Tuesday, September 5, 2023

25. 07. 2023 ചൊവ്വ

25. 07. 2023

ചൊവ്വ

     ന്നേദിവസം രാവിലെ കൃത്യം 9.12 തന്നെ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. അടുത്ത 27 26 തീയതികളിൽ നടക്കുന്ന സ്കൂൾ കായികോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് ഇന്നേദിവസം തുടക്കമിട്ടത് വിവിധ മത്സരങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ചാർട്ടുകൾ എഴുതി തയ്യാറാക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുകയുണ്ടായി തുടർന്ന് രണ്ടുദിവസത്തെ പ്രവർത്തനങ്ങളെയും ഉദ്ഘാടനത്തെയും കുറിക്കുന്ന നോട്ടീസ് തയ്യാറാക്കുക എന്ന പ്രവർത്തനത്തിലും ഏർപ്പെടുകയുണ്ടായി ഇന്ന് രണ്ടാമത്തെ പിരീഡ് 5 സി ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷൻ ആയി പോവുകയുണ്ടായി.

സ്പോര്‍ട്സ് ഡേ ചാര്‍ട്ട് എഴുത്ത്

 സ്കൂൾ ടൈംടേബിൾ അനുസൃതമായി രണ്ട് പീരിയഡുകൾ ഉണ്ടായിരുന്നുവെങ്കിലും ഇന്നേദിവസം ആറാമത്തെ പിരീഡ് മാത്രമാണ് ക്ലാസ് എടുക്കുവാനായി ലഭിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിവച്ച കാർമുകലിനെ ഗദ്യത്തിൽ ഒരു അർച്ചന ഗീതം എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ഇന്നേദിവസം ചർച്ച ചെയ്യുവാനായി ഉണ്ടായിരുന്നത് ഇന്നത്തെ ക്ലാസിന് ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു. പഠനസംബന്ധിയായ വീഡിയോ ശകലം, നൂതന പദങ്ങളെ കണ്ടെത്താനായി രേഖപ്പെടുത്താനാവശ്യമായ ചാർട്ട് എന്നിവ ഇന്നത്തെ ക്ലാസ്സിനായി സജ്ജീകരിച്ചിരുന്നു തീർത്തും കഠിനമായ ഭാഷ പ്രയോഗിച്ചിരിക്കുന്ന ഈ ലേഖനം പഠിതാക്കൾക്ക് കൂടുതൽ അർത്ഥസമൃദ്ധമായി ലളിതമായും ബോധനം ചെയ്യുവാനാണ് ഇന്നേദിവസം ഉദ്ദേശിച്ചിട്ടുള്ളത് പുനര അവലോകനത്തിന് പഠിതാക്കളുടെ പ്രവർത്തനത്തിനും ഇന്നേദിവസം മുൻതൂക്കം നൽകുവാൻ തീരുമാനിക്കുകയുണ്ടായി.

 പഠിതാക്കളെ അഭിസംബോധന ചെയ്തു കൊണ്ടാണ് ക്ലാസിലേക്ക് പ്രവേശിച്ചത്. പൂർവ്വ ക്ലാസുകളിൽ ചർച്ചചെയ്ത വിവരങ്ങളെ അടിസ്ഥാനമാക്കി ചില ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണ് ഇന്നത്തെ ക്ലാസിന് തുടക്കം കുറിച്ചത് പഠിതാക്കളുടെ ഉത്തരങ്ങളെ ക്രോഡീകരിക്കുകയും ആവശ്യമായ പ്രതിഫലം നടത്തുകയും ചെയ്തു പഠിതാക്കളുടെ പഠന സന്നദ്ധത ഉറപ്പുവരുത്തുന്നതിനായി ചില ചോദ്യങ്ങൾ ചോദിച്ച് ഒരു വീഡിയോ ശകലം ഐസിടി മുഖാന്തരം പ്രദർശിപ്പിക്കുകയുണ്ടായി. പാഠഭാഗവുമായി ബന്ധപ്പെടുത്തി ആ വീഡിയോ ചർച്ചയ്ക്ക് വിധേയമാക്കുകയും അവരുടെ അഭിപ്രായങ്ങളെ ക്രോഡീകരിച്ച് ആമുഖഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് പാഠഭാഗം മാതൃക വായന നടത്തുകയും അവയുടെ ആശയത്തെ പ്രതിപാദിക്കുകയും ചെയ്തു പാഠഭാഗത്ത് കടന്നുവരുന്ന നൂതന പദങ്ങളെ ചാർട്ട് ഉപയോഗിച്ച് പരിചയപ്പെടുത്തുകയും അവയുടെ ആശയത്തെ വിശദീകരിക്കുകയും ചെയ്യുന്നു തുടർന്ന് ഇന്നത്തെ ആശയങ്ങളെ ക്രോഡീകരിച്ചുകൊണ്ട് വിശകലനക്കുറിപ്പ് പ്രവർത്തനം നൽകുകയും ചെയ്യുന്നു. പുനരവലോകനത്തിലൂടെയും നിയോഗ അഭ്യാസത്തിലൂടെയുമാണ് ക്ലാസ് അവസാനിപ്പിച്ചത്.

