Sunday, September 10, 2023

ഇന്നോവേറ്റീവ് വർക്ക് - ക്രിയപ്പെട്ടി

    ക്രിയപ്പെട്ടി     

    ഇന്നോവേറ്റീവ് വർക്ക്   

         ഭാഷാപഠനം കേവല പുസ്തക വായനയിലൂടെ ആർജിക്കേണ്ടതല്ല. സോവിയറ്റ് സൈക്കോളജിസ്റ്റായ ലെവ് വൈഗോസ്കി അവതരിപ്പിക്കുന്ന സാമൂഹ്യജ്ഞാനനിർമ്മിതി വാദത്തിന് ഭാഷാർജ്ജന സിദ്ധാന്തങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയായിരിക്കെ മറ്റുള്ളവരുമായി നിരന്തരം ഇടപെടുന്നതിലൂടെ ആശയവിനിമയം സാധ്യമാക്കി ഭാഷയെയും അതിന്റെ വികാസത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഇത്തരത്തിൽ ഭാഷാർജനം നേടുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ശരിയായ വ്യാകരണ സമീക്ഷകളും നിയമങ്ങളും ആർജിക്കേണ്ടത് അനിവാര്യമായ ഘടകമാണ്. ശരിയായ വ്യാകരണ നിയമങ്ങൾ ആശയവിനിമയത്തെ കൂടുതൽ സുതാര്യമാക്കുന്നു.  ഈ തത്വത്തിൽ ഊന്നിയാണ് മലയാളഭാഷയിലെ പൂർണ്ണ അപൂർണ്ണ ക്രിയകളെ പരിചയപ്പെടുത്തുന്നതിനായി ഒരു ഇന്നോവേറ്റീവ് വർക്ക് നിർമ്മിച്ചിട്ടുള്ളത്. ക്രിയപ്പെട്ടി എന്ന് നാമകരണം ചെയ്ത പ്രസ്തുത പ്രവർത്തന മാതൃകയുടെ നിർമ്മാണ ഘട്ടങ്ങളെ ചുവടെ ചേർക്കുന്നു.

ക്രിയപ്പെട്ടി

ഘട്ടം 1

 ഈ പ്രഥമഘട്ടത്തിൽ മാതൃകയ്ക്ക് ആവശ്യമായ അടിസ്ഥാന സമചതുരപ്പെട്ടി ഒരുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിനായി ഒരു കാർഡ്ബോർഡ് കണ്ടെത്തുകയും വശങ്ങൾ നന്നായി ഒട്ടിക്കുകയും ചെയ്തു. തുടർന്ന് ഇരുവശങ്ങൾ ഒരു ചതുരാകൃതിയിൽ ഒരേ അളവെടുത്ത് മുറിച്ച് തുറക്കാൻ പാകത്തിൽ ആക്കുകയും ചെയ്തു.

ഘട്ടം 2 

 രണ്ടാംഘട്ടത്തിൽ കാർഡ്ബോർഡ് പെട്ടിയെ വിവിധ കളർ പേപ്പറുകൾ കൊണ്ട് ഒട്ടിക്കുകയും ആകർഷണീയമാക്കുകയും ചെയ്തു. തെറ്റും ശരിയുമായ ഉദാഹരണങ്ങളെ നേരിട്ട് മനസ്സിലാക്കുന്നതിനായി അവയെ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ സുതാര്യഭാഗവും മുന്നിലായി ഘടിപ്പിക്കുകയുണ്ടായി. കൂടാതെ അകത്തേക്ക് തുറക്കുന്ന വാതിലുകളിൽ ഉദാഹരണങ്ങളെ വയ്ക്കുവാൻ ആവശ്യമായ പോക്കറ്റുകളും സൃഷ്ടിക്കുകയുണ്ടായി.

ക്രിയപ്പെട്ടി

ഘട്ടം 3

നിർമ്മാണത്തിന്റെ അവസാന ഘട്ടമായ ദിതീയ ഘട്ടത്തിൽ മാതൃകയ്ക്ക് ആവശ്യമായ തെറ്റും ശരിയുമായ ഉദാഹരണങ്ങളെ ചെറിയ ചാർട്ട് പേപ്പറുകളിൽ എഴുതുകയാണുണ്ടായത്. കൂടാതെ മാതൃകയ്ക്ക് ആവശ്യമായ പേരും പൂർണ്ണ അപൂർണ്ണ ക്രിയ എന്ന നാമങ്ങളും എഴുതി ഒട്ടിക്കുകയുണ്ടായി.

                    എട്ടാം തരത്തിലെ അടിസ്ഥാന പാഠാവലിയിലെ രണ്ടാം പാഠമായ എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗത്തെ അധികരിച്ചാണ് ഇന്നോവേറ്റീവ് വർക്ക് നടത്തിയിട്ടുള്ളത്. പാഠഭാഗത്തെ തുടർ പ്രവർത്തനമായി വരുന്ന പൂർണ്ണ അപൂർണ്ണ ക്രിയകളെ മനസ്സിലാക്കുന്നതിനായി പ്രവർത്തനാധിഷ്ഠിതമായാണ് ഈ മാതൃകയെ നിർമ്മിച്ചിരിക്കുന്നത്. ക്രിയപ്പെട്ടി എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പെട്ടിയിലൂടെ ക്രിയകളിലെ രണ്ട് വകഭേദങ്ങളെ പഠിതാക്കൾക്ക് മനസ്സിലാക്കി എടുക്കുന്നതിനും പ്രവർത്തനാധിഷ്ഠിതമായ ഭാഷയുടെ വ്യാകരണ പ്രയോഗ സാധ്യതകളെ തിരിച്ചറിയുന്നതിനും കഴിയുന്നു.

Tuesday, September 5, 2023

26. 07. 2023 വ്യാഴം

26. 07. 2023 

വ്യാഴം 

ധ്യാപന പരിശീലനത്തിന്റെ അവസാന ദിനമായി എന്ന് രാവിലെ കൃത്യം 9.15 ഓടുകൂടി സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. ഇന്നീ ദിവസം സ്കൂൾ കായികമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഉള്ളതിനാൽ അസംബ്ലി ഉണ്ടായിരുന്നു. ബോക്സിങ്ങിൽ ലോക്ക് ചാമ്പ്യൻ ആയിരുന്ന കേസിലേക്ക് ഇന്നേദിവസം മീറ്റ് ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയിരുന്നു. യോഗത്തിൽ സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ. ജോസ് സർ സന്നിഹിതനായിരുന്നു. ഡെപ്യൂട്ടി എച്ച് എം. ശ്രീ. സജീവ് കുമാർ സാർ യോഗത്തിന് ആശംസകൾ നേർന്നു. സ്കൂളിൽ നിന്നും പിരിഞ്ഞു പോകുന്ന കായിക അധ്യാപിക ശ്രീമതി കൊച്ചുറാണി ടീച്ചർക്ക് സ്നേഹാദരവും ഇന്നേദിവസം നടത്തുകയുണ്ടായി.

     മുൻകൂട്ടി നിശ്ചയിച്ചത് പോലെ ഹൈസ്കൂൾ വിഭാഗത്തിന്റെ കായിക ഇനങ്ങളാണ് ഇന്നേദിവസം സ്കൂളിൽ നടത്താനായി തീരുമാനിച്ചത്. ആവേശോജ്ജ്വലമായ അനവധി മത്സരങ്ങളാണ് സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് അരങ്ങേറിയത്. കാണികളായി മുഴുവൻ വിദ്യാർഥികളുടെ പങ്കാളിത്തവും ഒപ്പമുണ്ടായിരുന്നു. വിവിധ മത്സരയിലകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിപൂർണ്ണ പിന്തുണയുമായി എല്ലാ പരിശീലകരും ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. പ്രസ്തുത മേളയുടെ പ്രോഗ്രാം കൺവീനർ എന്റെ കൺസെൻ അധ്യാപകനായ പ്രമോദ് സാർ ആയിരുന്നതിനാൽ വേലയുമായി ബന്ധപ്പെട്ട അധിക ചുമതലകളും അദ്ദേഹം ഏൽപ്പിച്ചിരുന്നു.

8 B വിദ്യാര്‍ത്ഥിനികളോടൊപ്പം

         ഇന്നീ ദിവസം മൂന്നാമത്തെ പിരീഡ് ആണ് എട്ട് ബി ക്ലാസ്സിൽ ഉണ്ടായിരുന്നത്. സ്കൂൾ സ്പോർട്സ് മീറ്റ് നടക്കുന്നതിനാൽ എല്ലാ കുട്ടികളും ക്ലാസ്സിൽ ഇല്ലായിരുന്നു. എത്തിയ എല്ലാ പഠിതാക്കളും 30 ദിവസത്തോളം ഉള്ള അധ്യാപനത്തെ വിലയിരുത്തുകയും നിർദ്ദേശങ്ങളും മുന്നോട്ടുവയ്ക്കുകയും ചെയ്തു. തുടർന്ന് അനവധി സമ്മാനങ്ങളും മിഠായികളും നല്ല വാക്കുകളും അവർ നൽകുകയുണ്ടായി. ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു മുഹൂർത്തമായിരുന്നു അത്. അനവധി വിദ്യാർത്ഥികൾ സ്നേഹിക്കപ്പെടാനും അവരുമായി അനുഭവങ്ങൾ പങ്കിടുവാനും പഠനത്തിൽ പ്രചോദനമേകുവാനും ഈ ക്ലാസിലെ അധ്യാപന പരിശീലന കാലയളവിൽ സാധിക്കുകയുണ്ടായി. പല വിദ്യാർത്ഥികളും വൈകാരികമായി പ്രതികരിച്ചതിലൂടെ അവർക്ക് ഉണ്ടായിരുന്ന സ്നേഹബന്ധത്തിന്റെ ആഴം എത്രത്തോളമാണെന്ന് ബോധ്യമാകുവാൻ കഴിഞ്ഞു. ഒരു അധ്യാപകൻ എന്ന നിലയിൽ ഏറെ സന്തോഷവും അതിലുപരി ദുഃഖവും തോന്നിയ നിമിഷങ്ങളാണ് ഇന്ന് കടന്നുപോയത്.

കണ്‍സേണ്‍ അദ്ധ്യാപകന്‍ ശ്രീ. പ്രമോദ് സാറിനൊപ്പം 

     എല്ലാ വിദ്യാർത്ഥികളും മലയാളഭാഷയെയും സാഹിത്യത്തെയും ഇഷ്ടപ്പെട്ടിരുന്നു എന്നും ഇപ്പോൾ മലയാളം പീരിയഡുകൾ ആസ്വദിക്കുവാൻ കഴിയുന്നുവെന്നും അവർ പ്രതികരിക്കുകയുണ്ടായി. തങ്ങളിലൂടെ വിദ്യാർഥികൾക്ക് ഒരു വിഷയത്തിൽ താല്പര്യമുണ്ടാവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ വസ്തുതയായിരുന്നു. ഞാൻ പഠിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും സ്നേഹനിധികളായ കുട്ടികളായിരുന്നു എട്ട് ബിയിൽ ഉണ്ടായിരുന്നത്. ഏറെ സ്നേഹത്തോടെയുള്ള ഓരോ വർത്തമാനങ്ങൾക്ക് ശേഷം ക്ലാസിൽ നിന്ന് പിരിയുകയുണ്ടായി. 

പ്രധാനാദ്ധ്യാപകന്‍ ശ്രീ. ജോസ് സാറിനൊപ്പം

         സ്കൂളിൽ നിന്നും സീഡിന്റെ അധ്യാപികയ്ക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയുണ്ടായി. പ്രധാന അധ്യാപകൻ ശ്രീ ജോസ് സാറിനെ കാണുകയും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഹാജർ ബുക്ക് സീൽ ചെയ്തു വാങ്ങുകയും ചെയ്തു. കൺസേൺ അധ്യാപകനായ പ്രമോദ് സാറിനെ കണ്ട് സ്നേഹോപഹാരം നൽകുകയും യാത്ര തയ്യാറായുകയും ചെയ്തു. ഇന്നത്തെ മുഴുവൻ പ്രവർത്തനങ്ങൾക്ക് ശേഷം ഉച്ചയോടെ സ്കൂളിൽ നിന്നും തിരിക്കുകയുണ്ടായി.



26. 07. 2023 ബുധൻ സ്കൂൾ കായികമേളയുടെ ഉദ്ഘാടനം

26. 07. 2023

ബുധൻ


ന്നേദിവസം  രാവിലെ കൃത്യം 9 15 ഓടുകൂടി സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. സ്കൂൾ കായികമേളയുടെ ഉദ്ഘാടനം പ്രഥമ അധ്യാപകൻ ശ്രീ ജോസ് നടത്തുകയുണ്ടായി വേദിയിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജീവ് സാർ  സന്നിഹിതനായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ സെലക്ഷൻ മത്സര ഇനങ്ങളുടെ ഫൈനൽ ഇന്നേദിവസം നടത്തുകയുണ്ടായി വിദ്യാർത്ഥികൾ ആവേശത്തോടെയാണ് ഓരോ മത്സര ഇനങ്ങളിലും പങ്കെടുത്തത്.

Sports day Parade

        കഴിഞ്ഞ ദിവസങ്ങളിലായി തുടങ്ങിവച്ച കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചന ഗീതം എന്ന പാഠഭാഗമാണ് ചർച്ച ചെയ്യാനായി പദ്ധതിയിട്ടത് ഇതിനാവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു. നൂതന പദങ്ങൾ എഴുതിയ ചാർട്ട് ഐസിടി സ്ലൈഡുകൾ എന്നിവ കരുതിയിരുന്നു. ഏറെ കഠിനമായ ഒരു ലേഖനമായിരുന്നതിനാൽ അവ കൂടുതൽ ലളിതമായി കൈകാര്യം ചെയ്യുവാൻ ഇന്നേദിവസം തീരുമാനിക്കുകയുണ്ടായി. പഠനബോധന പ്രക്രിയയിൽ വിദ്യാർത്ഥിയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി പരമാവധി ശ്രമിച്ചിരുന്നു പ്രവർത്തന അധിഷ്ഠിതമായ ബോധന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനാണ് ഇന്നേദിവസം ശ്രമിച്ചത്.

     പഠിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇന്നീ ദിവസം ക്ലാസ് ആരംഭിച്ചത് പൂർവ്വ ക്ലാസുകളിൽ ചർച്ച ചെയ്ത വിവരങ്ങളെ അടിസ്ഥാനമാക്കി ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് ഇന്നേദിവസം ക്ലാസ് തുടങ്ങിയത്. പഠിതാക്കളിൽ പഠന സന്നദ്ധത വളർത്തിയെടുക്കുന്നതിന് ഒരു വീഡിയോ ശകലം ഐസിടി മുഖാന്തരം പ്രദർശിപ്പിക്കുകയുണ്ടായി കൂടാതെ ആ പ്രദർശനത്തിനുശേഷം പഠിതാക്കളുടെ അഭിപ്രായങ്ങളെ ക്രോഡീകരിക്കുകയും പാഠഭാഗത്തിലേക്ക് ഒരു ആമുഖഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് പാഠഭാഗത്തിന്റെ പേരും രചയിതാവിന്റെ പേരും ബിബി ചെയ്യുകയും പഠിതാക്കളെ കൊണ്ട് അവ വായന നടത്തി പകർത്തി എഴുതുവാൻ അവസരം കൊടുക്കുകയും ചെയ്തു. തുടർന്ന് പാഠഭാഗം വായന നടത്തിക്കുകയും പ്രസ്തുത പാഠഭാഗത്തിന്റെ ആശയം ലളിതമായി പഠിതാക്കളിൽ അവതരിപ്പിക്കുകയും ചെയ്തു. പാഠഭാഗത്ത് കടന്നുവരുന്ന നൂതന പദങ്ങളെ ചാർട്ട് ഉപയോഗിച്ച് പരിചയപ്പെടുത്തുകയും അവയുടെ അർത്ഥത്തെ വിശദീകരിക്കുകയും ചെയ്തു തുടർന്ന് ഒരു പ്രവർത്തനം നടത്തുകയും അവ മൂല്യനിർണയത്തിന് പാത്രമാക്കുകയും ചെയ്തു ഇന്നേദിവസം ചർച്ച ചെയ്ത വിവരങ്ങളെ അടിസ്ഥാനമാക്കി ചില ചോദ്യങ്ങൾ ചോദിച്ചു അടുത്ത ദിവസത്തേക്കുള്ള പുനര അവലോകനം നടത്തിയും ആണ് ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചത്.

     ഏറെ കഠിനമായ ഒരു ലേഖനമാണ് ഇന്നത്തെ ദിവസം പറഞ്ഞ് അവസാനിപ്പിക്കുവാനായി കഴിഞ്ഞത് ഭാഷാപരമായി അനവധി സംശയങ്ങൾക്ക് കാരണമാകുന്ന ഈ പാഠഭാഗം ഏറ്റവും ലളിതമായി തന്നെ വിശദീകരിക്കുവാൻ കഴിഞ്ഞു പഠിതാക്കളുടെ അന്വേഷണ ആത്മകത പ്രോത്സാഹിപ്പിക്കുവാനും അതിലൂടെ പാഠഭാഗത്തിന്റെ നാനാർത്ഥങ്ങളെ വിശദീകരിക്കുവാനും ഇന്നേദിവസം കൊണ്ട് കഴിഞ്ഞു പ്രവർത്തനാധിഷ്ഠിതമായി നടത്തി ഇന്നത്തെ ക്ലാസ് മാനേജ് ചെയ്യുന്നതിന് പാകപ്പിഴകൾ സംഭവിച്ചിരുന്നു. എങ്കിലും പഠിതാക്കളുടെ പൂർണ്ണ പങ്കാളിത്തത്തോടെ ഈ ക്ലാസ് പരിപൂർണ്ണ വിജയമാക്കുവാൻ കഴിഞ്ഞു.

         രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന് കഴിഞ്ഞുപോയത് കഴിഞ്ഞദിവസം നടത്തിയ സിദ്ധിശോധകത്തിന്റെ ഉത്തരക്കടലാസുകൾ ഇന്ന് വിതരണം ചെയ്യുകയും ഉത്തരങ്ങളെ പുനരവലോകനം ചെയ്യുകയും ചെയ്തു. സഹ പരിശീലകയായ ശ്രുതി എസ് ലാലിന്റെ പ്രോജക്ട് സംബന്ധമായ ഡേറ്റാ കളക്ഷനും ഇന്നേദിവസം നടത്തുകയുണ്ടായി തുടർന്ന് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും പരിശീലനത്തിന്റെ ഫീഡ്ബാക്ക്  ശേഖരിക്കുകയും ചെയ്തു. സ്കൂൾ ആനുവൽ സ്പോർട്സ് മീറ്റ് നടക്കുന്നതിനാൽ അവയ്ക്ക് ആവശ്യമായ പങ്കാളിത്തവും ഇന്ന് ഉറപ്പുവരുത്തുകയുണ്ടായി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം ഇന്ന് 4.50 തോടുകൂടിയാണ് സ്കൂളിൽ നിന്നും തിരിച്ചത്.

25. 07. 2023 ചൊവ്വ

25. 07. 2023

ചൊവ്വ

     ന്നേദിവസം രാവിലെ കൃത്യം 9.12 തന്നെ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. അടുത്ത 27 26 തീയതികളിൽ നടക്കുന്ന സ്കൂൾ കായികോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് ഇന്നേദിവസം തുടക്കമിട്ടത് വിവിധ മത്സരങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ചാർട്ടുകൾ എഴുതി തയ്യാറാക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുകയുണ്ടായി തുടർന്ന് രണ്ടുദിവസത്തെ പ്രവർത്തനങ്ങളെയും ഉദ്ഘാടനത്തെയും കുറിക്കുന്ന നോട്ടീസ് തയ്യാറാക്കുക എന്ന പ്രവർത്തനത്തിലും ഏർപ്പെടുകയുണ്ടായി ഇന്ന് രണ്ടാമത്തെ പിരീഡ് 5 സി ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷൻ ആയി പോവുകയുണ്ടായി.

സ്പോര്‍ട്സ് ഡേ ചാര്‍ട്ട് എഴുത്ത്

 സ്കൂൾ ടൈംടേബിൾ അനുസൃതമായി രണ്ട് പീരിയഡുകൾ ഉണ്ടായിരുന്നുവെങ്കിലും ഇന്നേദിവസം ആറാമത്തെ പിരീഡ് മാത്രമാണ് ക്ലാസ് എടുക്കുവാനായി ലഭിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിവച്ച കാർമുകലിനെ ഗദ്യത്തിൽ ഒരു അർച്ചന ഗീതം എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ഇന്നേദിവസം ചർച്ച ചെയ്യുവാനായി ഉണ്ടായിരുന്നത് ഇന്നത്തെ ക്ലാസിന് ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു. പഠനസംബന്ധിയായ വീഡിയോ ശകലം, നൂതന പദങ്ങളെ കണ്ടെത്താനായി രേഖപ്പെടുത്താനാവശ്യമായ ചാർട്ട് എന്നിവ ഇന്നത്തെ ക്ലാസ്സിനായി സജ്ജീകരിച്ചിരുന്നു തീർത്തും കഠിനമായ ഭാഷ പ്രയോഗിച്ചിരിക്കുന്ന ഈ ലേഖനം പഠിതാക്കൾക്ക് കൂടുതൽ അർത്ഥസമൃദ്ധമായി ലളിതമായും ബോധനം ചെയ്യുവാനാണ് ഇന്നേദിവസം ഉദ്ദേശിച്ചിട്ടുള്ളത് പുനര അവലോകനത്തിന് പഠിതാക്കളുടെ പ്രവർത്തനത്തിനും ഇന്നേദിവസം മുൻതൂക്കം നൽകുവാൻ തീരുമാനിക്കുകയുണ്ടായി.

 പഠിതാക്കളെ അഭിസംബോധന ചെയ്തു കൊണ്ടാണ് ക്ലാസിലേക്ക് പ്രവേശിച്ചത്. പൂർവ്വ ക്ലാസുകളിൽ ചർച്ചചെയ്ത വിവരങ്ങളെ അടിസ്ഥാനമാക്കി ചില ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണ് ഇന്നത്തെ ക്ലാസിന് തുടക്കം കുറിച്ചത് പഠിതാക്കളുടെ ഉത്തരങ്ങളെ ക്രോഡീകരിക്കുകയും ആവശ്യമായ പ്രതിഫലം നടത്തുകയും ചെയ്തു പഠിതാക്കളുടെ പഠന സന്നദ്ധത ഉറപ്പുവരുത്തുന്നതിനായി ചില ചോദ്യങ്ങൾ ചോദിച്ച് ഒരു വീഡിയോ ശകലം ഐസിടി മുഖാന്തരം പ്രദർശിപ്പിക്കുകയുണ്ടായി. പാഠഭാഗവുമായി ബന്ധപ്പെടുത്തി ആ വീഡിയോ ചർച്ചയ്ക്ക് വിധേയമാക്കുകയും അവരുടെ അഭിപ്രായങ്ങളെ ക്രോഡീകരിച്ച് ആമുഖഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് പാഠഭാഗം മാതൃക വായന നടത്തുകയും അവയുടെ ആശയത്തെ പ്രതിപാദിക്കുകയും ചെയ്തു പാഠഭാഗത്ത് കടന്നുവരുന്ന നൂതന പദങ്ങളെ ചാർട്ട് ഉപയോഗിച്ച് പരിചയപ്പെടുത്തുകയും അവയുടെ ആശയത്തെ വിശദീകരിക്കുകയും ചെയ്യുന്നു തുടർന്ന് ഇന്നത്തെ ആശയങ്ങളെ ക്രോഡീകരിച്ചുകൊണ്ട് വിശകലനക്കുറിപ്പ് പ്രവർത്തനം നൽകുകയും ചെയ്യുന്നു. പുനരവലോകനത്തിലൂടെയും നിയോഗ അഭ്യാസത്തിലൂടെയുമാണ് ക്ലാസ് അവസാനിപ്പിച്ചത്.

 വളരെ വൈജ്ഞാനിക അംശമുള്ള ഒരു ക്ലാസ്സാണ് ഇന്ന് കടന്നുപോയത് പഠന പ്രവർത്തനങ്ങളിൽ മുഴുവൻ വിദ്യാർഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുവാൻ എന്നീ ദിവസം കൂടുതൽ ശ്രദ്ധിക്കുകയുണ്ടായി ഈ ലേഖനത്തിന്റെ ഭാഷ ഒരല്പം കഠിനമായതിനാൽ എല്ലാ പഠിതാക്കളുടെയും സംശയങ്ങളെ നിവാരണം ചെയ്യാൻ പരമാവധി ശ്രദ്ധിക്കുകയുണ്ടായി അധികഠിനമായ ഗദ്യ ഭാഗങ്ങൾ ബോധനത്തിന് വിധേയമാക്കുമ്പോൾ അവ കൂടുതൽ കാര്യക്ഷമമായി ലളിതമായും കൈകാര്യം ചെയ്യണമെന്ന് ഇന്നേദിവസം ബോധ്യപ്പെടുത്തുകയുണ്ടായി. പഠനത്തിൽ സംരചനാ മൂല്യനിർണയവും നടത്തണമെന്ന് ഇന്നേദിവസം ബോധ്യപ്പെടുകയുണ്ടായി.

 അധ്യാപന പരിശീലനം അവസാനിപ്പിക്കുവാൻ രണ്ടു ദിവസങ്ങൾ ബാക്കിനിൽക്കെ ഏറെ ആകാംക്ഷയോടെയാണ് ഇന്നേദിവസം ആരംഭിച്ചത് കഴിഞ്ഞദിവസം നടത്തിയ സിദ്ധിശോധകം മൂല്യനിർണയം നടത്തുന്നതിനും ഇന്നേദിവസം സമയം കണ്ടെത്തുകയുണ്ടായി 26 27 തീയതികളിൽ നടക്കുന്ന സ്കൂൾ കായികമേളയുടെ പ്രവർത്തനങ്ങളിലും തയ്യാറെടുപ്പുകളിലും കൂടുതൽ ശ്രദ്ധ ചെലുത്തുവാൻ ഇന്നേദിവസം ശ്രദ്ധിക്കുകയുണ്ടായി ഓരോ ദിവസം കഴിയുംതോറും പഠിതാക്കളുമായുള്ള ആത്മബന്ധം വർദ്ധിപ്പിക്കുന്നതിനും ഇന്നേദിവസം സമയം കണ്ടെത്തുകയുണ്ടായി ഇന്നത്തെ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം 4. 55 കൂടിയാണ് സ്കൂളിൽനിന്ന് തിരിച്ചത്.

24. 07. 2023 തിങ്കൾ

 24. 07. 2023

തിങ്കൾ

 ഇന്നേദിവസം രാവിലെ കൃത്യം 9. 30 ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി സ്കൂളിലെ ടൈംടേബിൾ അനുസരിച്ച് രണ്ട് പീരിയഡുകൾ വീതമാണ് എന്നുണ്ടായിരുന്നത് പാഠാസൂത്രണ പ്രകാരം കാർമുകലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം എന്ന പാഠഭാഗത്തിന്റെ രണ്ടാമത്തെ ഭാഗമാണ് എന്ന് ചർച്ച ചെയ്യുവാനായി ഉണ്ടായിരുന്നത്. ഇന്നത്തെ ആറാമത്തെ പിരീഡ് സിദ്ധിശോധകം  നടത്തുന്നതിനും തീരുമാനിക്കുകയുണ്ടായി. 26, 27 തീയതികളിൽ നടക്കുന്ന സ്കൂൾ കായികമേളയുടെ ഭാഗമായി സെലക്ഷൻ മത്സരങ്ങളും ഇന്ന് സ്കൂളിൽ നടക്കുകയുണ്ടായി. പ്രസ്തുത മത്സരങ്ങളിൽ പ്രത്യേക ചുമതലകളും ഉണ്ടായിരുന്നു.

സിദ്ധിശോധക വേളയില്‍


Sports Day Duties

 സ്കൂൾ ടൈംടേബിൾ അനുസൃതമായി ഇന്നേദിവസം രണ്ട് പിരീഡുകൾ ഉണ്ടായിരുന്നുവെങ്കിലും അതിലെ അവസാന പിരിയഡ് സിദ്ധിശോധകത്തിനായി മാറ്റിവയ്ക്കുകയായിരുന്നു. ലഭിച്ച രണ്ടാമത്തെ പിരീഡ് കഴിഞ്ഞ ക്ലാസുകളിൽ ചർച്ച ചെയ്ത കാർമുകിലിന് ഗദ്യത്തിൽ ഒരർച്ചനാഗീതം എന്ന പാഠഭാഗത്തെയാണ് പഠനത്തിനായി പദ്ധതിയിട്ടത്. ക്ലാസിന് ആവശ്യമായ ബോധരസാമഗ്രികളും കരുതിയിരുന്നു നൂതന പദങ്ങൾ എഴുതിയ ചാർട്ടുകൾ ഐസിടി സ്ലൈഡുകൾ എന്നിവ ബോധന സാമഗ്രികൾ ആയി കരുതിയിരുന്നു പഠനബോധന പ്രക്രിയയിൽ പഠിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി ശ്രമിക്കുവാൻ പദ്ധതിയിടുകയുണ്ടായി.

