11. 07. 2023
ചൊവ്വ
ഇന്നേദിവസം കൃത്യം 9 12 തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. രണ്ടുദിവസത്തെ ശനി ഞായർ അവധികൾക്ക് ശേഷം തിങ്കളാഴ്ച ഇന്ന് ഒരു അസംബ്ലിക്ക് ശേഷമാണ് ക്ലാസുകൾ ആരംഭിച്ചത്. വായന വാരത്തോട് അനുബന്ധിച്ച് നടത്തിയ പുസ്തക നിരൂപണത്തിന്റെ രചനകൾ മൂല്യനിർണയം നടത്താൻ സ്കൂളിലെ അധ്യാപകർ ഏൽപ്പിച്ചിരുന്നു. അതോടൊപ്പം സ്കൂളിലെ വിവിധ അധ്യാപകർ നടത്തിയ ക്ലാസ് പരീക്ഷകളുടെ ഉത്തരകടലാസുകൾ മൂല്യനിർണയം ചെയ്യുന്നതിനും ഇന്നേദിവസം ചുമതലയുണ്ടായിരുന്നു.
![]() |
| പോസ്റ്റര്‍ രചനയുടെ മൂല്യനിര്‍ണയ വേളയില്‍ |
പാഠസൂത്രണ പ്രകാരം ഇന്നേദിവസം കഴിഞ്ഞ ക്ലാസുകളിൽ തുടങ്ങിവച്ച അമ്മമ്മ എന്ന പാഠഭാഗത്തിന്റെ തുടർ പ്രവർത്തനങ്ങളാണ് പദ്ധതി ഇട്ടിരുന്നത്. ഇതിന് ആവശ്യമായ ബോധന സാമഗ്രികളും ഒരുക്കിയിരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളും നൂതന പദങ്ങൾ എഴുതിയ ചാർട്ടും ഇന്നത്തെ ക്ലാസ്സിൽ ബോധന സാമഗ്രികൾ ആയി കരുതിയിരുന്നു. പാഠഭാഗത്തിന് അനുയോജ്യമായ ഒരു പ്രവർത്തനവും ഇന്നേദിവസം കരുതിയിരുന്നു.
ഇലഞ്ഞിപ്പൂ മണമുള്ള നാട്ടുവഴികൾ എന്ന പി സുരേന്ദ്രന്റെ മനോഹരമായ നോവലിലെ ഒരു ഭാഗമാണ് അമ്മമ്മ എന്ന തലക്കെട്ട് ഓടുകൂടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആത്മാംശമുള്ള ഭാഷയിൽ രേഖപ്പെടുത്തിയ ഈ പാഠഭാഗം ഏറ്റവും ഹൃദ്യമായ രീതിയിൽ പഠിതാക്കൾ എത്തിക്കുവാൻ ഇന്നേദിവസം കഴിഞ്ഞു. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഐസിടി വഴി പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഇന്നത്തെ ക്ലാസ്സിന്റെ തുടക്കം. പാഠഭാഗം മാതൃക വായന നടത്തിയും പഠിതാക്കളെ കൊണ്ട് ശ്രാവ്യവായന നടത്തിയും പഠനബോധന പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോവുകയുണ്ടായി.
നൂതന പദങ്ങൾ എഴുതിയ ചാർട്ടുകൾ പ്രദർശിപ്പിച്ചുകൊണ്ട് പഠിതാക്കളിൽ ആശയസംവേദനം സാധ്യമാക്കി. അമ്മമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ കാവ്യാത്മകമായി ചിത്രീകരിക്കുന്ന പാഠഭാഗങ്ങൾ കണ്ടെത്തി വിശകലനം ചെയ്യുന്ന പ്രവർത്തനവും പഠിതാക്കൾക്ക് നൽകുകയുണ്ടായി. ഇന്നത്തെ ക്ലാസ്സിൽ ആധാരമായ പുനരവലോകനവും നിർദ്ദേശ ചോദ്യത്തിൽ നിയോഗ അഭ്യസവും നൽകിയാണ് ക്ലാസ് അവസാനിപ്പിച്ചത്.
അമ്മമ്മ എന്ന പാഠഭാഗത്തെ സംബന്ധിച്ച് അനവധി വിവരങ്ങൾ ഇന്ന് സ്വീകരിക്കുവാൻ കഴിഞ്ഞു പഠിതാക്കളുടെ പ്രതികരണങ്ങളിലൂടെ ഇന്നത്തെ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് ബോധ്യപ്പെടുവാൻ കഴിഞ്ഞു. പഠിതാക്കളുടെ പൂർണ്ണ പങ്കാളിത്തത്തോടെ ഏതൊരു പാഠ്യ വസ്തുവിനെയും കൃത്യമായും ലളിതമായും സംവേദനം ചെയ്യുവാൻ കഴിയുമെന്ന് ഇന്നത്തെ ക്ലാസ്സിലൂടെ ബോധ്യമായി.
ഏറ്റവും മനോഹരമായ ഒരു അധ്യാപന പരിശീലന ദിനമാണ് ഇന്നീ ദിവസം കടന്നുപോയത് ഓരോ ദിവസവും കടക്കുന്നതിലൂടെ അധ്യാപകരുമായും വിദ്യാർത്ഥികളുമായും കൂടുതൽ സ്നേഹബന്ധം പുലർത്തുവാൻ കഴിയുന്നത് സന്തോഷകരമായ വസ്തുതയാണ്. വിദ്യാർത്ഥികളുടെ മാറുന്ന ചിന്താഗതികൾക്ക് അനുസൃതമായി ബോധന പ്രവർത്തനങ്ങളെ പരിഷ്കരിക്കുവാനും നൂതന പ്രവർത്തനങ്ങളെ ക്ലാസ് മുറിയിൽ പരിചയപ്പെടുത്തുവാനും കഴിയുന്നു സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം ഇന്നേദിവസം 4. 45 ഓടുകൂടി തിരിക്കുകയുണ്ടായി.

No comments:
Post a Comment