04. 07. 2023
ചൊവ്വ
ഇന്നേദിവസം സ്കൂളിൽ രാവിലെ കൃത്യം 9 15ന് തന്നെ എത്തിച്ചേരുകയുണ്ടായി. ടൈം ടേബിൾ പ്രകാരം ഇന്ന് ആറാമത്തെ പിരീഡ് എട്ട് ബി യിൽ ഒരു ക്ലാസ് ആണ് എടുക്കാനായി ഉണ്ടായിരുന്നത് കഴിഞ്ഞദിവസം തുടങ്ങിവെച്ച രാമപുരത്ത് വാര്യരുടെ വഞ്ചിപ്പാട്ട് കൃതിയിൽ നിന്നെടുത്ത സാന്ദ്രസൗഹൃദം എന്ന പാഠഭാഗത്തിലെ തുടർ ക്ലാസുകൾ പൂർത്തീകരിക്കാനാണ് ഇന്നേദിവസം വിനിയോഗിച്ചത്.
![]() |
| വായനാവാര പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കല്‍ |
കവിത ആസ്വാദനത്തിനും ആശയവിനിമയത്തിനും അവസരം നൽകുന്ന ഒരു സാഹിത്യ വിഭാഗമാണ്. ആയതിനാൽ തന്നെ പഠിതാക്കളുടെ ചിന്തകളെയും പ്രായോഗിക പരിശീലനത്തിനും അവസരങ്ങൾ നൽകിയാണ് ഇന്നത്തെ ക്ലാസ് ക്രമീകരിച്ചത്. രാമപുരത്ത് വാര്യരുടെ കുജയിലെ വൃത്തം വഞ്ചിപ്പാട്ടിൽ നിന്ന് എടുത്തിട്ടുള്ള ഭാഗത്തിന്റെ തുടർച്ചയാണ് ഇന്നേദിവസം പദ്ധതിയിട്ടത്. ഇതിനാവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു നൂതന പദങ്ങൾ എഴുതിയ ചാർട്ട് ഐസിടി സ്ലൈഡുകൾ എന്നിവ ഇന്നത്തെ ക്ലാസിനായി കരുതിയിരുന്നു.
കവിതയുടെ തുടർന്നുള്ള ഭാഗത്തെ ആശയത്തെ പഠിതാക്കളിൽ എത്തിക്കാനാണ് ഇന്ന് ശ്രമിച്ചത് ക്ലാസ് റൂമിൽ നിന്നും പഠിതാക്കളുടെ പ്രതികരണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുവാൻ ഇന്നത്തെ ക്ലാസിൽ ശ്രദ്ധിച്ചിരുന്നു കൂടാതെ കവിതയുടെ ഭാഗങ്ങൾ ഈണത്തിൽ ചൊല്ലുന്നതിനും നൂതന പദങ്ങളെ പരിചയപ്പെടുത്തുന്നതിലും പഠിതാക്കളുടെ പൂർണ്ണപങ്കാളിത്തം ഉറപ്പുവരുത്തവൻ ഇന്നേദിവസം ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ശ്രമിച്ചു.
പൗരാണിക കാലത്ത് രചിച്ച ഒരു കവിതയായിരുന്നതിനാൽ അവയെ പഠിതാക്കൾ എത്തിക്കുവാൻ അല്പം പ്രയാസം നേരിട്ടു. എങ്കിലും താളാത്മകമായി കവിതയെ അവതരിപ്പിക്കുവാൻ കഴിഞ്ഞു ഹൃദ്യമായ അവതരണത്തിലൂടെ പാഠഭാഗങ്ങൾ പഠിതാക്കളിൽ എത്തിക്കുവാൻ കഴിഞ്ഞു എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു. തീർത്തും ആത്മസംതൃപ്തിയുള്ള ക്ലാസ്സ് തന്നെയായിരുന്നു ഇന്നേദിവസം.
ഓരോ ദിവസവും കടന്നു പോകുമ്പോഴും പഠിതാക്കളുമായി കൂടുതൽ ആത്മബന്ധം പുലർത്തുവാൻ കഴിയുന്നുണ്ട് പഠനബോധന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അവർ കൂടുതൽ വിദ്യാർത്ഥി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി പഠനബോധന പ്രവർത്തനങ്ങളെ കൂടുതൽ ക്രിയാത്മകമായി ഇടപെടുന്നതിനും കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം ഇന്നേദിവസം 4. 30 ഓടുകൂടിയാണ് തിരിച്ചത്.

No comments:
Post a Comment