14. 07. 2023
വെള്ളി
ഇന്നേദിവസം രാവിലെ കൃത്യം 9 12 തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. സ്കൂളിലെ ടൈംടേബിൾ പ്രകാരം ഇന്ന് വെള്ളിയാഴ്ച ആയതിനാൽ എനിക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല എങ്കിലും പ്രസ്തുത ക്ലാസിൽ ഇന്നേദിവസം രണ്ട് പിരീഡുകൾ ഒരു അധ്യാപകന്റെ അവധി മൂലം ലഭിക്കുകയുണ്ടായി ലഭിച്ച ക്ലാസുകൾ പരമാവധി പ്രയോജനപ്പെടുത്തുവാനും തീരുമാനിക്കുകയുണ്ടായി.
![]() |
| സ്കൂള്‍ പാല്‍ വിതരണം |
കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിവച്ച വഴിയാത്ര എന്ന പി സുരേന്ദ്രന്റെ കൃതിയുടെ തുടർച്ചയായ രണ്ട് പാഠസൂത്രണങ്ങളാണ് ഇനി ദിവസം ചർച്ച ചെയ്യുവാനായി ഉണ്ടായിരുന്നത്. യാത്രയുടെ ബഹുസ്വരതകളെ അടയാളപ്പെടുത്തുന്ന ഈ പാഠഭാഗത്തെ ഏറ്റവും ലളിതമായി കുട്ടികൾക്ക് വ്യാഖ്യാനിക്കുവാനാണ് ഇന്നേദിവസം പദ്ധതിയിട്ടത്. ഈ ബോധക്ഷയത്തിന്റെ സഫലീകരണത്തിനായി അനവധി ബോധന സാമഗ്രികളും കരുതിയിരുന്നു. ഇന്നത്തെ 2 ക്ലാസുകളിലും പഠിതാക്കളുടെ പ്രതികരണങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാനും പദ്ധതിയിട്ടു.
പൂർവ്വ ക്ലാസുകളിൽ ചർച്ചചെയ്ത വിവരങ്ങളെ പുനര അവലോകനം ചെയ്തുകൊണ്ടാണ് ഇന്നേ ദിവസത്തെ രണ്ട് ക്ലാസുകളും ആരംഭിച്ചത് തുടർന്ന് വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ആമുഖഭാഷണം നടത്തി. തുടർന്ന് ക്ലാസിലെ ബാഠ്യഹംസത്തിന് അനുയോജ്യമായ ഒരു പ്രവർത്തനവും നടത്തുകയുണ്ടായി പ്രവർത്തനങ്ങളുടെ ഉത്തരങ്ങളെ മൂല്യനിർണയത്തിന് വിധേയമാക്കുകയും ചെയ്തു. ഇന്നീ ദിവസം ചർച്ച ചെയ്ത വിവരങ്ങൾ പുനര അവലോകനം ചെയ്യുകയും ചെയ്തു തുടർന്ന് ഒരു നിയോഗ അഭ്യാസവും നടത്തിയാണ് ക്ലാസ് അവസാനിപ്പിച്ചത്.
ലഭിച്ച രണ്ട് പിരീഡുകളും പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു ഇന്നത്തെ രണ്ട് ക്ലാസുകളിലും ശ്രമിച്ചത് വഴിയാത്ര എന്ന പാഠഭാഗത്തെ കൃത്യതയോടും ലളിതമായും അവതരിപ്പിക്കുവാൻ ഇന്നേദിവസം കഴിഞ്ഞു ക്ലാസ് മാനേജ്മെന്റിൽ കൂടുതൽ കാര്യക്ഷമമായി ഇടപഴകണമെന്ന് ഇന്നേദിവസം ബോധ്യപ്പെട്ടു. ക്ലാസ് റൂം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തെ പൂർണമായി ഉൾപ്പെടുത്തുവാൻ കഴിഞ്ഞു കൂടാതെ പഠനബോധന പ്രവർത്തനങ്ങളിൽ ക്രിയാത്മകതയ്ക്കും പ്രായോഗിക പരിശീലനത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കുവാൻ കഴിഞ്ഞു.
അധ്യാപന പരിശീലനത്തിന്റെ ഏറ്റവും മനോഹരമായ ദിനമായിരുന്നു ഇന്ന് കഴിഞ്ഞുപോയത് ഒരു ക്ലാസ് പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം പഠനബോധന പ്രവർത്തനങ്ങളെ കൂടുതൽ ജനാധിപത്യപരമാക്കുന്നതിന് ഉതകുന്നതായിരുന്നു അത്തരത്തിൽ പഠിതാക്കളുമായി മികച്ച ആശയവിനിമയം സാധ്യമാക്കുവാനും ഈ ദിവസങ്ങളിൽ കഴിഞ്ഞിരുന്നു സ്കൂളിലെ മറ്റു പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ആകുവാനും ഇന്നീ ദിവസങ്ങളിൽ കഴിയുന്നുണ്ട് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം ഇന്ന് 4.55 ഓടുകൂടിയാണ് തിരിച്ചത്

No comments:
Post a Comment