 പഠിതാക്കളെ അഭിസംബോധന ചെയ്തു കൊണ്ടാണ് ക്ലാസിലേക്ക് പ്രവേശിച്ചത് കഴിഞ്ഞ ക്ലാസ്സിൽ ചർച്ച ചെയ്ത വിവരങ്ങളെ അടിസ്ഥാനമാക്കി ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി പഠിതാക്കളുടെ ഉത്തരങ്ങളെ ക്രോഡീകരിക്കുകയും ആവശ്യമായ പ്രബലനങ്ങൾ നൽകുകയും ചെയ്തു. പാഠഭാഗത്തിന്റെ പേരും രചയിതാവിന്റെ പേരും ബീബി ചെയ്യുകയും പഠിതാക്കളെ കൊണ്ട് വായന നടത്തുകയും ചെയ്തു. തുടർന്ന് പാഠഭാഗം അധ്യാപകൻ മാതൃക വായന നടത്തുകയും പാഠഭാഗത്ത് പ്രത്യക്ഷപ്പെടുന്ന മോതന പദങ്ങളെ ചാർട്ട് ഉപയോഗിച്ച് പരിചയപ്പെടുത്തുകയും ചെയ്തു നൂതന പദങ്ങളെ പകർത്തി എഴുതുവാൻ അവസരം നൽകുകയും തുടർന്ന് വിശകലന കുറിപ്പ് എഴുതുന്ന പ്രവർത്തനം നടത്തുകയും പുനരവലോകനം നിയോഗ്യസവും നൽകി ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു.

 പഠിതാക്കളുടെ പരിപൂർണ്ണ പങ്കാളിത്തത്തോടെയാണ് ഇന്നേദിവസം ക്ലാസ്സ് നയിച്ചത് കെപി അപ്പൻ എന്ന വിഖ്യാതനായ എഴുത്തുകാരനെയും അദ്ദേഹത്തിന്റെ രചനാരീതികളെയും പരിചയപ്പെടുത്തുവാനാണ് ഇന്നത്തെ ക്ലാസ് ഉപയോഗപ്പെടുത്തിയത് ഗദ്യ കൃതികളുടെ ബോധനം കൂടുതൽ ക്രിയാത്മകവും ആശയ അവതരണം ആയിരിക്കണമെന്ന് ഇന്നത്തെ ദിവസത്തെ ക്ലാസിലൂടെ ബോധ്യപ്പെടുകയുണ്ടായി ക്ലാസ് മാനേജ്മെന്റിൽ കൂടുതൽ കാര്യക്ഷമമായി ഇടപഴകുന്നതിനും ശ്രദ്ധിക്കുകയുണ്ടായി.

 അധ്യാപന പരിശീലനം തീരുവാൻ രണ്ടുദിവസം ബാക്കിനിൽക്കെ ഏറെ സന്തോഷകരമായിരുന്നു ഇന്നത്തെ പ്രവർത്തനങ്ങളെ നടപ്പിലാക്കിയത്. പഠിതാക്കളോടും അധ്യാപകരോടും  കൂടുതൽ സൗഹാർദ്ദപരമായി ഇടപെടുന്നതിനും അവരുമായി ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ശ്രമിക്കുകയുണ്ടായി പാഠഭാഗങ്ങൾ ഏറ്റവും ലളിതമായി പഠിതാക്കളിൽ എത്തിക്കുന്നതിനും അവരുടെ പ്രവർത്തനങ്ങളിൽ ഒപ്പം ഇന്നത്തെ ദിവസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയുണ്ടായി അടുത്ത ദിവസങ്ങളായി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന സ്കൂൾ കായികമേളയ്ക്ക് എല്ലാതരത്തിലുള്ള പിന്തുണയും നൽകുകയുണ്ടായി മേളയോട് അനുബന്ധിച്ചുള്ള എല്ലാ ചാർട്ട് വർക്കുകളിലും സന്നദ്ധത പ്രകടിപ്പിക്കുകയും പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു കായികമേളയുടെ പ്രോഗ്രാം കൺവീനർ കൺസേൺ സാറായ പ്രമോദ് സാർ ആയതിനാൽ മേളയോട് അനുബന്ധിച്ച അധിക ചുമതലകളും ലഭിക്കുകയുണ്ടായി തീർത്തും മനോഹരമായ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം 4. 45 ഓടുകൂടിയാണ് ഇന്ന് സ്കൂളിൽ നിന്നും തിരിച്ചത്.

22. 07. 2023 ശനി

22. 07. 2023

ശനി

ന്നേദിവസം രാവിലെ 9 30 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഈയാഴ്ചയിൽ രണ്ട് ദിവസത്തോളം അവധിയായിരുന്നതിനാൽ ഇന്ന് ശനിയാഴ്ച പ്രവർത്തി ദിനം ആക്കുകയായിരുന്നു ഇന്ന് ഉച്ചകഴിഞ്ഞ് സ്കൂളിൽ പിഎസ്സിയുടെ പരീക്ഷ ഉള്ളതിനാൽ ക്ലാസുകൾ ഉച്ചവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാടാസൂത്രണ പ്രകാരം ഇന്നീ ദിവസം കാർമുകലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം എന്ന കെ പി ലേഖനമാണ് ചർച്ച ചെയ്യാനായി ഉണ്ടായിരുന്നത്.

സ്കൂള്‍ പാല്‍ വിതരണം 

 മലയാളത്തിലെ വിഖ്യാതനായ വിമർശകനാണ് കെ പി അപ്പൻ അദ്ദേഹത്തിന്റെ ഏറെ ചർച്ചകൾക്ക് വിധേയമായ ഒരു കൃതിയാണ് പ്രകോപനങ്ങളുടെ പുസ്തകം എന്നത് പ്രസ്തുത കൃതിയിലെ കുറച്ചു ഭാഗമാണ് ലേഖനമായി ഉൾപ്പെടുത്തിയിരിക്കുന്നത് പാഠസൂത്രണ പ്രകാരം കെ പി അപ്പൻ എന്ന രചയിതാവിനെ പരിചയപ്പെടുത്തുവാനാണ് ഇന്നത്തെ ക്ലാസ്സിലൂടെ പദ്ധതി ഇട്ടത് ഇതിനാവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു ഐസിടി ചിത്രം അദ്ദേഹത്തിന്റെ കൃതികൾ അടങ്ങിയ കാർഡുകൾ ലഘു ജീവിതരേഖ അടങ്ങിയ ചാർട്ട് എന്നിവ ഇന്നത്തെ ക്ലാസിനായി കരുതിയിരുന്നു.

 പഠിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇന്നേദിവസം ക്ലാസ് ആരംഭിച്ചത് തുടർന്ന് പഠിതാക്കളുടെ മുന്നറിവുകളെ പരിശോധിക്കുന്നതിനായി ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. അവരുടെ ഉത്തരങ്ങളെ ക്രോഡീകരിക്കുകയും കെപി അപ്പൻ എന്ന രചയിതാവിനെ കുറിച്ച് ആമുഖഭാഷണം നടത്തുകയും ചെയ്തു തുടർന്ന് എഴുത്തുകാരനെ കൂടുതൽ പരിചയപ്പെടുത്തുന്നതിനായി അദ്ദേഹത്തിന് ചിത്രം ഐസിടി വഴി പ്രദർശിപ്പിച്ചത് തുടർന്ന് അദ്ദേഹത്തിന്റെ ലഘു ജീവിതരേഖ അടങ്ങിയ ചാർട്ട് പ്രദർശിപ്പിക്കുകയും അവ വിദ്യാർഥികളെ കൊണ്ട് ശ്രവ്യവായന നടത്തുകയും ചെയ്തു. തുടർന്ന് അവ പകർത്തി എഴുതുവാൻ അവസരം കൊടുക്കുകയും ചെയ്തു കൃതികൾ അടങ്ങിയ കാർഡുകൾ പഠിതാക്കൾക്ക് വിതരണം ചെയ്യുകയും അവയെ ശ്രാവ്യവായനയ്ക്കും പകർത്തി എഴുതുന്നതിനും വിധേയമാക്കുകയും ചെയ്തു തുടർന്ന് കെ പി അപ്പൻ എന്ന എഴുത്തുകാരന്റെ ലഘു ജീവിതരേഖ അടങ്ങിയ ചാർട്ട് പ്രദർശിപ്പിക്കുകയും പഠിതാക്കളെ കൊണ്ട് വായന നടത്തുകയും ചെയ്തു. തുടർന്ന് ഇന്നീ ദിവസം ചർച്ച ചെയ്ത വിവരങ്ങളെ അടിസ്ഥാനമാക്കി ചില പുനര അവലോകനം നടത്തുകയും ചെയ്തു നിയോഗാഭ്യാസത്തിലൂടെ ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു.

 ഇന്നേദിവസം ക്ലാസ്സിൽ പുതിയൊരു എഴുത്തുകാരനെ പരിചയപ്പെടുത്തുന്ന കൃത്യമാണ് ചെയ്തത് കെപിഎപ്പൻ എന്ന വിഖ്യാതനായ എഴുത്തുകാരനെ വളരെ വിശദമായിത്തന്നെ പഠിതാക്കളിൽ എത്തിക്കുവാൻ കഴിഞ്ഞു. ക്ലാസ് റൂം മാനേജ്മെന്റ് കൂടുതൽ സുതാര്യമാക്കണമെന്ന് ഇന്നേദിവസം ബോധ്യമായി തീർത്തും അഭലക്ഷണീയമായ പ്രതികരണങ്ങളാണ് വിദ്യാർഥികളിൽ നിന്നും ലഭിച്ചത്.

 അധ്യാപന പരിശീലനത്തിന്റെ ഏറ്റവും മനോഹരമായ ദിനങ്ങളിൽ ഒന്നായിരുന്നു ഇന്ന് കടന്നുപോയത് ഓരോ ദിനവും കടന്നു പോകുമ്പോഴും പഠിതാക്കളുമായും അധ്യാപകരുമായും അഭേദ്യമായ ബന്ധം പുലർത്തുവാൻ കഴിയുന്നുണ്ട് ഗദ്യ ഭാഗങ്ങൾ പഠിപ്പിക്കുമ്പോൾ കൂടുതൽ കാര്യക്ഷമതയോടെ പാഠഭാഗങ്ങൾ കൈകാര്യം ചെയ്യണമെന്ന് ഇന്നേദിവസം മനസ്സിലാക്കി സ്കൂളിലെ ഉച്ചഭക്ഷണം വിളമ്പുന്നതിനും വൈകുന്നേരത്തെ വാഹനഗതാഗത നിയന്ത്രണങ്ങൾക്കും പങ്കാളിയാകുവാൻ കഴിഞ്ഞു ഇന്നേദിവസം സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം വൈകുന്നേരം 4 30ന് തന്നെ സ്കൂളിൽ നിന്ന് തിരിക്കുകയുണ്ടായി.

21. 07. 2023 വെള്ളി

 21. 07. 2023

വെള്ളി

 ഇന്നേദിവസം രാവിലെ കൃത്യം 9 30 ന് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. സ്കൂൾ ടൈംടേബിൾ അനുസരിച്ച് ഒരു ക്ലാസ് ആണ് എടുക്കാനായി ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്ത പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ഇന്നേദിവസം ബോധനം ചെയ്യുവാനായി ഉണ്ടായിരുന്നത്. ബുധൻ വ്യാഴം ദിവസങ്ങളിലായി നടക്കുന്ന കായികമേളയ്ക്ക് ആവശ്യമായ ചാർട്ടുകൾ എഴുതുന്ന പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു ഇന്നേദിവസം വൈകുന്നേരം പഠിതാക്കൾ സ്കൂൾ ഗേറ്റ് കടക്കുന്നതിലെ നിയന്ത്രണ  ചുമതലക്കും പങ്കാളിയാകുവാൻ കഴിഞ്ഞു.

സ്പോര്‍ട്സ് ഡേ ചുമതലകള്‍


 സ്കൂളിലെ ടൈംടേബിൾ അനുസൃതമായി ഇന്നേദിവസം ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു എങ്കിലും ഒരു അധ്യാപികയുടെ അവധി മൂലം എട്ടു ബി ക്ലാസ്സിൽ രാവിലെ മൂന്നാമത്തെ പിരീഡ് ലഭിക്കുകയുണ്ടായി പാഠാസൂത്രണ പ്രകാരം പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗത്തെ നാലാമത്തെ ഭാഗമാണ് ഇന്ന് ക്ലാസിനായി പദ്ധതിയിട്ടത്. ഈ ഭാഗത്തോട് കൂടി ഈ പാഠഭാഗം അവസാനിപ്പിച്ച് ചോദ്യോത്തരങ്ങൾ വിശകലനം ചെയ്യാമെന്ന് ഇന്നേദിവസം പദ്ധതിയിടുകയുണ്ടായി ഇതിന് ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു നൂതന പദങ്ങൾ എഴുതിയ ചാർട്ട് ഐസിടി ബോധോപകരണങ്ങൾ എന്നിവ ഇന്നീ ദിവസത്തെ ക്ലാസിനായി കരുതിയിരുന്നു.

 പഠിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ക്ലാസിലേക്ക് പ്രവേശിച്ചത് തുടർന്ന് പൂർവ്വ ക്ലാസുകളിൽ ചർച്ച ചെയ്ത വിവരങ്ങളെ ആസ്പദമാക്കി ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി പഠിതാക്കളുടെ ഉത്തരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ആമുഖഭാഷണത്തിലൂടെ പാഠ അവതരണത്തിലേക്ക് കടക്കുകയുണ്ടായി തുടർന്ന് പാഠസ സംബന്ധമായ ഒരു വീഡിയോ ശകലം പ്രദർശിപ്പിക്കുകയും അവയുടെ പ്രദർശനത്തിനുശേഷം പഠിതാക്കളുടെ അഭിപ്രായങ്ങളെ പ്രബലനത്തിന് വിധേയമാക്കുകയും ചെയ്തു തുടർന്ന് പാഠഭാഗത്തെ മാതൃകാ വായനയ്ക്ക് വിധേയമാക്കുകയും അവയുടെ ആശയത്തെയും നൂതന പദങ്ങളെയും പരിചയപ്പെടുത്തുകയും ഉണ്ടായി തുടർന്ന് സമസ്ത പദങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കാനുള്ള പ്രവർത്തനവും രേഖപ്പെടുത്തിയാണ് ഇന്നേ ദിവസത്തെ ക്ലാസ് അവസാനിപ്പിച്ചത്. 

 ഏറെ സങ്കീർണമായ ഭാഷയിൽ രചന നടത്തിയിട്ടുള്ള ഒരു പാഠഭാഗമാണ് പൂക്കളും ആണ്ടറുതികളും. അതുകൊണ്ടുതന്നെ  ഈ പാഠഭാഗത്തെ ഏറ്റവും ലളിതമായി വിശദീകരിക്കുവാനാണ് പ്രസ്തുത ക്ലാസ്സിലൂടെ ശ്രമിച്ചത് പ്രവർത്തനാധിഷ്ഠിതമായ ക്ലാസ്സാണ് ഇന്ന് ബോധനം ചെയ്യുവാൻ കഴിഞ്ഞത് ലേഖന രൂപത്തിലുള്ള ഗദ്യ കൃതികൾ പഠനത്തിന് വിധേയമാക്കുമ്പോൾ അവയുടെ ആശയത്തെ ഉദ്ബോധിപ്പിക്കുവാൻ പഠിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണം എന്ന് ഇന്നീ ദിവസംകൊണ്ട് ബോധ്യമായി.

