05. 07. 2023
ബുധൻ
ഇന്നീ ദിവസം രാവിലെ കൃത്യം 9 15 തന്നെ സ്കൂളിൽ എത്തിച്ചേർന്നു വിശ്വസാഹിത്യകാരനായ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനം ആയിരുന്നതിനാൽ അതിനോട് അനുബന്ധിച്ച് ചില പ്രവർത്തനങ്ങളും ഇന്നേദിവസം സംഘടിപ്പിച്ചിരുന്നു. ടൈംടേബിൾ അനുസൃതമായി ഇന്നീ ദിവസം രണ്ട് പിരീഡുകൾ ഉണ്ടായിരുന്നുവെങ്കിലും രണ്ടാമത്തെ പിരീഡ് അവസാനമായിരുന്നാൽ വേണ്ടത്ര സമയം പഠനബോധന പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുവാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഒന്നാമത്തെ പിരീഡ് ആശയ സംഭാവന മാതൃക അനുസരിച്ച് ദ്വിത്വസന്ധിയെ പരിചയപ്പെടുത്താം എന്ന് തീരുമാനിക്കുകയുണ്ടായി കൂടാതെ ഉച്ചതിരിഞ്ഞ് കൃത്യം 1. 15 ഓടുകൂടി ബഷീർ അനുസ്മരണ പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. വിവിധ ഭാഷ അസോസിയേഷനുകളുടെ ഭാഗമായി ദേശീയ കൃതികൾ വായിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു പ്രസ്തുത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കാളിന്ദി വി സാനു വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെയും കൃതികളെയും പ്രതിപാദിക്കുന്ന ഒരു ലഘു വിവരണവും വായിക്കുകയുണ്ടായി വിവിധ വിദ്യാർഥികളും അധ്യാപകരും ഈ അനുസ്മരണ പരിപാടിയിൽ സജീവമായി പങ്കെടുത്തു. പാടാസൂത്രണ പ്രകാരം ഇന്നേദിവസം പതിനാലാമത്തെ പാഠഭാഗമാണ് ക്ലാസിൽ ചർച്ച ചെയ്യുവാനായി ഉണ്ടായിരുന്നത്. ഡേവിഡ് ഓസ്ബെൽ നിർമ്മിച്ച ആശയ സംവാദന മാതൃക അനുസരിച്ചുള്ള പാഠാസൂത്രണമാണ് പദ്ധതി ഇട്ടിരുന്നത്. ഇതിൽ ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു. പ്രസ്തുത മാതൃക അനുസരിച്ച് ദ്വിത്വസന്ധിയെ പരിചയപ്പെടുത്തുവാനാണ് ഇന്നേദിവസം ആസൂത്രണം നടത്തിയത്. ദ്വിത്വസന്ധിയെ കുറിക്കുന്ന ശരിയായ ഉദാഹരണങ്ങളും തെറ്റായ ഉദാഹരണങ്ങളും മിശ്രിത ഉദാഹരണങ്ങളും അടങ്ങിയ ചാർട്ടുകൾ ഇന്നേദിവസം ക്രമീകരിച്ചിരുന്നു.
 |
| ബഷീര്‍ അനുസ്മരണം |
 |
| കൃതി വായിക്കല്‍ |
 |
| പോസ്റ്റര്‍ പ്രദര്‍ശനം |
പ്രായേണ ലളിതമായ ദ്വിത്വസന്ധിയെ പഠിതാക്കൾ വളരെ വേഗം പഠിച്ചെടുക്കുന്ന പ്രവണതയാണ് ഇന്നത്തെ ദിവസം ക്ലാസ്സിൽ അനുഭവപ്പെട്ടത്. ആയതിനാൽ തന്നെ ഇന്നത്തെ ക്ലാസ് ഏറെ സംതൃപ്തി പ്രദാനം ചെയ്യുന്നതായിരുന്നു. തെറ്റായ ഉദാഹരണങ്ങളിലൂടെയും ശരിയായ ഉദാഹരണങ്ങളിലൂടെയും പഠിതാക്കൾ ദ്വിത്വസന്ധിയെന്ന ആശയത്തെ വളരെ വേഗം മനസ്സിലാക്കി എടുക്കുവാൻ ശ്രമിച്ചു ഈ പ്രവർത്തനം മൂലം മിശ്രിത ഉദാഹരണങ്ങളെ ഏറ്റവും എളുപ്പത്തിൽ വിദ്യാർത്ഥികൾക്ക് കണ്ടെത്തുവാൻ കഴിഞ്ഞു തുടർന്നുള്ള പ്രവർത്തനത്തിൽ നിത്യജീവിതത്തിൽ നിന്നും ഉദാഹരണങ്ങൾ കണ്ടെത്താൻ വിദ്യാർഥികൾക്ക് കഴിഞ്ഞു. ദ്വിത്വസന്ധിയെന്ന ആശയം ഗ്രഹിക്കുന്നതിനും അവയുടെ പ്രായോഗികമായ പരിശീലനം സിദ്ധിക്കുന്നതിനും ഇന്നത്തെ ക്ലാസ്സിലൂടെ സാധിച്ചു.
തീർത്തും ആത്മസംതൃപ്തിയുള്ള ക്ലാസ്സാണ് ഇന്ന് എടുക്കാൻ കഴിഞ്ഞത് വിദ്യാർഥികളുടെ പ്രതികരണങ്ങളിൽ നിന്നും വ്യത്യസ്ത എന്ന ആശയത്തെ കൂടുതൽ അടുത്ത റിവ കഴിഞ്ഞു എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു. കഠിനമേറിയ പല ആശയങ്ങളെയും ആശയ സംഭാവന മാതൃക അനുസരിച്ച് വളരെ ലളിതമായി ബോധനം ചെയ്യുവാൻ കഴിയുമെന്ന് ബോധ്യമായി അധ്യാപന പരിശീലനത്തിന്റെ ഏറ്റവും മനോഹരമായ ഒരു ദിനം ആയിരുന്നു കടന്നുപോയത് അനവധി അറിവുകളെയാണ് ഇന്നേദിവസം സമാഹരിക്കുവാൻ കഴിഞ്ഞത് സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ കഴിഞ്ഞു ഇന്നേദിവസം എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം 4. 15 ഓടുകൂടി സ്കൂളിൽ നിന്നും തിരിച്ചു.
No comments:
Post a Comment