലാ പഠിതാക്കളും 30 ദിവസത്തോളം ഉള്ള അധ്യാപനത്തെ വിലയിരുത്തുകയും നിർദ്ദേശങ്ങളും മുന്നോട്ടുവയ്ക്കുകയും ചെയ്തു. തുടർന്ന് അനവധി സമ്മാനങ്ങളും മിഠായികളും നല്ല വാക്കുകളും അവർ നൽകുകയുണ്ടായി. ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു മുഹൂർത്തമായിരുന്നു അത്. അനവധി വിദ്യാർത്ഥികൾ സ്നേഹിക്കപ്പെടാനും അവരുമായി അനുഭവങ്ങൾ പങ്കിടുവാനും പഠനത്തിൽ പ്രചോദനമേകുവാനും ഈ ക്ലാസിലെ അധ്യാപന പരിശീലന കാലയളവിൽ സാധിക്കുകയുണ്ടായി. പല വിദ്യാർത്ഥികളും വൈകാരികമായി പ്രതികരിച്ചതിലൂടെ അവർക്ക് ഉണ്ടായിരുന്ന സ്നേഹബന്ധത്തിന്റെ ആഴം എത്രത്തോളമാണെന്ന് ബോധ്യമാകുവാൻ കഴിഞ്ഞു. ഒരു അധ്യാപകൻ എന്ന നിലയിൽ ഏറെ സന്തോഷവും അതിലുപരി ദുഃഖവും തോന്നിയ നിമിഷങ്ങളാണ് ഇന്ന് കടന്നുപോയത്.

കണ്‍സേണ്‍ അദ്ധ്യാപകന്‍ ശ്രീ. പ്രമോദ് സാറിനൊപ്പം 

     എല്ലാ വിദ്യാർത്ഥികളും മലയാളഭാഷയെയും സാഹിത്യത്തെയും ഇഷ്ടപ്പെട്ടിരുന്നു എന്നും ഇപ്പോൾ മലയാളം പീരിയഡുകൾ ആസ്വദിക്കുവാൻ കഴിയുന്നുവെന്നും അവർ പ്രതികരിക്കുകയുണ്ടായി. തങ്ങളിലൂടെ വിദ്യാർഥികൾക്ക് ഒരു വിഷയത്തിൽ താല്പര്യമുണ്ടാവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ വസ്തുതയായിരുന്നു. ഞാൻ പഠിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും സ്നേഹനിധികളായ കുട്ടികളായിരുന്നു എട്ട് ബിയിൽ ഉണ്ടായിരുന്നത്. ഏറെ സ്നേഹത്തോടെയുള്ള ഓരോ വർത്തമാനങ്ങൾക്ക് ശേഷം ക്ലാസിൽ നിന്ന് പിരിയുകയുണ്ടായി. 

പ്രധാനാദ്ധ്യാപകന്‍ ശ്രീ. ജോസ് സാറിനൊപ്പം

         സ്കൂളിൽ നിന്നും സീഡിന്റെ അധ്യാപികയ്ക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയുണ്ടായി. പ്രധാന അധ്യാപകൻ ശ്രീ ജോസ് സാറിനെ കാണുകയും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഹാജർ ബുക്ക് സീൽ ചെയ്തു വാങ്ങുകയും ചെയ്തു. കൺസേൺ അധ്യാപകനായ പ്രമോദ് സാറിനെ കണ്ട് സ്നേഹോപഹാരം നൽകുകയും യാത്ര തയ്യാറായുകയും ചെയ്തു. ഇന്നത്തെ മുഴുവൻ പ്രവർത്തനങ്ങൾക്ക് ശേഷം ഉച്ചയോടെ സ്കൂളിൽ നിന്നും തിരിക്കുകയുണ്ടായി.



No comments:

Post a Comment

ഇന്നോവേറ്റീവ് വർക്ക് - ക്രിയപ്പെട്ടി

    ക്രിയപ്പെട്ടി          ഇന്നോവേറ്റീവ് വർക്ക്              ഭാ ഷാപഠനം കേവല പുസ്തക വായനയിലൂടെ ആർജിക്കേണ്ടതല്ല. സോവിയറ്റ് സൈക്കോളജിസ്റ്റായ ല...