 ഏറെ വിജ്ഞാനപ്രദമായ ഒരു ക്ലാസ് നയിക്കുവാൻ ഇന്നേദിവസംകൊണ്ട് സാധിച്ചു ഓരോ ദിവസവും കടന്നു പോകുമ്പോഴും പഠിതാക്കളും മറ്റ് അധ്യാപകരുമായും കൂടുതൽ അഭേദ്യമായ ബന്ധം സ്ഥാപിക്കുവാൻ ദിവസം കൊണ്ട് കഴിഞ്ഞു സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായി ഇടപഴുകാൻ ഈ ദിവസങ്ങളിൽ കഴിയുന്നു അധ്യാപന പരിശീലനം ഒരു അധ്യാപക വിദ്യാർഥിയുടെ സർവകമായ വളർച്ചയെ പരിപോഷിപ്പിക്കുന്നു അത്തരത്തിൽ അതിന്റെ എല്ലാ ഘടകങ്ങളെയും സമന്വയിപ്പിക്കുവാൻ ഈ ദിവസങ്ങളിൽ കഴിയുന്നു.

20. 07. 2023 വ്യാഴം

 20. 07. 2023

വ്യാഴം

 ഇന്നേദിവസം രാവിലെ കൃത്യം 9 30 ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി രാവിലെ പ്രാർത്ഥനയ്ക്കും പ്രതിജ്ഞയും  ശേഷമുള്ള ഒന്നാമത്തെ പിരിയഡ് 5 ബി ക്ലാസ്സിൽ സബ്സിറ്റ്യൂഷനായി പോയിരുന്നു അവിടെ 5 എയിലെ കുട്ടികളെയും ഉൾപ്പെടുത്തിയിരുന്നു പാഠസൂത്രണ പ്രകാരം ഇന്നേദിവസം രാവിലെ മൂന്നാമത്തെ പിരീഡ് ഒരു ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത് തുടർന്ന് അവസാന സെമസ്റ്റർ പ്രോജക്ട് വർക്കിന് ആവശ്യമായ ദത്ത ശേഖരണത്തിനും സമയം കണ്ടെത്തുകയുണ്ടായി. ഇന്നേ ദിവസം JRC ബോധവത്കരണ പരിപാടിയും ഉണ്ടായിരുന്നു

JRC ബോധവത്കരണ പരിപാടി

         ഇന്നേദിവസം വീട്ടിൽ ഭട്ടത്തിരിപ്പാടിലെ കൃതിയിൽ നിന്നെടുത്ത ഭാഗമായ പൂക്കളും ആണ്ടർഥികളും എന്ന പാഠഭാഗത്തിന്റെ മൂന്നാമത്തെ പാഠസൂത്രണമാണ് ചർച്ചയ്ക്കായി തിരഞ്ഞെടുത്തിരുന്നത്. കേരളീയ ആഘോഷങ്ങളെയും അവയ്ക്ക് പ്രകൃതിയുമായുള്ള അഭേദ്യമായ ബന്ധത്തിന്റെയും നേർസാക്ഷ്യങ്ങൾ അടയാളപ്പെടുത്തുന്ന ഈ കൃതി ഏറ്റവും ലളിതമായി ബോധനം ചെയ്യുവാനാണ് ഇന്നേദിവസം പദ്ധതി ഇട്ടത് ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബോധനോപകരണങ്ങളും കരുതിയിരുന്നു നൂതനപദങ്ങൾ എഴുതിയ ചാർട്ടുകൾ ഐസിടി പ്രദർശിപ്പിക്കാനാവശ്യമായ വീഡിയോ ശകലം തുടങ്ങി അനവധി ബോധന ഉപകരണങ്ങൾ പാഠഭാഗത്തിന്റെ സംവേദനത്തിനായി സ്വീകരിച്ചിരുന്നു.  

     പഠിതാക്കളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ടാണ് ഇന്നേദിവസം ക്ലാസ് ആരംഭിച്ചത് തുടർന്ന് പൂർവ്വ ക്ലാസുകളിൽ ചർച്ച ചെയ്ത വിവരങ്ങളെ അടിസ്ഥാനമാക്കി വിദ്യാർഥികളോട് ചില ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ അഭിപ്രായങ്ങളെ ക്രോഡീകരിക്കുകയും ചെയ്തു. തുടർന്ന് പാഠഭാഗത്തിന്റെ പേരും രചയിതാവിന്റെ പേരും ബിബി ചെയ്യുകയും പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ശകലം പ്രദർശിപ്പിക്കുകയും ചെയ്തു തുടർന്ന് വീഡിയോ ശകലത്തെ സംബന്ധിക്കുന്ന വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളെ ക്രോഡീകരിക്കുകയും ചെയ്തു തുടർന്ന് പാഠഭാഗത്തെ ലളിതമായും സമഗ്രതയോടും ആവശ്യമായ ഭാഗത്തോടും കൂടി മാതൃകാ വായന നടത്തുകയും ചെയ്തു നൂതന പദങ്ങളെ പരിചയപ്പെടുത്തുകയും സമസ്ത പദങ്ങളെ കണ്ടെത്താനുള്ള പ്രവർത്തനം നൽകുകയും ചെയ്തു തുടർന്ന് പാഠഭാഗത്തെ സംബന്ധിക്കുന്ന ഒരു നിയോഗാഭ്യാസം നൽകി ക്ലാസ് അവസാനിപ്പിച്ചു.

     തീർത്തും വിജ്ഞാനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇന്നത്തെ വിശദീകരണം ആവശ്യമായ വിദ്യ ശകലങ്ങൾ ഏറെ സൂക്ഷ്മതയോടും ആശയന രീതിയിലും അവതരിപ്പിക്കേണ്ടത് ഏറ്റവും പ്രാധാന്യമേറിയ വസ്തുതയാണെന്ന് ഇന്നത്തെ ക്ലാസ്സിലൂടെ ബോധ്യപ്പെടുവാൻ കഴിഞ്ഞു. ക്ലാസ് റൂം മാനേജ്മെന്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നി തുടർന്ന് പഠനബോധന പ്രവർത്തനങ്ങളിൽ വിദ്യാർഥി പങ്കാളിത്തം ഉറപ്പുവരുത്തുവാൻ പരമാവധി ശ്രദ്ധിക്കുവാൻ കഴിഞ്ഞു.

 തീർത്തും സന്തോഷകരമായ ദിവസമായിരുന്നു ഇന്ന് കടന്നുപോയത് പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗത്തിലൂടെ മൺമറയുന്ന കേരള സംസ്കാരത്തെ പഠിതാക്കളിൽ എത്തിക്കുവാനും അവയെ ചർച്ച ചെയ്യുവാനും കഴിഞ്ഞു ഭാഷയിലൂടെ സാഹിത്യത്തിലൂടെയും പഠിതാക്കളിൽ പൂർണ്ണമായും സാംസ്കാരിക വളർച്ച പ്രോത്സാഹിപ്പിക്കുവാൻ കഴിഞ്ഞു ഓരോ ദിനങ്ങൾ കഴിയുംതോറും പഠിതാക്കളുമായുള്ള ആത്മബന്ധം ഇരട്ടിക്കുവാനും ആശയവിനിമയം സാധ്യമാക്കുവാനും കഴിഞ്ഞു എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം ഇന്ന് 4. 45 ഓടുകൂടിയാണ് സ്കൂളിൽ നിന്നും തിരിച്ചത്.

19. 07. 2023 ബുധൻ

19. 07. 2023

ബുധൻ

 ഇന്നേദിവസം കൃത്യം 9 30 ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. കോളേജിൽ നിന്നും പ്രിൻസിപ്പാൾ ഡിലീറ്റ് ടീച്ചർ ക്ലാസ് നിരീക്ഷണത്തിനായി എത്തിച്ചേർന്നിരുന്നു ടൈംടേബിൾ പ്രകാരം ഇന്നേദിവസം രണ്ടു പിരീഡുകൾ ലഭിച്ചിരുന്നു എന്നാൽ ഉച്ചയ്ക്കുശേഷം അധ്യാപക രക്ഷകർത്തൃ മീറ്റിംഗ് ഉണ്ടായിരുന്നതിനാൽ ഉച്ചയ്ക്കു ശേഷമുള്ള രണ്ട് പീരിയഡുകളും രാവിലെയാക്കി പുനക്രമീകരിക്കുകയാണ് ഉണ്ടായത്. ഇന്നേദിവസം ആദ്യത്തെ പീരിയഡ് ആറാം ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷൻ ആയി പോയിരുന്നു ഉച്ചയ്ക്ക് ശേഷം പ്രോജക്റ്റിന്റെ ഭാഗമായി നടത്തേണ്ട സർവ്വേയുടെ രക്തശേഖരണത്തിനായി പോയിരുന്നു.

സഹ ട്രൈനികളോടൊപ്പം

 പാഠസൂത്രണപ്രകാരം ഇന്നേദിവസം രണ്ട് ക്ലാസുകൾക്കാണ് പദ്ധതിയിട്ടത് കേരളപാഠാവലി പുസ്തകത്തിൽ അഞ്ചാമത്തെ അധ്യായത്തിന്റെ ആദ്യ പാഠഭാഗമായ പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗമാണ് ഇന്ന് ചർച്ച ചെയ്യാനായി ഉണ്ടായിരുന്നത് ഇതിൽ ആദ്യ ക്ലാസിൽ വി ടി ഭട്ടതിരിപ്പാട് എന്ന രചയിതാവിനെ അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത് തീർത്തും അനുയോജ്യമായ ബോധന സാമഗ്രികളെയും കരുതിയിരുന്നു. തുടർന്ന് വരുന്ന ക്ലാസ്സിൽ പ്രസ്തുത പാഠഭാഗത്തിലെ ആദ്യ ശകലങ്ങൾ ചർച്ച ചെയ്യുവാനും തീരുമാനിക്കുകയുണ്ടായി നൂതന പദങ്ങൾ എഴുതിയ ചാർട്ടുകൾ ഐസിടി ബോധന ഉപകരണങ്ങൾ എന്നിവ ഇന്നത്തെ ക്ലാസുകൾക്കായി കരുതിയിരുന്നു വിദ്യാർഥികളുമായി ഭാഷയിലൂടെ മികച്ച ആശയസംവേദനം നടത്തുന്നതിനും ഇന്നേദിവസം തീരുമാനിക്കുകയുണ്ടായി.

 ബോധന സാമഗ്രികളുടെ സഹായത്തോടെ ഏറ്റവും ഉപയുക്തമായ ക്ലാസുകൾ തന്നെയാണ് ഇന്നേദിവസം എടുക്കാൻ കഴിഞ്ഞത് സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങൾ ഊന്നിയാണ് പിടി ഭട്ടതിരിപ്പാട് എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തിയത് അദ്ദേഹത്തിന്റെ ചിത്രവും കൃതികൾ അടങ്ങിയ കാർഡുകളും ചാർട്ടിൽ രേഖപ്പെടുത്തിയ ലഘു ജീവിതരേഖയും ഉൾപ്പെടുത്തി രചയിതാവിനെ വിശദമായി പഠിതാക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞു തുടർന്നു വന്ന ക്ലാസിൽ പാഠഭാഗത്തിന്റെ ആദ്യ ഭാഗങ്ങൾ ചർച്ച ചെയ്യുകയുണ്ടായി നൂതന പദങ്ങൾ എഴുതിയ ചാർട്ടുകൾ ഐസിടി ബോധന ഉപകരണങ്ങൾ എന്നിവ ഇന്നത്തെ ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്തു ഓരോ ക്ലാസിലും ആവശ്യമായ പഠനപ്രവർത്തനങ്ങളും നടത്തുകയുമുണ്ടായി. തുടർന്ന് നിയോഗ്യസവും നടത്തിയാണ് ഇന്നത്തെ രണ്ട് ക്ലാസുകളും അവസാനിപ്പിച്ചത് വിദ്യാർത്ഥികളുടെ പ്രതികരണങ്ങളിൽ നിന്നും ക്ലാസ് ഏറ്റവും ഫലപ്രദമായിരുന്നു എന്ന് വിലയിരുത്താൻ കഴിഞ്ഞു.

 തീർത്തും അഭലക്ഷ്മിയുമായ പ്രതികരണങ്ങളും പ്രതിപ്രവർത്തനങ്ങളും നടന്ന ക്ലാസ് നിമിഷങ്ങളാണ് ഇന്ന് രണ്ട് ക്ലാസിലും കടന്നുപോയത് പഠിതാക്കളിൽ പൂക്കളെയും അതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളെയും പരിചയപ്പെടുത്തുവാൻ കഴിഞ്ഞു പുതിയ ആശയങ്ങളെയും ധാരണകളെയും പഠിതാക്കളിൽ പരിചയപ്പെടുത്തുമ്പോൾ അവ സൂക്ഷ്മവും സുതാര്യവും ആയിരിക്കണമെന്ന് ഇന്നീ ദിവസം ബോധ്യപ്പെടുകയുണ്ടായി പഠിതാക്കളുമായുള്ള മികച്ച സൗഹൃദങ്ങൾ പഠനബോധന പ്രവർത്തനങ്ങളെ കൂടുതൽ എളുപ്പമാക്കുന്നു എന്നും ഇന്നേദിവസം മനസ്സിലാക്കുവാൻ കഴിഞ്ഞു ഭാഷാ പഠനം കേവലം പ്രഭാഷണ രീതിക്ക് അപ്പുറം ബഹു മാധ്യമ സഹായത്തോടെ ആകുമ്പോൾ ആകർഷണീയവും വിജ്ഞാനപ്രദവും ആകുമെന്ന് ഇന്നേദിവസം ബോധ്യമായി തീർത്തും സന്തോഷകരമായ അനുഭവമായിരുന്നു ഈ രണ്ടു ക്ലാസുകളും സമ്മാനിച്ചത്.

 അധ്യാപന പരിശീലനത്തിന്റെ ഓരോ ദിവസവും ഓരോ പുതിയ അറിവുകളിലൂടെയാണ് കടന്നുപോകുന്നത് ഓരോ പാഠഭാഗങ്ങൾ ക്ലാസിൽ ചർച്ച ചെയ്യുമ്പോഴും വലിയ ഭാഷ ആശയങ്ങളെ പഠിതാക്കളിൽ എത്തിക്കുവാൻ കഴിയുന്നുണ്ട് അധ്യാപന പരിശീലനം കേവലം പഠനബോധന പ്രവർത്തനങ്ങളിൽ ഒതുങ്ങി നിൽക്കാതെ മനോഹരമായ സാമൂഹ്യബന്ധം കെട്ടിപ്പടുക്കുന്നതിനും സഹായകരമായി തീരുന്നുണ്ട് സ്കൂളിലെ ഓരോ പ്രവർത്തനങ്ങളിലും കാര്യക്ഷമമായി ഇടപഴുകുവാനും ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ ചെയ്തു തീർക്കുവാനും കഴിയുന്നു എന്നത് തീർത്തും സന്തോഷകരമായ അവസ്ഥയാണ് ഈ ദിവസത്തെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം വൈകിട്ട് കൃത്യം 4. 30 ഓടുകൂടിയാണ് സ്കൂളിൽ നിന്നും തിരിച്ചത്.

