Tuesday, September 5, 2023

23. 06. 2023 വെള്ളി

 23 6 2023

വെള്ളി


ടൈംടേബിൾ പ്രകാരം ഇന്നേദിവസം വെള്ളി ആയതിനാൽ ഇന്ന് പിരിയഡുകൾ ഇല്ലായിരുന്നു. പക്ഷേ അനവധി ക്ലാസുകളിൽ പകരം ക്ലാസ്സുകൾക്കായി ഇന്ന് പോകേണ്ടതായി വന്നു. ഇന്നേദിവസം ദേശാഭിമാനി പത്രത്തിന്റെ സ്കൂൾതല പ്രകാശനോദ്ഘാടനം ഉള്ളതിനാൽ ഒരു പ്രത്യേക അസംബ്ലിയും ഉണ്ടായിരുന്നു. ദേശാഭിമാനി തിരുവനന്തപുരം ജില്ല എഡിഷന്റെ ചീഫ് എഡിറ്റർ ഇന്നത്തെ അസംബ്ലിയിൽ മുഖ്യ സാന്നിധ്യമായിരുന്നു. 

സ്കൂള്‍ അസംബ്ലിയില്‍ നിന്നും

                വായന വാരത്തോട് അനുബന്ധിച്ച് പഠിതാക്കളിൽ അതിനോടുള്ള താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പത്രപ്രസിദ്ധീകരണങ്ങൾ സ്കൂളിൽ വിതരണം ചെയ്യുന്നത്.  എല്ലാവർഷവും ഇത്തരം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരാറുണ്ട്. അതിന്റെ ഭാഗമായാണ് ഇക്കൊല്ലവും ജൂൺ മാസത്തിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്നേദിവസം സ്കൂൾ അസംബ്ലി രണ്ട് ഘട്ടമായാണ് നടത്തിയത് ഒന്നാം ഘട്ടം ദേശാഭിമാനി പത്രത്തിന്റെ പ്രകാശനവും രണ്ടാംഘട്ടം ഡെങ്കിപ്പനി പകർച്ചവ്യാധിയെ പറ്റിയുള്ള ബോധവൽക്കരണ പരിപാടിയുമായിരുന്നു. ഇവ രണ്ടും വിദ്യാർത്ഥികളിൽ വിജ്ഞാനപ്രദങ്ങൾ തന്നെയായിരുന്നു. അസംബ്ലിയുടെ ഭാഗമായി ഡെങ്കിപ്പനിക്കെതിരെ ഒരു ശുചീകരണ യജ്ഞവും നടത്തിയിരുന്നു. ഇന്നേദിവസം സ്കൂളിൽ ഉച്ചഭക്ഷണം വിളമ്പുന്നതിനും വൈകുന്നേരത്തെ വിദ്യാർത്ഥികളുടെ അച്ചടക്ക നിയന്ത്രണങ്ങൾക്കും കാര്യക്ഷമമായി ഇടപഴുകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അധ്യാപന പരിശീലനത്തിന്റെ ഓരോ ദിവസവും കടന്നുപോകുമ്പോഴും ഓരോ അറിവുകളാണ് സമ്പാദിക്കുവാൻ കഴിയുന്നത്. വിദ്യാർത്ഥികളുമായുള്ള ആത്മബന്ധം പുതുക്കുവാൻ ഇന്നേദിവസം കൊണ്ട് കഴിഞ്ഞു. സ്കൂളിലെ പരിശീലന പ്രവർത്തനങ്ങൾ കഴിഞ്ഞ് ഇന്ന് കൃത്യം 4.  15 ഓടുകൂടി സ്കൂളിൽ നിന്നും തിരിക്കുകയുണ്ടായി.

No comments:

Post a Comment

ഇന്നോവേറ്റീവ് വർക്ക് - ക്രിയപ്പെട്ടി

    ക്രിയപ്പെട്ടി          ഇന്നോവേറ്റീവ് വർക്ക്              ഭാ ഷാപഠനം കേവല പുസ്തക വായനയിലൂടെ ആർജിക്കേണ്ടതല്ല. സോവിയറ്റ് സൈക്കോളജിസ്റ്റായ ല...