3. 7. 2023
തിങ്കൾ
ഇന്നേദിവസം രാവിലെ കൃത്യം 9 15 ഓടുകൂടി സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. അതിരാവിലെ തന്നെ മഴ തുടരുന്നതിനാൽ പഠിതാക്കൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് അല്പം കാലതാമസം നേരിട്ടു. ടൈംടേബിൾ അനുസരിച്ച് ഇന്നേദിവസം രണ്ട് പീരിയഡുകൾ ആണ് ഉണ്ടായിരുന്നത്. എങ്കിലും മറ്റൊരു ട്രെയിനിക്കായി ഇന്നേദിവസം ആറാമത്തെ പിരീഡ് വിട്ടുകൊടുക്കുകയുണ്ടായി. ഇന്നേദിവസം എട്ടു ബി യിൽ രണ്ടാമത്തെ പിരീഡ് ക്ലാസ് എടുക്കാനായി ഉണ്ടായിരുന്നു.
![]() |
| പകരം ക്ലാസ്സുകളില്‍ |
കഴിഞ്ഞദിവസം തുടങ്ങിവച്ച രാമപുരത്ത് വാര്യരുടെ കുജയിലെ വൃത്തം വഞ്ചിപ്പാട്ടിലെ കുറച്ചു ഭാഗമായ സാന്ദ്ര സൗഹൃദം എന്ന പാഠഭാഗമാണ് ബോധനം ചെയ്യുവാനായി ഉണ്ടായിരുന്നത്. ഇതിനാവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു. വഞ്ചിപ്പാട്ട് പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നതിന് ആവശ്യമായ വീഡിയോസ് ശബ്ദ ശകലങ്ങൾ എന്നിവ ഇന്നീ ദിവസം ക്രമീകരിച്ചിരുന്നു. പാഠഭാഗത്തിന് അനുയോജ്യമായ രീതിയിൽ പ്രവർത്തനങ്ങളും ഇന്നേദിവസം ക്രമീകരിച്ചിരുന്നു.
വഞ്ചിപ്പാട്ടിന്റെ പ്രത്യേകതകളും വിവരങ്ങളും അടങ്ങുന്ന ഒരു വീഡിയോ പ്രദർശിപ്പിക്കുകയും വിദ്യാർഥികളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുകയും ചെയ്തു വഞ്ചിപ്പാട്ട് പ്രസ്ഥാനത്തെ കുറിച്ചുള്ള വൈജ്ഞാനിക ഘടന ശക്തിപ്പെടുത്തിയ ശേഷമാണ് പാഠഭാഗത്തെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിയത്. തുടർന്നുള്ള പാഠഭാഗത്തെ സംബന്ധിക്കുന്ന പ്രവർത്തനവും നൽകിയിരുന്നു. കൂടാതെ പാഠഭാഗത്തെ പഠിതാക്കളെ കൊണ്ട് മാതൃക വായന നടത്തുകയും ചെയ്തു. ക്ലാസ് റൂം പ്രവർത്തനങ്ങളിൽ വിദ്യാർഥികളിൽ പൂർണ്ണപങ്കാളിത്തം ഉറപ്പുവരുത്താൻ ശ്രമിച്ചിരുന്നു. ക്ലാസ് റൂം മാനേജ്മെന്റിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.
ഇന്നീ ദിവസം വളരെ ആത്മസംതൃപ്തിയുള്ള ഒരു ഗ്ലാസ് ആയിരുന്നു പ്രധാനം ചെയ്തത് വഞ്ചിപ്പാട്ട് പ്രസ്ഥാനത്തെക്കുറിച്ചും രാമപുരത്ത് വാര്യരെ കുറിച്ചും കൃഷ്ണ - കുചേല സൗഹൃദത്തെക്കുറിച്ചും കാര്യക്ഷമായി അപഗ്രഥനം നടത്തുവാൻ കഴിഞ്ഞു. വിദ്യാർത്ഥികളുടെ പ്രതികരണങ്ങളിൽ നിന്നും ഇന്നത്തെ ക്ലാസ് വളരെ പ്രയോജനകരമാണെന്ന് മനസ്സിലാക്കുവാൻ സാധിച്ചു.അധ്യാപന പരിശീലനത്തിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഓരോ ദിവസം കഴിയുംതോറും പുതിയ അറിവുകളെ ആർജിച്ചെടുക്കുവാൻ കഴിയുന്നത്. ഏറെ ആത്മസംതൃപ്തിയുള്ള ഒരു ക്ലാസ് തന്നെയായിരുന്നു. ഇന്നേദിവസം ലഭിച്ചത് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം ഇന്നേദിവസം 4.15 ഓട് കൂടിയാണ് സ്കൂളിൽ നിന്നും തിരിച്ചത്.

No comments:
Post a Comment