14. 07. 2023 വെള്ളി

14. 07. 2023

വെള്ളി

 ന്നേദിവസം രാവിലെ കൃത്യം 9 12 തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. സ്കൂളിലെ ടൈംടേബിൾ പ്രകാരം ഇന്ന് വെള്ളിയാഴ്ച ആയതിനാൽ എനിക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല എങ്കിലും പ്രസ്തുത ക്ലാസിൽ ഇന്നേദിവസം രണ്ട് പിരീഡുകൾ ഒരു അധ്യാപകന്റെ അവധി മൂലം ലഭിക്കുകയുണ്ടായി ലഭിച്ച ക്ലാസുകൾ പരമാവധി പ്രയോജനപ്പെടുത്തുവാനും തീരുമാനിക്കുകയുണ്ടായി. 

സ്കൂള്‍ പാല്‍ വിതരണം

കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിവച്ച വഴിയാത്ര എന്ന പി സുരേന്ദ്രന്റെ കൃതിയുടെ തുടർച്ചയായ രണ്ട് പാഠസൂത്രണങ്ങളാണ് ഇനി ദിവസം ചർച്ച ചെയ്യുവാനായി ഉണ്ടായിരുന്നത്. യാത്രയുടെ ബഹുസ്വരതകളെ അടയാളപ്പെടുത്തുന്ന ഈ പാഠഭാഗത്തെ ഏറ്റവും ലളിതമായി കുട്ടികൾക്ക് വ്യാഖ്യാനിക്കുവാനാണ് ഇന്നേദിവസം പദ്ധതിയിട്ടത്. ഈ ബോധക്ഷയത്തിന്റെ സഫലീകരണത്തിനായി അനവധി ബോധന സാമഗ്രികളും കരുതിയിരുന്നു. ഇന്നത്തെ 2 ക്ലാസുകളിലും പഠിതാക്കളുടെ പ്രതികരണങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാനും പദ്ധതിയിട്ടു.

 പൂർവ്വ ക്ലാസുകളിൽ ചർച്ചചെയ്ത വിവരങ്ങളെ പുനര അവലോകനം ചെയ്തുകൊണ്ടാണ് ഇന്നേ ദിവസത്തെ രണ്ട് ക്ലാസുകളും ആരംഭിച്ചത് തുടർന്ന് വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ആമുഖഭാഷണം നടത്തി. തുടർന്ന് ക്ലാസിലെ ബാഠ്യഹംസത്തിന് അനുയോജ്യമായ ഒരു പ്രവർത്തനവും നടത്തുകയുണ്ടായി പ്രവർത്തനങ്ങളുടെ ഉത്തരങ്ങളെ മൂല്യനിർണയത്തിന് വിധേയമാക്കുകയും ചെയ്തു. ഇന്നീ ദിവസം ചർച്ച ചെയ്ത വിവരങ്ങൾ പുനര അവലോകനം ചെയ്യുകയും ചെയ്തു തുടർന്ന് ഒരു നിയോഗ അഭ്യാസവും നടത്തിയാണ് ക്ലാസ് അവസാനിപ്പിച്ചത്.

 ലഭിച്ച രണ്ട് പിരീഡുകളും പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു ഇന്നത്തെ രണ്ട് ക്ലാസുകളിലും ശ്രമിച്ചത് വഴിയാത്ര എന്ന പാഠഭാഗത്തെ കൃത്യതയോടും ലളിതമായും അവതരിപ്പിക്കുവാൻ ഇന്നേദിവസം കഴിഞ്ഞു ക്ലാസ് മാനേജ്മെന്റിൽ കൂടുതൽ കാര്യക്ഷമമായി ഇടപഴകണമെന്ന് ഇന്നേദിവസം ബോധ്യപ്പെട്ടു. ക്ലാസ് റൂം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തെ പൂർണമായി ഉൾപ്പെടുത്തുവാൻ കഴിഞ്ഞു കൂടാതെ പഠനബോധന പ്രവർത്തനങ്ങളിൽ ക്രിയാത്മകതയ്ക്കും പ്രായോഗിക പരിശീലനത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കുവാൻ കഴിഞ്ഞു.

 അധ്യാപന പരിശീലനത്തിന്റെ ഏറ്റവും മനോഹരമായ ദിനമായിരുന്നു ഇന്ന് കഴിഞ്ഞുപോയത് ഒരു ക്ലാസ് പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം പഠനബോധന പ്രവർത്തനങ്ങളെ കൂടുതൽ ജനാധിപത്യപരമാക്കുന്നതിന് ഉതകുന്നതായിരുന്നു അത്തരത്തിൽ പഠിതാക്കളുമായി മികച്ച ആശയവിനിമയം സാധ്യമാക്കുവാനും ഈ ദിവസങ്ങളിൽ കഴിഞ്ഞിരുന്നു സ്കൂളിലെ മറ്റു പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ആകുവാനും ഇന്നീ ദിവസങ്ങളിൽ കഴിയുന്നുണ്ട് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം ഇന്ന് 4.55 ഓടുകൂടിയാണ് തിരിച്ചത്

13.07. 2023 വ്യാഴം

13.07. 2023

വ്യാഴം

 ന്നേദിവസം രാവിലെ കൃത്യം 9 15 ഓടുകൂടി സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. ഇന്നേദിവസം സ്കൂളിൽ അധിക ചുമതലകൾ ഒന്നും തന്നെ ഇല്ലായിരുന്നു. പാഠാസൂത്രണ പ്രകാരം ഇന്നേദിവസം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്ത വഴിയാത്ര എന്ന പാഠഭാഗത്തിലെ തുടർച്ചയാണ് ചർച്ച ചെയ്യാനായി ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിവച്ച വഴിയാത്ര എന്ന പാഠഭാഗത്തിന്റെ മൂന്നാമത്തെ പാഠസൂത്രണമാണ് ഇന്ന് നടത്തേണ്ടിയിരുന്നത് പ്രസ്തുത പാഠസൂത്രണത്തിന് ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു നൂതന പദങ്ങൾ എഴുതിയ ചാർട്ട് പ്രവർത്തനം രേഖപ്പെടുത്തിയ കാർഡുകൾ എന്നിവ കരുതിയിരുന്നു പഠനബോധന പ്രവർത്തനങ്ങൾ വിദ്യാർഥി സൗഹാർദ്ദത്തോടെ നടത്താൻ തീരുമാനിക്കുകയുണ്ടായി സമയബന്ധിതമായി പഠിതാക്കളിൽ ബോധന പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനും തീരുമാനിച്ചു.

സഹഅധ്യാപക പരിശീലകരോടൊപ്പം,


 പൂർവ്വ ക്ലാസുകളിലെ മുന്നറിവുകളെ പരിശോധിച്ചുകൊണ്ടാണ് ഇന്നേദിവസം ക്ലാസുകൾ ആരംഭിച്ചത് പാഠഭാഗത്തെ ആവശ്യമായ ഭാവത്തോടും വ്യക്തതയോടും കൂടി മാതൃക വായന നടത്തി തുടർന്ന് പാഠഭാഗത്തിന്റെ ആശയം വ്യക്തതയോടും ലളിതമായും വ്യാഖ്യാനിക്കുന്നു തുടർന്ന് പഠിതാക്കളെ കൊണ്ട് വായന നടത്തിക്കുകയും ആശയ ഗ്രഹണം നടത്തുകയും ചെയ്യുന്നു തുടർന്ന് പാഠഭാഗത്തിന് ആവശ്യമായ ഒരു പ്രവർത്തനം നൽകി മൂല്യനിർണയം നടത്തുന്നു.

 വഴിയാത്ര എന്ന പാഠഭാഗത്തിന്റെ രണ്ടാമത്തെ പാഠസൂത്രണമാണ് ഇന്നീ ദിവസം ചർച്ച ചെയ്തത് യാത്രയുടെ വിവിധ അവസ്ഥകളെയും അവയിലൂടെ മാറിമറിയുന്ന മലയാളികളുടെ മൂല്യച്യുതികളെയും അടയാളപ്പെടുത്തുവാനാണ് ഇന്നേദിവസം ശ്രമിച്ചത്. അനുഭവങ്ങളുടെയും വ്യക്തമായ വിശദീകരണത്തിലൂടെയും പാഠ്യവസ്തുവിനെ പഠിതാക്കളിൽ എത്തിക്കാമെന്ന് ഇന്നേദിവസംകൊണ്ട് ബോധ്യപ്പെടുവാൻ കഴിഞ്ഞു തീർത്തും സംതൃപ്തിയുള്ള ക്ലാസ്സ് ആയിരുന്നു ഇന്ന്.

 അധ്യാപന പരിശീലനത്തിന്റെ ഏറ്റവും മനോഹരമായ ഒരു ദിവസമായിരുന്നു ഇന്ന് സ്കൂളിലെ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായി ഇടപഴുകാൻ കഴിഞ്ഞു ഓരോ ദിവസം കടക്കുമ്പോഴും വിദ്യാർത്ഥികളോടും അധ്യാപകരോടും മികച്ച സൗഹൃദം പുലർത്തുവാനും കഴിയുന്നു പാടിയതര പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പരിപൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്താൻ ശ്രമിച്ചിരുന്നു ഇന്നേദിവസം സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം വൈകുന്നേരം കൃത്യം 4. 30 ഓടുകൂടിയാണ് സ്കൂളിൽ നിന്നും തിരിച്ചത്.

12. 07. 2023 ബുധൻ ഓപ്ഷണൽ ടീച്ചറിന്റെ ക്ലാസ്സ്‌ നിരീക്ഷണം

12. 07. 2023

ബുധൻ

ന്ന് രാവിലെ കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. ഇന്ന് ബുധനാഴ്ച ആയതിനാൽ സ്കൂൾ ടൈംടേബിൾ അനുസരിച്ച് അസംബ്ലിയുള്ള ദിവസമായിരുന്നു അസംബ്ലിയിൽ വിവിധ മത്സരങ്ങളിൽ സമ്മാനർഹരായ വിദ്യാർഥികളെ അനുമോദിക്കുകയും അവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു വിദ്യാർഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പ്രധാന അധ്യാപകൻ ജോസ് സാർ നൽകുകയുണ്ടായി തുടർന്ന് ഡെപ്യൂട്ടി എച്ച് എം സജി സാർ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി.

ക്ലാസ്സ് നിരീക്ഷണത്തിന് ശേഷം

 ഇന്നീ ദിവസം കഴിഞ്ഞ ക്ലാസുകളിൽ തുടങ്ങിവച്ച അമ്മമ്മ എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ചർച്ച ചെയ്യുവാനായി ഉണ്ടായിരുന്നത്. കോളേജിൽ നിന്നും ഓപ്ഷണൽ ടീച്ചറായ സിന്ധു ടീച്ചർ ക്ലാസ് നിരീക്ഷണത്തിനായി എത്തിയിരുന്നു ആയതിനാൽ ക്ലാസ് പതിവിലും മികവുറ്റതാക്കണമെന്ന് കരുതിയിരുന്നു അമ്മമ്മ എന്ന പാഠഭാഗത്തിലെ അവസാന പാഠാസൂത്രണമാണ് ഇന്നീ ദിവസം ചർച്ച ചെയ്യുവാനായി ഉണ്ടായിരുന്നത്. ഇതിന് ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു. നൂതന പദങ്ങൾ എഴുതിയ ചാർട്ട് വീഡിയോ ശകലം എന്നിവ ഉപാദാന  മാതൃകകളായി സ്വീകരിച്ചിരുന്നു.

 പതിവിലും ആത്മസംതൃപ്തി ലഭിച്ച ക്ലാസ് ആയിരുന്നു ഇന്നത്തെ ഇത് അനവധി ബോധന ഉപകരണങ്ങളിലൂടെ വിദ്യാർത്ഥികളിൽ പാഠാശയത്തെ ലളിതമായി തന്നെ പകർത്തിയെടുക്കുവാൻ കഴിഞ്ഞു. ഏറ്റവും പ്രാധാന്യമേറിയ വിദ്യാർത്ഥികളുടെ ഉത്തരങ്ങളെ ക്രോഡീകരിക്കുകയും അവരുടെ അഭിപ്രായങ്ങൾക്ക് ആവശ്യമായ അഭിപ്രായങ്ങൾ നൽകുകയും ചെയ്തു. സേവന രംഗത്തെ പ്രമുഖരായ സ്ത്രീകളെ വിശകലനം ചെയ്തുകൊണ്ടുള്ള കുറിപ്പും ഇന്നത്തെ ക്ലാസിലെ പ്രവർത്തനമായിരുന്നു ഇന്നേദിവസം ചർച്ച ചെയ്ത വിവരങ്ങളെ പുനര അവലോകനം നടത്തിയാണ് ക്ലാസ് അവസാനിപ്പിച്ചത്.

 ക്ലാസിലെ സമയ ക്രമീകരണത്തിൽ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് ഇന്നേദിവസം ബോധ്യപ്പെടുകയുണ്ടായി തീർത്തും വ്യക്തതയോടെയും ലളിതമായും ഇന്നത്തെ ദിവസം ആശയത്തെ വിദ്യാർത്ഥികളിൽ എത്തിക്കുവാൻ കഴിഞ്ഞു. ക്ലാസ് മാനേജ്മെന്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നു ബോധ്യപ്പെടുകയുണ്ടായി.

 അധ്യാപന പരിശീലനത്തിന്റെ ഏറ്റവും മനോഹരമായ ഒരു ദിവസമായിരുന്നു ഇന്ന് കടന്നുപോയത്. ക്ലാസ് നിരീക്ഷണത്തിന്റെ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തീർത്തും സംതൃപ്തിയോടെ അവയെ പൂർത്തീകരിക്കുവാൻ കഴിഞ്ഞു പരിപൂർണ്ണ പങ്കാളിത്തത്തോടെ വിദ്യാർഥി അധ്യാപക ബന്ധം സ്ഥാപിക്കുകയും പഠനബോധന പ്രവർത്തനങ്ങളെ ഏകോപിക്കുവാനും കഴിഞ്ഞു. സ്കൂളിന് ഓരോ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളോടൊപ്പം അണിചേരുവാനും സ്കൂളിലെ ഓരോ മനുഷ്യരോടും സ്നേഹബന്ധം പുലർത്തുവാനും കഴിയുന്നു. ഇന്നീ ദിവസത്തെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം 4. 30 ഓടുകൂടി സ്കൂളിൽ നിന്നും തിരിക്കുകയുണ്ടായി.

