20. 07. 2023
വ്യാഴം
ഇന്നേദിവസം രാവിലെ കൃത്യം 9 30 ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി രാവിലെ പ്രാർത്ഥനയ്ക്കും പ്രതിജ്ഞയും ശേഷമുള്ള ഒന്നാമത്തെ പിരിയഡ് 5 ബി ക്ലാസ്സിൽ സബ്സിറ്റ്യൂഷനായി പോയിരുന്നു അവിടെ 5 എയിലെ കുട്ടികളെയും ഉൾപ്പെടുത്തിയിരുന്നു പാഠസൂത്രണ പ്രകാരം ഇന്നേദിവസം രാവിലെ മൂന്നാമത്തെ പിരീഡ് ഒരു ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത് തുടർന്ന് അവസാന സെമസ്റ്റർ പ്രോജക്ട് വർക്കിന് ആവശ്യമായ ദത്ത ശേഖരണത്തിനും സമയം കണ്ടെത്തുകയുണ്ടായി. ഇന്നേ ദിവസം JRC ബോധവത്കരണ പരിപാടിയും ഉണ്ടായിരുന്നു
![]() |
| JRC ബോധവത്കരണ പരിപാടി |
ഇന്നേദിവസം വീട്ടിൽ ഭട്ടത്തിരിപ്പാടിലെ കൃതിയിൽ നിന്നെടുത്ത ഭാഗമായ പൂക്കളും ആണ്ടർഥികളും എന്ന പാഠഭാഗത്തിന്റെ മൂന്നാമത്തെ പാഠസൂത്രണമാണ് ചർച്ചയ്ക്കായി തിരഞ്ഞെടുത്തിരുന്നത്. കേരളീയ ആഘോഷങ്ങളെയും അവയ്ക്ക് പ്രകൃതിയുമായുള്ള അഭേദ്യമായ ബന്ധത്തിന്റെയും നേർസാക്ഷ്യങ്ങൾ അടയാളപ്പെടുത്തുന്ന ഈ കൃതി ഏറ്റവും ലളിതമായി ബോധനം ചെയ്യുവാനാണ് ഇന്നേദിവസം പദ്ധതി ഇട്ടത് ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബോധനോപകരണങ്ങളും കരുതിയിരുന്നു നൂതനപദങ്ങൾ എഴുതിയ ചാർട്ടുകൾ ഐസിടി പ്രദർശിപ്പിക്കാനാവശ്യമായ വീഡിയോ ശകലം തുടങ്ങി അനവധി ബോധന ഉപകരണങ്ങൾ പാഠഭാഗത്തിന്റെ സംവേദനത്തിനായി സ്വീകരിച്ചിരുന്നു.
പഠിതാക്കളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ടാണ് ഇന്നേദിവസം ക്ലാസ് ആരംഭിച്ചത് തുടർന്ന് പൂർവ്വ ക്ലാസുകളിൽ ചർച്ച ചെയ്ത വിവരങ്ങളെ അടിസ്ഥാനമാക്കി വിദ്യാർഥികളോട് ചില ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ അഭിപ്രായങ്ങളെ ക്രോഡീകരിക്കുകയും ചെയ്തു. തുടർന്ന് പാഠഭാഗത്തിന്റെ പേരും രചയിതാവിന്റെ പേരും ബിബി ചെയ്യുകയും പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ശകലം പ്രദർശിപ്പിക്കുകയും ചെയ്തു തുടർന്ന് വീഡിയോ ശകലത്തെ സംബന്ധിക്കുന്ന വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളെ ക്രോഡീകരിക്കുകയും ചെയ്തു തുടർന്ന് പാഠഭാഗത്തെ ലളിതമായും സമഗ്രതയോടും ആവശ്യമായ ഭാഗത്തോടും കൂടി മാതൃകാ വായന നടത്തുകയും ചെയ്തു നൂതന പദങ്ങളെ പരിചയപ്പെടുത്തുകയും സമസ്ത പദങ്ങളെ കണ്ടെത്താനുള്ള പ്രവർത്തനം നൽകുകയും ചെയ്തു തുടർന്ന് പാഠഭാഗത്തെ സംബന്ധിക്കുന്ന ഒരു നിയോഗാഭ്യാസം നൽകി ക്ലാസ് അവസാനിപ്പിച്ചു.
തീർത്തും വിജ്ഞാനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇന്നത്തെ വിശദീകരണം ആവശ്യമായ വിദ്യ ശകലങ്ങൾ ഏറെ സൂക്ഷ്മതയോടും ആശയന രീതിയിലും അവതരിപ്പിക്കേണ്ടത് ഏറ്റവും പ്രാധാന്യമേറിയ വസ്തുതയാണെന്ന് ഇന്നത്തെ ക്ലാസ്സിലൂടെ ബോധ്യപ്പെടുവാൻ കഴിഞ്ഞു. ക്ലാസ് റൂം മാനേജ്മെന്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നി തുടർന്ന് പഠനബോധന പ്രവർത്തനങ്ങളിൽ വിദ്യാർഥി പങ്കാളിത്തം ഉറപ്പുവരുത്തുവാൻ പരമാവധി ശ്രദ്ധിക്കുവാൻ കഴിഞ്ഞു.
തീർത്തും സന്തോഷകരമായ ദിവസമായിരുന്നു ഇന്ന് കടന്നുപോയത് പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗത്തിലൂടെ മൺമറയുന്ന കേരള സംസ്കാരത്തെ പഠിതാക്കളിൽ എത്തിക്കുവാനും അവയെ ചർച്ച ചെയ്യുവാനും കഴിഞ്ഞു ഭാഷയിലൂടെ സാഹിത്യത്തിലൂടെയും പഠിതാക്കളിൽ പൂർണ്ണമായും സാംസ്കാരിക വളർച്ച പ്രോത്സാഹിപ്പിക്കുവാൻ കഴിഞ്ഞു ഓരോ ദിനങ്ങൾ കഴിയുംതോറും പഠിതാക്കളുമായുള്ള ആത്മബന്ധം ഇരട്ടിക്കുവാനും ആശയവിനിമയം സാധ്യമാക്കുവാനും കഴിഞ്ഞു എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം ഇന്ന് 4. 45 ഓടുകൂടിയാണ് സ്കൂളിൽ നിന്നും തിരിച്ചത്.

No comments:
Post a Comment