12. 07. 2023
ബുധൻ
ഇന്ന് രാവിലെ കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. ഇന്ന് ബുധനാഴ്ച ആയതിനാൽ സ്കൂൾ ടൈംടേബിൾ അനുസരിച്ച് അസംബ്ലിയുള്ള ദിവസമായിരുന്നു അസംബ്ലിയിൽ വിവിധ മത്സരങ്ങളിൽ സമ്മാനർഹരായ വിദ്യാർഥികളെ അനുമോദിക്കുകയും അവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു വിദ്യാർഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പ്രധാന അധ്യാപകൻ ജോസ് സാർ നൽകുകയുണ്ടായി തുടർന്ന് ഡെപ്യൂട്ടി എച്ച് എം സജി സാർ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി.
![]() |
| ക്ലാസ്സ് നിരീക്ഷണത്തിന് ശേഷം |
ഇന്നീ ദിവസം കഴിഞ്ഞ ക്ലാസുകളിൽ തുടങ്ങിവച്ച അമ്മമ്മ എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ചർച്ച ചെയ്യുവാനായി ഉണ്ടായിരുന്നത്. കോളേജിൽ നിന്നും ഓപ്ഷണൽ ടീച്ചറായ സിന്ധു ടീച്ചർ ക്ലാസ് നിരീക്ഷണത്തിനായി എത്തിയിരുന്നു ആയതിനാൽ ക്ലാസ് പതിവിലും മികവുറ്റതാക്കണമെന്ന് കരുതിയിരുന്നു അമ്മമ്മ എന്ന പാഠഭാഗത്തിലെ അവസാന പാഠാസൂത്രണമാണ് ഇന്നീ ദിവസം ചർച്ച ചെയ്യുവാനായി ഉണ്ടായിരുന്നത്. ഇതിന് ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു. നൂതന പദങ്ങൾ എഴുതിയ ചാർട്ട് വീഡിയോ ശകലം എന്നിവ ഉപാദാന മാതൃകകളായി സ്വീകരിച്ചിരുന്നു.
പതിവിലും ആത്മസംതൃപ്തി ലഭിച്ച ക്ലാസ് ആയിരുന്നു ഇന്നത്തെ ഇത് അനവധി ബോധന ഉപകരണങ്ങളിലൂടെ വിദ്യാർത്ഥികളിൽ പാഠാശയത്തെ ലളിതമായി തന്നെ പകർത്തിയെടുക്കുവാൻ കഴിഞ്ഞു. ഏറ്റവും പ്രാധാന്യമേറിയ വിദ്യാർത്ഥികളുടെ ഉത്തരങ്ങളെ ക്രോഡീകരിക്കുകയും അവരുടെ അഭിപ്രായങ്ങൾക്ക് ആവശ്യമായ അഭിപ്രായങ്ങൾ നൽകുകയും ചെയ്തു. സേവന രംഗത്തെ പ്രമുഖരായ സ്ത്രീകളെ വിശകലനം ചെയ്തുകൊണ്ടുള്ള കുറിപ്പും ഇന്നത്തെ ക്ലാസിലെ പ്രവർത്തനമായിരുന്നു ഇന്നേദിവസം ചർച്ച ചെയ്ത വിവരങ്ങളെ പുനര അവലോകനം നടത്തിയാണ് ക്ലാസ് അവസാനിപ്പിച്ചത്.
ക്ലാസിലെ സമയ ക്രമീകരണത്തിൽ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് ഇന്നേദിവസം ബോധ്യപ്പെടുകയുണ്ടായി തീർത്തും വ്യക്തതയോടെയും ലളിതമായും ഇന്നത്തെ ദിവസം ആശയത്തെ വിദ്യാർത്ഥികളിൽ എത്തിക്കുവാൻ കഴിഞ്ഞു. ക്ലാസ് മാനേജ്മെന്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നു ബോധ്യപ്പെടുകയുണ്ടായി.
അധ്യാപന പരിശീലനത്തിന്റെ ഏറ്റവും മനോഹരമായ ഒരു ദിവസമായിരുന്നു ഇന്ന് കടന്നുപോയത്. ക്ലാസ് നിരീക്ഷണത്തിന്റെ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തീർത്തും സംതൃപ്തിയോടെ അവയെ പൂർത്തീകരിക്കുവാൻ കഴിഞ്ഞു പരിപൂർണ്ണ പങ്കാളിത്തത്തോടെ വിദ്യാർഥി അധ്യാപക ബന്ധം സ്ഥാപിക്കുകയും പഠനബോധന പ്രവർത്തനങ്ങളെ ഏകോപിക്കുവാനും കഴിഞ്ഞു. സ്കൂളിന് ഓരോ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളോടൊപ്പം അണിചേരുവാനും സ്കൂളിലെ ഓരോ മനുഷ്യരോടും സ്നേഹബന്ധം പുലർത്തുവാനും കഴിയുന്നു. ഇന്നീ ദിവസത്തെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം 4. 30 ഓടുകൂടി സ്കൂളിൽ നിന്നും തിരിക്കുകയുണ്ടായി.

No comments:
Post a Comment