11. 07. 2023 ചൊവ്വ

11. 07. 2023

ചൊവ്വ

 ഇന്നേദിവസം കൃത്യം 9 12 തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. രണ്ടുദിവസത്തെ ശനി ഞായർ അവധികൾക്ക് ശേഷം തിങ്കളാഴ്ച ഇന്ന് ഒരു അസംബ്ലിക്ക് ശേഷമാണ് ക്ലാസുകൾ ആരംഭിച്ചത്. വായന വാരത്തോട് അനുബന്ധിച്ച് നടത്തിയ പുസ്തക നിരൂപണത്തിന്റെ രചനകൾ മൂല്യനിർണയം നടത്താൻ സ്കൂളിലെ അധ്യാപകർ ഏൽപ്പിച്ചിരുന്നു. അതോടൊപ്പം സ്കൂളിലെ വിവിധ അധ്യാപകർ നടത്തിയ ക്ലാസ് പരീക്ഷകളുടെ ഉത്തരകടലാസുകൾ മൂല്യനിർണയം ചെയ്യുന്നതിനും ഇന്നേദിവസം ചുമതലയുണ്ടായിരുന്നു. 

പോസ്റ്റര്‍ രചനയുടെ മൂല്യനിര്‍ണയ വേളയില്‍

 പാഠസൂത്രണ പ്രകാരം ഇന്നേദിവസം കഴിഞ്ഞ ക്ലാസുകളിൽ തുടങ്ങിവച്ച അമ്മമ്മ എന്ന പാഠഭാഗത്തിന്റെ തുടർ പ്രവർത്തനങ്ങളാണ് പദ്ധതി ഇട്ടിരുന്നത്. ഇതിന് ആവശ്യമായ ബോധന സാമഗ്രികളും ഒരുക്കിയിരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളും നൂതന പദങ്ങൾ എഴുതിയ ചാർട്ടും ഇന്നത്തെ ക്ലാസ്സിൽ ബോധന സാമഗ്രികൾ ആയി കരുതിയിരുന്നു. പാഠഭാഗത്തിന് അനുയോജ്യമായ ഒരു പ്രവർത്തനവും ഇന്നേദിവസം കരുതിയിരുന്നു.

 ഇലഞ്ഞിപ്പൂ മണമുള്ള നാട്ടുവഴികൾ എന്ന പി സുരേന്ദ്രന്റെ മനോഹരമായ നോവലിലെ ഒരു ഭാഗമാണ് അമ്മമ്മ എന്ന തലക്കെട്ട് ഓടുകൂടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആത്മാംശമുള്ള ഭാഷയിൽ രേഖപ്പെടുത്തിയ ഈ പാഠഭാഗം ഏറ്റവും ഹൃദ്യമായ രീതിയിൽ പഠിതാക്കൾ എത്തിക്കുവാൻ ഇന്നേദിവസം കഴിഞ്ഞു. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഐസിടി വഴി പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഇന്നത്തെ ക്ലാസ്സിന്റെ തുടക്കം. പാഠഭാഗം മാതൃക വായന നടത്തിയും പഠിതാക്കളെ കൊണ്ട് ശ്രാവ്യവായന  നടത്തിയും പഠനബോധന പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോവുകയുണ്ടായി.

 നൂതന പദങ്ങൾ എഴുതിയ ചാർട്ടുകൾ  പ്രദർശിപ്പിച്ചുകൊണ്ട് പഠിതാക്കളിൽ ആശയസംവേദനം സാധ്യമാക്കി. അമ്മമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ കാവ്യാത്മകമായി ചിത്രീകരിക്കുന്ന പാഠഭാഗങ്ങൾ കണ്ടെത്തി വിശകലനം ചെയ്യുന്ന പ്രവർത്തനവും പഠിതാക്കൾക്ക് നൽകുകയുണ്ടായി. ഇന്നത്തെ ക്ലാസ്സിൽ ആധാരമായ പുനരവലോകനവും നിർദ്ദേശ ചോദ്യത്തിൽ നിയോഗ അഭ്യസവും നൽകിയാണ് ക്ലാസ് അവസാനിപ്പിച്ചത്.

 അമ്മമ്മ എന്ന പാഠഭാഗത്തെ സംബന്ധിച്ച് അനവധി വിവരങ്ങൾ ഇന്ന് സ്വീകരിക്കുവാൻ കഴിഞ്ഞു പഠിതാക്കളുടെ പ്രതികരണങ്ങളിലൂടെ ഇന്നത്തെ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് ബോധ്യപ്പെടുവാൻ കഴിഞ്ഞു. പഠിതാക്കളുടെ പൂർണ്ണ പങ്കാളിത്തത്തോടെ ഏതൊരു പാഠ്യ വസ്തുവിനെയും കൃത്യമായും ലളിതമായും സംവേദനം ചെയ്യുവാൻ കഴിയുമെന്ന് ഇന്നത്തെ ക്ലാസ്സിലൂടെ ബോധ്യമായി.

 ഏറ്റവും മനോഹരമായ ഒരു അധ്യാപന പരിശീലന ദിനമാണ് ഇന്നീ ദിവസം കടന്നുപോയത് ഓരോ ദിവസവും കടക്കുന്നതിലൂടെ അധ്യാപകരുമായും വിദ്യാർത്ഥികളുമായും കൂടുതൽ സ്നേഹബന്ധം പുലർത്തുവാൻ കഴിയുന്നത് സന്തോഷകരമായ വസ്തുതയാണ്. വിദ്യാർത്ഥികളുടെ മാറുന്ന ചിന്താഗതികൾക്ക് അനുസൃതമായി ബോധന പ്രവർത്തനങ്ങളെ പരിഷ്കരിക്കുവാനും നൂതന പ്രവർത്തനങ്ങളെ ക്ലാസ് മുറിയിൽ പരിചയപ്പെടുത്തുവാനും കഴിയുന്നു സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം ഇന്നേദിവസം 4.  45 ഓടുകൂടി തിരിക്കുകയുണ്ടായി.

10. 07. 2023 തിങ്കൾ

10. 07. 2023

 തിങ്കൾ

ന്നേദിവസം രാവിലെ 9 15 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഇന്നേദിവസം മാതൃഭൂമിയുടെയും വൈലോപ്പിള്ളി സംസ്കൃത ഭവന്റെയും ആഭിമുഖ്യത്തിൽ ഒരു പരിപാടി നടന്നിരുന്നു മാതൃഭൂമി പത്രത്തിന്റെ പ്രതികളും ഇന്നേദിവസം വിതരണം ചെയ്തിരുന്നു മാതൃഭൂമി പത്രത്തിന്റെ തിരുവന്തപുരം ചീഫ് എഡിറ്റർ സ്കൂളിലെ ഹെഡ്മാസ്റ്റർ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എന്നിവർ ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മാതൃഭൂമി പത്രത്തിന്റെ പ്രതിവിതരണം 

കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിവച്ച അമ്മമ്മ എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ഇന്നേദിവസം സെർച്ച് ചെയ്യുവാനായി തീരുമാനിച്ചത് ഇതിന് ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു. നോവലിലെ ഒരു ചെറിയ ഭാഗം ഒരു അനുഭവക്കുറിപ്പ് എന്നവണ്ണമാണ് പാഠഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത് കർത്താവിന്റെ സ്വവതാഖ്യാനം പോലെ രചിച്ചിരിക്കുന്ന ഈ കൃതിയെ കൂടുതൽ ആസ്വാദ്യകരമാക്കി വിദ്യാർത്ഥികൾ എത്തിക്കാൻ ഇന്നേദിവസം പദ്ധതിയിടുകയുണ്ടായി ക്ലാസ് റൂമിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുവാനും ഇന്നേദിവസം പദ്ധതിയിടുകയുണ്ടായി.

 പൂർവ്വ ക്ലാസുകളിൽ ചർച്ച ചെയ്ത വിവരങ്ങളെ പുനര അവലോകനം ചെയ്തുകൊണ്ടാണ് ഇന്നേദിവസം ക്ലാസ് ആരംഭിച്ചത് പാഠഭാഗത്തെ മാതൃക വായന നടത്തുകയും പഠിതാക്കളെ കൊണ്ട് സാവ്യവയന നടത്തുകയും ചെയ്തു തുടർന്ന് നൂതന പദങ്ങളെ പരിചയപ്പെടുത്തുന്ന ചാർട്ട് പ്രദർശിപ്പിക്കുകയും പാഠപുസ്തകത്തിലെ ഒരു നിർദ്ദിഷ്ടഭാഗം വിശകലനം ചെയ്ത പ്രവർത്തനം നടത്തുകയും ചെയ്യുകയുണ്ടായി. ഇന്നേദിവസം ചർച്ച ചെയ്ത വിവരങ്ങളെ പുനരാലോകനം ചെയ്യുന്നതിനും നിയോഗ്യസം നടത്തിയും ആണ് ക്ലാസ് അവസാനിപ്പിച്ചത്.

 ഏറെ ആത്മസംതൃപ്തിയുള്ള ഒരു ക്ലാസ് ആയിരുന്നു ഇന്നത്തെ ദിവസം കൈകാര്യം ചെയ്യുവാൻ കഴിഞ്ഞത് ഭാഷാ പഠനം നിരന്തരമായ പ്രവർത്തനങ്ങളിലൂടെ ലളിതവും സുതാര്യവും ആക്കാം എന്ന് ഇന്നത്തെ ദിവസം ബോധ്യപ്പെട്ടു ഹൃദയസ്പർശിയായ പാഠഭാഗങ്ങളെ അനുചിതമായ ഭാവത്തോടുകൂടി ആവിഷ്കരിക്കുമ്പോൾ അവർ കൂടുതൽ ആസ്വാദ്യകരമാകും എന്നും ബോധ്യപ്പെട്ടു വിദ്യാർത്ഥികളെ പ്രതികരണങ്ങളിൽ നിന്നും കൂടുതൽ കാര്യക്ഷമമായി ക്ലാസ്സിനെ നയിക്കാൻ കഴിഞ്ഞു എന്ന് ബോധ്യപ്പെട്ടു.

 അധ്യാപന ജീവിതത്തിലെ ഏറ്റവും മനോഹരമായ  നിമിഷങ്ങളാണ് ഇന്നേദിവസം കടന്നുപോയത്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുവാനും പഠിതാക്കളുമായി കാര്യക്ഷമമായി സൗഹൃദബന്ധം സ്ഥാപിക്കുവാനും കഴിയുന്നു എന്നതാണ് ഏറ്റവും സന്തോഷകരമായ വസ്തുത. അമ്മമ്മ എന്ന പാഠഭാഗത്തെ ഏറ്റവും ഹൃദ്യമായി പഠിതാക്കളിലേക്ക് എത്തിക്കുവാൻ കഴിയുന്നു. ഒരു അധ്യാപകന്റെ ആത്യന്തികമായ ലക്ഷ്യം അതായിരിക്കും അതിനോട് കൂറ് പുലർത്തുവാൻ കഴിയുന്നു എന്നതും വളരെ സന്തോഷകരമായ വസ്തുതയാണ്. സ്കൂളിലെ ഇന്നീ ദിവസത്തെ പ്രവർത്തനങ്ങൾക്ക് ശേഷം കൃത്യം 4.35 ഓടുകൂടി സ്കൂളിൽ നിന്നും തിരിക്കുകയുണ്ടായി.

07.07. 2023 വെള്ളി

07.07. 2023

വെള്ളി


 ഇന്നേദിവസം രാവിലെ കൃത്യം 9. 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. ടൈം ടേബിൾ പ്രകാരം ഇന്ന് വെള്ളിയാഴ്ച ആയിരുന്നതിനാൽ ക്ലാസ് എടുക്കാനായി ഉണ്ടായിരുന്നില്ല എങ്കിലും പരമാവധി ക്ലാസുകളിൽ പകരം ക്ലാസിനായി പോകേണ്ടിവന്നു സ്കൂളിൽ ലഭിച്ച എല്ലാ സമയവും വിദ്യാർത്ഥികളോട് ആയിരിക്കുവാൻ ശ്രമിച്ചു.

പുസ്തക അവലോകനങ്ങൾ മൂല്യനിർണയം

        ഇന്നേ ദിവസം ചില അധിക ചുമതലകളും എടുക്കേണ്ടതായി ഉണ്ടായിരുന്നു. വായന മാസാചരണങ്ങളുടെ ഭാഗമായി സംഘടിക്കപ്പെട്ട പുസ്തക അവലോകനങ്ങൾ മൂല്യനിർണയം നടത്തേണ്ട ചുമതല സ്കൂളിലെ മലയാളം അധ്യാപകർ ഏൽപ്പിച്ചിരുന്നു വിവിധ പുസ്തകങ്ങളുടെ വേറിട്ട വായനകളെ മൂല്യനിർണയം ചെയ്യുവാൻ ഇന്നത്തെ ഈ പ്രവർത്തനം കൊണ്ട് കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനും വൈകുന്നേരങ്ങളിൽ അച്ചടക്ക പരിപാലനത്തിനും പങ്കാളിയാകുവാൻ കഴിഞ്ഞു വൈകുന്നേരത്തെ സ്കൂൾ വളപ്പിൽ ഉള്ളിലായി അപകടനിലയിൽ ഒരു മരച്ചില്ല ഒടിഞ്ഞു തൂങ്ങിയിരുന്നു വിദ്യാർത്ഥികൾക്ക് അപകടങ്ങൾ സംഭവിക്കാത്ത തരത്തിൽ അവയ്ക്ക് ചുറ്റും ജാഗ്രതാവേലി പണിയുന്നതിലും ഇന്നേദിവസം പങ്കാളിയായി. ഇന്നേദിവസം ക്ലാസ്സ് ഇല്ലായിരുന്നിട്ടും എട്ടു ബിർത്തികളെ കാണുന്നതിനും അവരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നത് സമയം കണ്ടെത്തുകയുണ്ടായി പാഠാസൂത്രണങ്ങളിൽ ഇനി എടുക്കാൻ ഉള്ളവയ്ക്ക് സ്കൂളിലെ നിർദ്ദേശിഷ്ട അധ്യാപകന്റെ പക്കൽ നിന്നും ഒപ്പു വാങ്ങുവാനും സമയത്തെ വിനിയോഗിക്കുകയുണ്ടായി. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം വൈകുന്നേരം 4. 45 ഓടുകൂടി തിരിക്കുകയുണ്ടായി.

06. 07. 2023 വ്യാഴം ജനറല്‍ ടീച്ചറിന്റെ ക്ലാസ് നിരീക്ഷണം

 06. 07. 2023

വ്യാഴം


 ഇന്നേദിവസം രാവിലെ കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. ഇന്ന് കോളേജിൽ നിന്നും ജനറൽ ടീച്ചർ ക്ലാസ് നിരീക്ഷിക്കുന്നതിനായി എത്തിയിരുന്നു പാഠസൂത്രണ പ്രകാരം ഇതേ ദിവസം അമ്മമ്മ എന്ന പാഠഭാഗമാണ് ചർച്ച ചെയ്യാനായി ഉണ്ടായിരുന്നത് നിരീക്ഷണം പ്രമാണിച്ച് ക്ലാസ് പതിവിലും മനോഹരമാക്കണം എന്ന ശുഭപ്രതീക്ഷയുണ്ടായിരുന്നു ഇന്നേദിവസം രണ്ടാമത്തെ പിരീഡ് അഞ്ചാം ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷൻ ആയി പോയിരുന്നു ഇന്നേദിവസം ലഭ്യമായ എല്ലാ സമയങ്ങളിലും വിദ്യാർത്ഥികളുമായി കൂടിയിരിക്കുവാൻ പരമാവധി ശ്രമിച്ചിരുന്നു.

