Tuesday, September 5, 2023

01.07.2023 ശനി

 01.7.2023

 ശനി

 ഇന്നേദിവസം രാവിലെ കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്നേദിവസം സ്കൂളിൽ പിഎസ്സി പരീക്ഷ നടക്കുന്നുണ്ടായിരുന്നു. ആയതിനാൽ ആദ്യ പീരിയഡിന്റെ സമയക്രമത്തിൽ അധിക ക്രമീകരണങ്ങൾ നടക്കുകയുണ്ടായി. ബക്രീദ് പ്രമാണിച്ച് ബുധനും വ്യാഴവും തീയതികളിൽ അവധിയായിരുന്നതിനാൽ ശനിയാഴ്ച പ്രവർത്തന ദിവസമായി മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന്  വിദ്യാർഥികളുടെ എണ്ണവും വളരെ കുറവായിരുന്നു.

         ഇന്നേദിവസം ടൈം ടേബിൾ പ്രകാരം രണ്ട് ക്ലാസുകളാണ് ഉണ്ടായിരുന്നുവെങ്കിലും ചില കാരണങ്ങളാൽ ഇന്നത്തെ അഞ്ചാമത്തെ പിരീഡ് മാത്രമാണ് ക്ലാസ് എടുക്കുവാൻ ലഭിച്ചത്. അതുകൊണ്ടുതന്നെ ലഭിച്ച പിരീഡുകൾ പരമാവധി പാഠാസൂത്രണങ്ങൾ ബോധനത്തിന് വിധേയമാക്കുവാൻ ശ്രമിക്കുകയുണ്ടായി. ഇന്നേദിവസം സാന്ദ്രസൗഹൃദം എന്ന പാഠഭാഗം എഴുതിയ രാമപുരത്ത് വാര്യർ എന്ന രചയിതാവിനെ പരിചയപ്പെടുത്തുവാനാണ് പദ്ധതിയിട്ടത്. അദ്ദേഹത്തിന്റെ ചിത്രവും ജീവിതരേഖ അടങ്ങിയ ചാറ്റുകളും കൃതികൾ അടങ്ങിയ കാർഡുകളും ഐസിടിയിൽ സ്ലൈഡുകളിൽ ക്രമീകരിച്ചിരുന്നു.

         ഒരു എഴുത്തുകാരനെ പഠിതാക്കളുടെ വൈജ്ഞാനിക ഘടനയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു ഇന്നത്തെ പ്രധാന ഉദ്ദേശം. വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിലെ കുറച്ചു ഭാഗമാണ് ഇന്നീ ദിവസം ക്ലാസ്സിൽ ചർച്ച ചെയ്യേണ്ടിയിരുന്നത്. അതിലേക്ക് ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു രാമപുരത്ത് വാര്യരെ പരിചയപ്പെടുത്തുന്നതിനായി അദ്ദേഹത്തിന്റെ ചിത്രം ഐസിടി വഴി പ്രദർശിപ്പിക്കുകയും അദ്ദേഹത്തിന്റെ ജീവിതരേഖ അടങ്ങിയ ചാർട്ട് പ്രദർശിപ്പിക്കുകയും ചെയ്തു. കൃതികളിലെ ആഴത്തിൽ മനസ്സിലാക്കുന്നതിനായി കൃതികൾ അടങ്ങിയ സ്ലൈഡുകളും പ്രദർശിപ്പിക്കുകയുണ്ടായി. ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനവും നിയോകാഭ്യാസമായി നൽകിയിരുന്നു. ഭാഷാ പഠനത്തിൽ ഐസിടിയുടെ ഉപയോഗം കാര്യക്ഷമമായി ഉപയോഗിക്കുന്നതിലെ പ്രാധാന്യം ഇന്നത്തെ ക്ലാസ്സിലൂടെ ബോധ്യപ്പെടുവാൻ കഴിഞ്ഞു. ഒരു രചയിതാവിനെ പഠിതാക്കളുടെ വൈജ്ഞാനിക മണ്ഡലത്തിൽ എത്തിക്കുന്ന പ്രക്രിയ അതീവ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വസ്തുതയാണെന്നും ബോധ്യപ്പെട്ടു. ഇന്നീ ദിവസം ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ ഏറ്റവും കൃത്യതയോടെ ചെയ്തുതീർക്കുവാനും ക്ലാസ് റൂം മാനേജ്മെന്റ് കാര്യക്ഷമമായി ഇടപഴുകുവാനും കഴിഞ്ഞു.

         രണ്ടുദിവസത്തെ അവധിക്ക് ശേഷം ഏറ്റവും സന്തോഷകരമായി പഠനബോധന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന ഒരു ദിവസമായിരുന്നു ഇന്ന്. തീർത്തും സന്തോഷകരമായി തന്നെ സ്കൂൾ പ്രവർത്തനങ്ങളിൽ ഇടപെടുവാൻ കഴിഞ്ഞു. ഉച്ചസമയത്ത് ഭക്ഷണം വിളമ്പുന്നതിനും വൈകുന്നേരങ്ങളിൽ സ്കൂൾ വിദ്യാർത്ഥികളെ ബസ്സിൽ യാത്രയാക്കുന്ന അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനും പങ്കാളിയാവുകയുണ്ടായി. ഓരോ ദിവസം കഴിയുംതോറും വിവിധ അറിവുകൾ സമാഹരിക്കുവാൻ കഴിയുന്നുണ്ട്. ഇന്നേദിവസം സ്കൂളിലെ പ്രവർത്തനങ്ങൾ എല്ലാം കഴിഞ്ഞ് വൈകുന്നേരം 4. 15 ഓടുകൂടി സ്കൂളിൽ നിന്നും തിരിക്കുകയുണ്ടായി.

No comments:

Post a Comment

ഇന്നോവേറ്റീവ് വർക്ക് - ക്രിയപ്പെട്ടി

    ക്രിയപ്പെട്ടി          ഇന്നോവേറ്റീവ് വർക്ക്              ഭാ ഷാപഠനം കേവല പുസ്തക വായനയിലൂടെ ആർജിക്കേണ്ടതല്ല. സോവിയറ്റ് സൈക്കോളജിസ്റ്റായ ല...