21. 07. 2023
വെള്ളി
ഇന്നേദിവസം രാവിലെ കൃത്യം 9 30 ന് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. സ്കൂൾ ടൈംടേബിൾ അനുസരിച്ച് ഒരു ക്ലാസ് ആണ് എടുക്കാനായി ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്ത പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ഇന്നേദിവസം ബോധനം ചെയ്യുവാനായി ഉണ്ടായിരുന്നത്. ബുധൻ വ്യാഴം ദിവസങ്ങളിലായി നടക്കുന്ന കായികമേളയ്ക്ക് ആവശ്യമായ ചാർട്ടുകൾ എഴുതുന്ന പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു ഇന്നേദിവസം വൈകുന്നേരം പഠിതാക്കൾ സ്കൂൾ ഗേറ്റ് കടക്കുന്നതിലെ നിയന്ത്രണ ചുമതലക്കും പങ്കാളിയാകുവാൻ കഴിഞ്ഞു.
![]() |
| സ്പോര്‍ട്സ് ഡേ ചുമതലകള്‍ |
സ്കൂളിലെ ടൈംടേബിൾ അനുസൃതമായി ഇന്നേദിവസം ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു എങ്കിലും ഒരു അധ്യാപികയുടെ അവധി മൂലം എട്ടു ബി ക്ലാസ്സിൽ രാവിലെ മൂന്നാമത്തെ പിരീഡ് ലഭിക്കുകയുണ്ടായി പാഠാസൂത്രണ പ്രകാരം പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗത്തെ നാലാമത്തെ ഭാഗമാണ് ഇന്ന് ക്ലാസിനായി പദ്ധതിയിട്ടത്. ഈ ഭാഗത്തോട് കൂടി ഈ പാഠഭാഗം അവസാനിപ്പിച്ച് ചോദ്യോത്തരങ്ങൾ വിശകലനം ചെയ്യാമെന്ന് ഇന്നേദിവസം പദ്ധതിയിടുകയുണ്ടായി ഇതിന് ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു നൂതന പദങ്ങൾ എഴുതിയ ചാർട്ട് ഐസിടി ബോധോപകരണങ്ങൾ എന്നിവ ഇന്നീ ദിവസത്തെ ക്ലാസിനായി കരുതിയിരുന്നു.
പഠിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ക്ലാസിലേക്ക് പ്രവേശിച്ചത് തുടർന്ന് പൂർവ്വ ക്ലാസുകളിൽ ചർച്ച ചെയ്ത വിവരങ്ങളെ ആസ്പദമാക്കി ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി പഠിതാക്കളുടെ ഉത്തരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ആമുഖഭാഷണത്തിലൂടെ പാഠ അവതരണത്തിലേക്ക് കടക്കുകയുണ്ടായി തുടർന്ന് പാഠസ സംബന്ധമായ ഒരു വീഡിയോ ശകലം പ്രദർശിപ്പിക്കുകയും അവയുടെ പ്രദർശനത്തിനുശേഷം പഠിതാക്കളുടെ അഭിപ്രായങ്ങളെ പ്രബലനത്തിന് വിധേയമാക്കുകയും ചെയ്തു തുടർന്ന് പാഠഭാഗത്തെ മാതൃകാ വായനയ്ക്ക് വിധേയമാക്കുകയും അവയുടെ ആശയത്തെയും നൂതന പദങ്ങളെയും പരിചയപ്പെടുത്തുകയും ഉണ്ടായി തുടർന്ന് സമസ്ത പദങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കാനുള്ള പ്രവർത്തനവും രേഖപ്പെടുത്തിയാണ് ഇന്നേ ദിവസത്തെ ക്ലാസ് അവസാനിപ്പിച്ചത്.
ഏറെ സങ്കീർണമായ ഭാഷയിൽ രചന നടത്തിയിട്ടുള്ള ഒരു പാഠഭാഗമാണ് പൂക്കളും ആണ്ടറുതികളും. അതുകൊണ്ടുതന്നെ ഈ പാഠഭാഗത്തെ ഏറ്റവും ലളിതമായി വിശദീകരിക്കുവാനാണ് പ്രസ്തുത ക്ലാസ്സിലൂടെ ശ്രമിച്ചത് പ്രവർത്തനാധിഷ്ഠിതമായ ക്ലാസ്സാണ് ഇന്ന് ബോധനം ചെയ്യുവാൻ കഴിഞ്ഞത് ലേഖന രൂപത്തിലുള്ള ഗദ്യ കൃതികൾ പഠനത്തിന് വിധേയമാക്കുമ്പോൾ അവയുടെ ആശയത്തെ ഉദ്ബോധിപ്പിക്കുവാൻ പഠിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണം എന്ന് ഇന്നീ ദിവസംകൊണ്ട് ബോധ്യമായി.
ഏറെ വിജ്ഞാനപ്രദമായ ഒരു ക്ലാസ് നയിക്കുവാൻ ഇന്നേദിവസംകൊണ്ട് സാധിച്ചു ഓരോ ദിവസവും കടന്നു പോകുമ്പോഴും പഠിതാക്കളും മറ്റ് അധ്യാപകരുമായും കൂടുതൽ അഭേദ്യമായ ബന്ധം സ്ഥാപിക്കുവാൻ ദിവസം കൊണ്ട് കഴിഞ്ഞു സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായി ഇടപഴുകാൻ ഈ ദിവസങ്ങളിൽ കഴിയുന്നു അധ്യാപന പരിശീലനം ഒരു അധ്യാപക വിദ്യാർഥിയുടെ സർവകമായ വളർച്ചയെ പരിപോഷിപ്പിക്കുന്നു അത്തരത്തിൽ അതിന്റെ എല്ലാ ഘടകങ്ങളെയും സമന്വയിപ്പിക്കുവാൻ ഈ ദിവസങ്ങളിൽ കഴിയുന്നു.

No comments:
Post a Comment