ക്ലാസ്സ്‌ നിരീക്ഷണത്തിന് ശേഷം ലത ടീച്ചറുമൊത്ത്

 മലയാളത്തിലെ മികച്ച എഴുത്തുകാരിൽ ഒരാളായ പി സുരേന്ദ്രന്റെ ഇലഞ്ഞിപ്പൂ മണമുള്ള നാട്ടുമൊഴികൾ എന്ന കൃതിയിലെ കുറച്ചു ഭാഗമായി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അമ്മമ്മ എന്ന പാഠഭാഗമാണ് ചർച്ച ചെയ്യുവാനായി ഉണ്ടായിരുന്നത്. പാഠഭാഗത്തിന്റെ തുടക്കമായിരുന്നതിനാൽ പി സുരേന്ദ്രൻ എന്ന രചയിതാവിനെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് മനസ്സിലുണ്ടായിരുന്നത്. ഇതിന് ആവശ്യമായ ബോധന സാമഗ്രികളും ഇന്നേദിവസം കരുതിയിരുന്നു പി സുരേന്ദ്രന്റെ ചിത്രം അദ്ദേഹത്തിന്റെ ലഘു ജീവിതരേഖ അടങ്ങിയ ചാർട്ട് കൃതികൾ അടങ്ങിയ കാർഡുകൾ എന്നിവ ക്രമീകരിച്ചിരുന്നു. ഇന്നീ ദിവസം ഉപയുക്തമായ അനവധി ബോധന സാമഗ്രികളുടെ സഹായത്തോടെ സംതൃപ്തിയോടുകൂടി ക്ലാസുകൾ എടുക്കാനായി സാധിച്ചു പി സുരേന്ദ്രൻ എന്ന എഴുത്തുകാരനെയും മലയാള സാഹിത്യ ലോകത്തെ അദ്ദേഹത്തിന്റെ സമ്പൂർണ്ണ സംഭാവനകളെയും വ്യക്തമായി തന്നെ വിലയിരുത്തുവാനും ചർച്ച ചെയ്യുവാനും കഴിഞ്ഞു.


 തീർത്തും സന്തോഷകരമായ ഒരു ക്ലാസ് തന്നെയായിരുന്നു ഇന്ന് കഴിഞ്ഞത് പി സുരേന്ദ്രനെ കുറിച്ചുള്ള വിവരങ്ങൾ ക്ലാസിൽ ചർച്ച ചെയ്ത ശേഷം അദ്ദേഹത്തിന്റെ ലഘു ജീവിതരേഖ അടങ്ങിയ ഒരു ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനവും പഠിതാക്കൾക്ക് നൽകാൻ കഴിഞ്ഞു അതുകൊണ്ടുതന്നെ രചയിതാവിനെ കൂടുതൽ അടുത്തിടപഴക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.


 ജനറൽ ടീച്ചറിന്റെ ക്ലാസ് നിരീക്ഷണത്തിനുശേഷം ക്ലാസിന്റെ ന്യൂനതകളെയും മേന്മകളെയും പറഞ്ഞുതന്നിരുന്നു അതിൽ എടുത്തു പറയേണ്ട വസ്തുത പുനരാവലോകനത്തിൽ ഉണ്ടായ അപാകതകൾ ആയിരുന്നു. പുനലപലോകനത്തിൽ ഒരു നിർത്തൽ അനിവാര്യമാണെന്ന് ടീച്ചർ ചൂണ്ടിക്കാണിക്കുകയും അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും അഭിപ്രായപ്പെടുകയുണ്ടായി ഈ ഒരു ന്യൂനത ഒഴിച്ചാൽ ഇന്നത്തെ ക്ലാസും തീർത്തും വിജ്ഞാനപ്രദമായിരുന്നു.

Observation note of Lethamini teacher

 ഒട്ടനവധി ആശങ്കകളുടെ ആണ് ഇന്നേദിവസം ക്ലാസിലെ സമീപിച്ചത് കോളേജിൽ നിന്നും ജനറൽ ടീച്ചറായ ലതാവിന് ടീച്ചർ ക്ലാസ് നിരീക്ഷണത്തിനായി എത്തിയതിനാൽ ഒരല്പം മാനസികമായി സമ്മർദ്ദം അനുഭവിച്ചിരുന്നു. എങ്കിലും ക്ലാസ് പതിവിലും മനോഹരമായി തന്നെ പൂർത്തീകരിക്കുവാൻ കഴിഞ്ഞു വിദ്യാർഥികളിൽ നിന്നും അഭലക്ഷ്മിയുമായ പ്രതികരണങ്ങളാണ് ലഭിക്കാൻ ഇടയായത് സ്കൂളിലെ ഇന്നത്തെ പ്രവർത്തനങ്ങൾക്ക് ശേഷം കൃത്യം 4. 35 ഓടുകൂടി സ്കൂളിൽ നിന്നും തിരിക്കുകയുണ്ടായി.

05. 07. 2023 ബുധൻ ബഷീര്‍ അനുസ്മരണ ദിനം

05. 07. 2023

ബുധൻ


 ന്നീ ദിവസം രാവിലെ കൃത്യം 9 15 തന്നെ സ്കൂളിൽ എത്തിച്ചേർന്നു വിശ്വസാഹിത്യകാരനായ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനം ആയിരുന്നതിനാൽ അതിനോട് അനുബന്ധിച്ച് ചില പ്രവർത്തനങ്ങളും ഇന്നേദിവസം സംഘടിപ്പിച്ചിരുന്നു. ടൈംടേബിൾ അനുസൃതമായി ഇന്നീ ദിവസം രണ്ട് പിരീഡുകൾ ഉണ്ടായിരുന്നുവെങ്കിലും രണ്ടാമത്തെ പിരീഡ് അവസാനമായിരുന്നാൽ വേണ്ടത്ര സമയം പഠനബോധന പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുവാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഒന്നാമത്തെ പിരീഡ് ആശയ സംഭാവന മാതൃക അനുസരിച്ച് ദ്വിത്വസന്ധിയെ  പരിചയപ്പെടുത്താം എന്ന് തീരുമാനിക്കുകയുണ്ടായി കൂടാതെ ഉച്ചതിരിഞ്ഞ് കൃത്യം 1. 15 ഓടുകൂടി ബഷീർ അനുസ്മരണ പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. വിവിധ ഭാഷ അസോസിയേഷനുകളുടെ ഭാഗമായി ദേശീയ കൃതികൾ വായിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു പ്രസ്തുത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കാളിന്ദി വി സാനു വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെയും കൃതികളെയും പ്രതിപാദിക്കുന്ന ഒരു ലഘു വിവരണവും വായിക്കുകയുണ്ടായി വിവിധ വിദ്യാർഥികളും അധ്യാപകരും ഈ അനുസ്മരണ പരിപാടിയിൽ സജീവമായി പങ്കെടുത്തു. പാടാസൂത്രണ പ്രകാരം ഇന്നേദിവസം പതിനാലാമത്തെ പാഠഭാഗമാണ് ക്ലാസിൽ ചർച്ച ചെയ്യുവാനായി ഉണ്ടായിരുന്നത്.  ഡേവിഡ് ഓസ്ബെൽ നിർമ്മിച്ച ആശയ സംവാദന മാതൃക അനുസരിച്ചുള്ള പാഠാസൂത്രണമാണ് പദ്ധതി ഇട്ടിരുന്നത്. ഇതിൽ ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു. പ്രസ്തുത മാതൃക അനുസരിച്ച് ദ്വിത്വസന്ധിയെ പരിചയപ്പെടുത്തുവാനാണ് ഇന്നേദിവസം ആസൂത്രണം നടത്തിയത്. ദ്വിത്വസന്ധിയെ കുറിക്കുന്ന ശരിയായ ഉദാഹരണങ്ങളും തെറ്റായ ഉദാഹരണങ്ങളും മിശ്രിത ഉദാഹരണങ്ങളും അടങ്ങിയ ചാർട്ടുകൾ ഇന്നേദിവസം ക്രമീകരിച്ചിരുന്നു.

ബഷീര്‍ അനുസ്മരണം 

കൃതി വായിക്കല്‍

പോസ്റ്റര്‍ പ്രദര്‍ശനം 


പോസ്റ്റര്‍ പ്രദര്‍ശനം 

 പ്രായേണ ലളിതമായ ദ്വിത്വസന്ധിയെ പഠിതാക്കൾ വളരെ വേഗം പഠിച്ചെടുക്കുന്ന പ്രവണതയാണ് ഇന്നത്തെ ദിവസം ക്ലാസ്സിൽ അനുഭവപ്പെട്ടത്. ആയതിനാൽ തന്നെ ഇന്നത്തെ ക്ലാസ് ഏറെ സംതൃപ്തി പ്രദാനം ചെയ്യുന്നതായിരുന്നു. തെറ്റായ ഉദാഹരണങ്ങളിലൂടെയും ശരിയായ ഉദാഹരണങ്ങളിലൂടെയും പഠിതാക്കൾ ദ്വിത്വസന്ധിയെന്ന ആശയത്തെ വളരെ വേഗം മനസ്സിലാക്കി എടുക്കുവാൻ ശ്രമിച്ചു ഈ പ്രവർത്തനം മൂലം മിശ്രിത ഉദാഹരണങ്ങളെ ഏറ്റവും എളുപ്പത്തിൽ വിദ്യാർത്ഥികൾക്ക് കണ്ടെത്തുവാൻ കഴിഞ്ഞു തുടർന്നുള്ള പ്രവർത്തനത്തിൽ നിത്യജീവിതത്തിൽ നിന്നും ഉദാഹരണങ്ങൾ കണ്ടെത്താൻ വിദ്യാർഥികൾക്ക് കഴിഞ്ഞു. ദ്വിത്വസന്ധിയെന്ന ആശയം ഗ്രഹിക്കുന്നതിനും അവയുടെ പ്രായോഗികമായ പരിശീലനം സിദ്ധിക്കുന്നതിനും ഇന്നത്തെ ക്ലാസ്സിലൂടെ സാധിച്ചു.

തീർത്തും ആത്മസംതൃപ്തിയുള്ള ക്ലാസ്സാണ് ഇന്ന് എടുക്കാൻ കഴിഞ്ഞത് വിദ്യാർഥികളുടെ പ്രതികരണങ്ങളിൽ നിന്നും വ്യത്യസ്ത എന്ന ആശയത്തെ കൂടുതൽ അടുത്ത റിവ കഴിഞ്ഞു എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു. കഠിനമേറിയ പല ആശയങ്ങളെയും ആശയ സംഭാവന മാതൃക അനുസരിച്ച് വളരെ ലളിതമായി ബോധനം ചെയ്യുവാൻ കഴിയുമെന്ന് ബോധ്യമായി അധ്യാപന പരിശീലനത്തിന്റെ ഏറ്റവും മനോഹരമായ ഒരു ദിനം ആയിരുന്നു കടന്നുപോയത് അനവധി അറിവുകളെയാണ് ഇന്നേദിവസം സമാഹരിക്കുവാൻ കഴിഞ്ഞത് സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ കഴിഞ്ഞു ഇന്നേദിവസം എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം 4. 15 ഓടുകൂടി സ്കൂളിൽ നിന്നും തിരിച്ചു.

04. 07. 2023 ചൊവ്വ

 04. 07. 2023

ചൊവ്വ


 ഇന്നേദിവസം സ്കൂളിൽ രാവിലെ കൃത്യം 9 15ന് തന്നെ എത്തിച്ചേരുകയുണ്ടായി. ടൈം ടേബിൾ പ്രകാരം ഇന്ന് ആറാമത്തെ പിരീഡ് എട്ട് ബി യിൽ ഒരു ക്ലാസ് ആണ് എടുക്കാനായി ഉണ്ടായിരുന്നത് കഴിഞ്ഞദിവസം തുടങ്ങിവെച്ച രാമപുരത്ത് വാര്യരുടെ വഞ്ചിപ്പാട്ട് കൃതിയിൽ നിന്നെടുത്ത സാന്ദ്രസൗഹൃദം എന്ന പാഠഭാഗത്തിലെ തുടർ ക്ലാസുകൾ പൂർത്തീകരിക്കാനാണ് ഇന്നേദിവസം വിനിയോഗിച്ചത്.

വായനാവാര പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കല്‍

 കവിത ആസ്വാദനത്തിനും ആശയവിനിമയത്തിനും അവസരം നൽകുന്ന ഒരു സാഹിത്യ വിഭാഗമാണ്. ആയതിനാൽ തന്നെ പഠിതാക്കളുടെ ചിന്തകളെയും പ്രായോഗിക പരിശീലനത്തിനും അവസരങ്ങൾ നൽകിയാണ് ഇന്നത്തെ ക്ലാസ് ക്രമീകരിച്ചത്. രാമപുരത്ത് വാര്യരുടെ കുജയിലെ വൃത്തം വഞ്ചിപ്പാട്ടിൽ നിന്ന് എടുത്തിട്ടുള്ള ഭാഗത്തിന്റെ തുടർച്ചയാണ് ഇന്നേദിവസം പദ്ധതിയിട്ടത്.  ഇതിനാവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു നൂതന പദങ്ങൾ എഴുതിയ ചാർട്ട് ഐസിടി സ്ലൈഡുകൾ എന്നിവ ഇന്നത്തെ ക്ലാസിനായി കരുതിയിരുന്നു.

 കവിതയുടെ തുടർന്നുള്ള ഭാഗത്തെ ആശയത്തെ പഠിതാക്കളിൽ എത്തിക്കാനാണ് ഇന്ന് ശ്രമിച്ചത് ക്ലാസ് റൂമിൽ നിന്നും പഠിതാക്കളുടെ പ്രതികരണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുവാൻ ഇന്നത്തെ ക്ലാസിൽ ശ്രദ്ധിച്ചിരുന്നു കൂടാതെ കവിതയുടെ ഭാഗങ്ങൾ ഈണത്തിൽ ചൊല്ലുന്നതിനും നൂതന പദങ്ങളെ പരിചയപ്പെടുത്തുന്നതിലും പഠിതാക്കളുടെ പൂർണ്ണപങ്കാളിത്തം ഉറപ്പുവരുത്തവൻ ഇന്നേദിവസം ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ശ്രമിച്ചു.

 പൗരാണിക കാലത്ത് രചിച്ച ഒരു കവിതയായിരുന്നതിനാൽ അവയെ പഠിതാക്കൾ എത്തിക്കുവാൻ അല്പം പ്രയാസം നേരിട്ടു. എങ്കിലും താളാത്മകമായി കവിതയെ അവതരിപ്പിക്കുവാൻ കഴിഞ്ഞു ഹൃദ്യമായ അവതരണത്തിലൂടെ പാഠഭാഗങ്ങൾ പഠിതാക്കളിൽ എത്തിക്കുവാൻ കഴിഞ്ഞു എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു. തീർത്തും ആത്മസംതൃപ്തിയുള്ള ക്ലാസ്സ് തന്നെയായിരുന്നു ഇന്നേദിവസം.