 വളരെ വൈജ്ഞാനിക അംശമുള്ള ഒരു ക്ലാസ്സാണ് ഇന്ന് കടന്നുപോയത് പഠന പ്രവർത്തനങ്ങളിൽ മുഴുവൻ വിദ്യാർഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുവാൻ എന്നീ ദിവസം കൂടുതൽ ശ്രദ്ധിക്കുകയുണ്ടായി ഈ ലേഖനത്തിന്റെ ഭാഷ ഒരല്പം കഠിനമായതിനാൽ എല്ലാ പഠിതാക്കളുടെയും സംശയങ്ങളെ നിവാരണം ചെയ്യാൻ പരമാവധി ശ്രദ്ധിക്കുകയുണ്ടായി അധികഠിനമായ ഗദ്യ ഭാഗങ്ങൾ ബോധനത്തിന് വിധേയമാക്കുമ്പോൾ അവ കൂടുതൽ കാര്യക്ഷമമായി ലളിതമായും കൈകാര്യം ചെയ്യണമെന്ന് ഇന്നേദിവസം ബോധ്യപ്പെടുത്തുകയുണ്ടായി. പഠനത്തിൽ സംരചനാ മൂല്യനിർണയവും നടത്തണമെന്ന് ഇന്നേദിവസം ബോധ്യപ്പെടുകയുണ്ടായി.

 അധ്യാപന പരിശീലനം അവസാനിപ്പിക്കുവാൻ രണ്ടു ദിവസങ്ങൾ ബാക്കിനിൽക്കെ ഏറെ ആകാംക്ഷയോടെയാണ് ഇന്നേദിവസം ആരംഭിച്ചത് കഴിഞ്ഞദിവസം നടത്തിയ സിദ്ധിശോധകം മൂല്യനിർണയം നടത്തുന്നതിനും ഇന്നേദിവസം സമയം കണ്ടെത്തുകയുണ്ടായി 26 27 തീയതികളിൽ നടക്കുന്ന സ്കൂൾ കായികമേളയുടെ പ്രവർത്തനങ്ങളിലും തയ്യാറെടുപ്പുകളിലും കൂടുതൽ ശ്രദ്ധ ചെലുത്തുവാൻ ഇന്നേദിവസം ശ്രദ്ധിക്കുകയുണ്ടായി ഓരോ ദിവസം കഴിയുംതോറും പഠിതാക്കളുമായുള്ള ആത്മബന്ധം വർദ്ധിപ്പിക്കുന്നതിനും ഇന്നേദിവസം സമയം കണ്ടെത്തുകയുണ്ടായി ഇന്നത്തെ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം 4. 55 കൂടിയാണ് സ്കൂളിൽനിന്ന് തിരിച്ചത്.

No comments:

Post a Comment

ഇന്നോവേറ്റീവ് വർക്ക് - ക്രിയപ്പെട്ടി

    ക്രിയപ്പെട്ടി          ഇന്നോവേറ്റീവ് വർക്ക്              ഭാ ഷാപഠനം കേവല പുസ്തക വായനയിലൂടെ ആർജിക്കേണ്ടതല്ല. സോവിയറ്റ് സൈക്കോളജിസ്റ്റായ ല...