07.07. 2023
വെള്ളി
ഇന്നേദിവസം രാവിലെ കൃത്യം 9. 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. ടൈം ടേബിൾ പ്രകാരം ഇന്ന് വെള്ളിയാഴ്ച ആയിരുന്നതിനാൽ ക്ലാസ് എടുക്കാനായി ഉണ്ടായിരുന്നില്ല എങ്കിലും പരമാവധി ക്ലാസുകളിൽ പകരം ക്ലാസിനായി പോകേണ്ടിവന്നു സ്കൂളിൽ ലഭിച്ച എല്ലാ സമയവും വിദ്യാർത്ഥികളോട് ആയിരിക്കുവാൻ ശ്രമിച്ചു.
![]() |
| പുസ്തക അവലോകനങ്ങൾ മൂല്യനിർണയം |
ഇന്നേ ദിവസം ചില അധിക ചുമതലകളും എടുക്കേണ്ടതായി ഉണ്ടായിരുന്നു. വായന മാസാചരണങ്ങളുടെ ഭാഗമായി സംഘടിക്കപ്പെട്ട പുസ്തക അവലോകനങ്ങൾ മൂല്യനിർണയം നടത്തേണ്ട ചുമതല സ്കൂളിലെ മലയാളം അധ്യാപകർ ഏൽപ്പിച്ചിരുന്നു വിവിധ പുസ്തകങ്ങളുടെ വേറിട്ട വായനകളെ മൂല്യനിർണയം ചെയ്യുവാൻ ഇന്നത്തെ ഈ പ്രവർത്തനം കൊണ്ട് കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനും വൈകുന്നേരങ്ങളിൽ അച്ചടക്ക പരിപാലനത്തിനും പങ്കാളിയാകുവാൻ കഴിഞ്ഞു വൈകുന്നേരത്തെ സ്കൂൾ വളപ്പിൽ ഉള്ളിലായി അപകടനിലയിൽ ഒരു മരച്ചില്ല ഒടിഞ്ഞു തൂങ്ങിയിരുന്നു വിദ്യാർത്ഥികൾക്ക് അപകടങ്ങൾ സംഭവിക്കാത്ത തരത്തിൽ അവയ്ക്ക് ചുറ്റും ജാഗ്രതാവേലി പണിയുന്നതിലും ഇന്നേദിവസം പങ്കാളിയായി. ഇന്നേദിവസം ക്ലാസ്സ് ഇല്ലായിരുന്നിട്ടും എട്ടു ബിർത്തികളെ കാണുന്നതിനും അവരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നത് സമയം കണ്ടെത്തുകയുണ്ടായി പാഠാസൂത്രണങ്ങളിൽ ഇനി എടുക്കാൻ ഉള്ളവയ്ക്ക് സ്കൂളിലെ നിർദ്ദേശിഷ്ട അധ്യാപകന്റെ പക്കൽ നിന്നും ഒപ്പു വാങ്ങുവാനും സമയത്തെ വിനിയോഗിക്കുകയുണ്ടായി. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം വൈകുന്നേരം 4. 45 ഓടുകൂടി തിരിക്കുകയുണ്ടായി.

No comments:
Post a Comment