 ഓരോ ദിവസവും കടന്നു പോകുമ്പോഴും പഠിതാക്കളുമായി കൂടുതൽ ആത്മബന്ധം പുലർത്തുവാൻ കഴിയുന്നുണ്ട് പഠനബോധന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അവർ കൂടുതൽ വിദ്യാർത്ഥി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി പഠനബോധന പ്രവർത്തനങ്ങളെ കൂടുതൽ ക്രിയാത്മകമായി ഇടപെടുന്നതിനും കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം ഇന്നേദിവസം 4. 30 ഓടുകൂടിയാണ് തിരിച്ചത്.

03. 07. 2023 തിങ്കൾ

 3. 7. 2023

തിങ്കൾ


 ഇന്നേദിവസം രാവിലെ കൃത്യം 9 15 ഓടുകൂടി സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. അതിരാവിലെ തന്നെ മഴ തുടരുന്നതിനാൽ പഠിതാക്കൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് അല്പം കാലതാമസം നേരിട്ടു. ടൈംടേബിൾ അനുസരിച്ച് ഇന്നേദിവസം രണ്ട് പീരിയഡുകൾ ആണ് ഉണ്ടായിരുന്നത്. എങ്കിലും മറ്റൊരു ട്രെയിനിക്കായി ഇന്നേദിവസം ആറാമത്തെ പിരീഡ് വിട്ടുകൊടുക്കുകയുണ്ടായി. ഇന്നേദിവസം എട്ടു ബി യിൽ രണ്ടാമത്തെ പിരീഡ് ക്ലാസ് എടുക്കാനായി ഉണ്ടായിരുന്നു.

പകരം ക്ലാസ്സുകളില്‍

         കഴിഞ്ഞദിവസം തുടങ്ങിവച്ച രാമപുരത്ത് വാര്യരുടെ കുജയിലെ വൃത്തം വഞ്ചിപ്പാട്ടിലെ കുറച്ചു ഭാഗമായ സാന്ദ്ര സൗഹൃദം എന്ന പാഠഭാഗമാണ് ബോധനം ചെയ്യുവാനായി ഉണ്ടായിരുന്നത്. ഇതിനാവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു. വഞ്ചിപ്പാട്ട് പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നതിന് ആവശ്യമായ വീഡിയോസ് ശബ്ദ ശകലങ്ങൾ എന്നിവ ഇന്നീ ദിവസം ക്രമീകരിച്ചിരുന്നു. പാഠഭാഗത്തിന് അനുയോജ്യമായ രീതിയിൽ പ്രവർത്തനങ്ങളും ഇന്നേദിവസം ക്രമീകരിച്ചിരുന്നു.


         വഞ്ചിപ്പാട്ടിന്റെ പ്രത്യേകതകളും വിവരങ്ങളും അടങ്ങുന്ന ഒരു വീഡിയോ പ്രദർശിപ്പിക്കുകയും വിദ്യാർഥികളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുകയും ചെയ്തു വഞ്ചിപ്പാട്ട് പ്രസ്ഥാനത്തെ കുറിച്ചുള്ള വൈജ്ഞാനിക ഘടന ശക്തിപ്പെടുത്തിയ ശേഷമാണ് പാഠഭാഗത്തെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിയത്. തുടർന്നുള്ള പാഠഭാഗത്തെ സംബന്ധിക്കുന്ന പ്രവർത്തനവും നൽകിയിരുന്നു. കൂടാതെ പാഠഭാഗത്തെ പഠിതാക്കളെ കൊണ്ട് മാതൃക വായന നടത്തുകയും ചെയ്തു. ക്ലാസ് റൂം പ്രവർത്തനങ്ങളിൽ വിദ്യാർഥികളിൽ പൂർണ്ണപങ്കാളിത്തം ഉറപ്പുവരുത്താൻ ശ്രമിച്ചിരുന്നു.  ക്ലാസ് റൂം മാനേജ്മെന്റിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.


         ഇന്നീ ദിവസം വളരെ ആത്മസംതൃപ്തിയുള്ള ഒരു ഗ്ലാസ് ആയിരുന്നു പ്രധാനം ചെയ്തത് വഞ്ചിപ്പാട്ട് പ്രസ്ഥാനത്തെക്കുറിച്ചും രാമപുരത്ത് വാര്യരെ കുറിച്ചും  കൃഷ്ണ - കുചേല സൗഹൃദത്തെക്കുറിച്ചും കാര്യക്ഷമായി അപഗ്രഥനം നടത്തുവാൻ കഴിഞ്ഞു. വിദ്യാർത്ഥികളുടെ പ്രതികരണങ്ങളിൽ നിന്നും ഇന്നത്തെ ക്ലാസ് വളരെ പ്രയോജനകരമാണെന്ന് മനസ്സിലാക്കുവാൻ സാധിച്ചു.അധ്യാപന പരിശീലനത്തിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഓരോ ദിവസം കഴിയുംതോറും പുതിയ അറിവുകളെ ആർജിച്ചെടുക്കുവാൻ കഴിയുന്നത്. ഏറെ ആത്മസംതൃപ്തിയുള്ള ഒരു ക്ലാസ് തന്നെയായിരുന്നു. ഇന്നേദിവസം ലഭിച്ചത് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം ഇന്നേദിവസം 4.15 ഓട് കൂടിയാണ് സ്കൂളിൽ നിന്നും തിരിച്ചത്.

01.07.2023 ശനി

 01.7.2023

 ശനി

 ഇന്നേദിവസം രാവിലെ കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്നേദിവസം സ്കൂളിൽ പിഎസ്സി പരീക്ഷ നടക്കുന്നുണ്ടായിരുന്നു. ആയതിനാൽ ആദ്യ പീരിയഡിന്റെ സമയക്രമത്തിൽ അധിക ക്രമീകരണങ്ങൾ നടക്കുകയുണ്ടായി. ബക്രീദ് പ്രമാണിച്ച് ബുധനും വ്യാഴവും തീയതികളിൽ അവധിയായിരുന്നതിനാൽ ശനിയാഴ്ച പ്രവർത്തന ദിവസമായി മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന്  വിദ്യാർഥികളുടെ എണ്ണവും വളരെ കുറവായിരുന്നു.

         ഇന്നേദിവസം ടൈം ടേബിൾ പ്രകാരം രണ്ട് ക്ലാസുകളാണ് ഉണ്ടായിരുന്നുവെങ്കിലും ചില കാരണങ്ങളാൽ ഇന്നത്തെ അഞ്ചാമത്തെ പിരീഡ് മാത്രമാണ് ക്ലാസ് എടുക്കുവാൻ ലഭിച്ചത്. അതുകൊണ്ടുതന്നെ ലഭിച്ച പിരീഡുകൾ പരമാവധി പാഠാസൂത്രണങ്ങൾ ബോധനത്തിന് വിധേയമാക്കുവാൻ ശ്രമിക്കുകയുണ്ടായി. ഇന്നേദിവസം സാന്ദ്രസൗഹൃദം എന്ന പാഠഭാഗം എഴുതിയ രാമപുരത്ത് വാര്യർ എന്ന രചയിതാവിനെ പരിചയപ്പെടുത്തുവാനാണ് പദ്ധതിയിട്ടത്. അദ്ദേഹത്തിന്റെ ചിത്രവും ജീവിതരേഖ അടങ്ങിയ ചാറ്റുകളും കൃതികൾ അടങ്ങിയ കാർഡുകളും ഐസിടിയിൽ സ്ലൈഡുകളിൽ ക്രമീകരിച്ചിരുന്നു.

         ഒരു എഴുത്തുകാരനെ പഠിതാക്കളുടെ വൈജ്ഞാനിക ഘടനയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു ഇന്നത്തെ പ്രധാന ഉദ്ദേശം. വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിലെ കുറച്ചു ഭാഗമാണ് ഇന്നീ ദിവസം ക്ലാസ്സിൽ ചർച്ച ചെയ്യേണ്ടിയിരുന്നത്. അതിലേക്ക് ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു രാമപുരത്ത് വാര്യരെ പരിചയപ്പെടുത്തുന്നതിനായി അദ്ദേഹത്തിന്റെ ചിത്രം ഐസിടി വഴി പ്രദർശിപ്പിക്കുകയും അദ്ദേഹത്തിന്റെ ജീവിതരേഖ അടങ്ങിയ ചാർട്ട് പ്രദർശിപ്പിക്കുകയും ചെയ്തു. കൃതികളിലെ ആഴത്തിൽ മനസ്സിലാക്കുന്നതിനായി കൃതികൾ അടങ്ങിയ സ്ലൈഡുകളും പ്രദർശിപ്പിക്കുകയുണ്ടായി. ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനവും നിയോകാഭ്യാസമായി നൽകിയിരുന്നു. ഭാഷാ പഠനത്തിൽ ഐസിടിയുടെ ഉപയോഗം കാര്യക്ഷമമായി ഉപയോഗിക്കുന്നതിലെ പ്രാധാന്യം ഇന്നത്തെ ക്ലാസ്സിലൂടെ ബോധ്യപ്പെടുവാൻ കഴിഞ്ഞു. ഒരു രചയിതാവിനെ പഠിതാക്കളുടെ വൈജ്ഞാനിക മണ്ഡലത്തിൽ എത്തിക്കുന്ന പ്രക്രിയ അതീവ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വസ്തുതയാണെന്നും ബോധ്യപ്പെട്ടു. ഇന്നീ ദിവസം ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ ഏറ്റവും കൃത്യതയോടെ ചെയ്തുതീർക്കുവാനും ക്ലാസ് റൂം മാനേജ്മെന്റ് കാര്യക്ഷമമായി ഇടപഴുകുവാനും കഴിഞ്ഞു.

         രണ്ടുദിവസത്തെ അവധിക്ക് ശേഷം ഏറ്റവും സന്തോഷകരമായി പഠനബോധന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന ഒരു ദിവസമായിരുന്നു ഇന്ന്. തീർത്തും സന്തോഷകരമായി തന്നെ സ്കൂൾ പ്രവർത്തനങ്ങളിൽ ഇടപെടുവാൻ കഴിഞ്ഞു. ഉച്ചസമയത്ത് ഭക്ഷണം വിളമ്പുന്നതിനും വൈകുന്നേരങ്ങളിൽ സ്കൂൾ വിദ്യാർത്ഥികളെ ബസ്സിൽ യാത്രയാക്കുന്ന അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനും പങ്കാളിയാവുകയുണ്ടായി. ഓരോ ദിവസം കഴിയുംതോറും വിവിധ അറിവുകൾ സമാഹരിക്കുവാൻ കഴിയുന്നുണ്ട്. ഇന്നേദിവസം സ്കൂളിലെ പ്രവർത്തനങ്ങൾ എല്ലാം കഴിഞ്ഞ് വൈകുന്നേരം 4. 15 ഓടുകൂടി സ്കൂളിൽ നിന്നും തിരിക്കുകയുണ്ടായി.

30. 6. 2023 വെള്ളി

 30. 6. 2023

വെള്ളി


 ബക്രീദ് പ്രമാണിച്ചുള്ള രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്നാണ് സ്കൂൾ തുറന്നു പ്രവർത്തിക്കുന്നത്. ഇന്നേദിവസം രാവിലെ 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. ടൈം ടേബിൾ പ്രമാണിച്ച് വെള്ളിയാഴ്ച ദിവസം ഇന്ന് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എങ്കിലും പരമാവധി സബ്സ്റ്റിറ്റ്യൂഷൻ ക്ലാസുകൾ പങ്കെടുക്കുവാനും പഠിതാക്കളുമായി ഇടപഴകുവാനും കഴിഞ്ഞു. ഉച്ചയ്ക്ക് പഠിതാക്കൾക്ക് ഭക്ഷണം വിളമ്പുന്നതിനും വൈകുന്നേരങ്ങളിൽ സ്കൂൾ പിരിഞ്ഞുപോക്കിൽ അച്ചടക്ക പരിപാലനത്തിനും സജീവമായി പങ്കെടുക്കുവാൻ അവസരം ലഭിച്ചു. ഇനി എടുത്തു തീർക്കുവാനുള്ള പാഠസൂത്രണങ്ങളിൽ ഒപ്പിടാനായി സ്കൂളിലെ കൺസേൺ അധ്യാപകനായ പ്രമോദ് സാറിനെ കാണുകയും ഇതുവരെയുള്ള പഠനബോധന പ്രവർത്തനങ്ങളെ വിശകലനം ചെയ്യുകയും ഉണ്ടായി. ഓണപ്പരീക്ഷയുടെ എടുക്കുന്നതിനാൽ പാഠഭാഗങ്ങൾ അതിവേഗം തീർക്കണമെന്നും നിർദ്ദേശം ഉണ്ടാവുകയുണ്ടായി. ഇന്നേദിവസം അഞ്ചാമത്തെ പീരിയഡ് 7 ബി ക്ലാസിലും ഏഴാമത്തെ പിരിയഡ് പത്താം ക്ലാസിലും സബ്സ്റ്റിറ്റ്യൂഷനായി പോവുകയുണ്ടായി.

27. 06. 2023 ചൊവ്വ

 27 6 2023

ചൊവ്വ

 ഇന്നേദിവസം രാവിലെ കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിവച്ച എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ഇന്നേദിവസം എട്ട് ബി യിൽ ആറാമത്തെ പിരീഡ് കൈകാര്യം ചെയ്യുവാൻ ഉദ്ദേശിച്ചത്. ഇന്നീ ദിവസം കൊണ്ട് തന്നെ ഈ പാഠഭാഗം പൂർണ്ണമായും പഠിപ്പിച്ചു തീര്‍ക്കുവാനും തുടർന്നുള്ള സമയങ്ങളിൽ പ്രസ്തുത പാഠഭാഗത്തിന്റെ പുനര അവലോകനം നടത്തുവാനും തീരുമാനിക്കുകയുണ്ടായി. ഇന്നേദിവസം ഉച്ചയ്ക്ക് മുമ്പുള്ള നാലാമത്തെ പിരിയൻ ഏഴു ബി ക്ലാസ്സിൽ സബ്സ്റ്റിറ്റ്യൂഷനായി പോയിരുന്നു.

         ഇന്നേദിവസം കഴിഞ്ഞ ക്ലാസ്സിൽ ചർച്ച ചെയ്ത എണ്ണ നിറച്ച കരണ്ടിയുടെ തുടർഭാഗങ്ങളാണ് ചർച്ച ചെയ്യുവാനായി ഉദ്ദേശിച്ചത്. ഇന്നത്തെ ക്ലാസ്സിലേക്കായി പൂർണ്ണ അപൂർണ്ണ ക്രിയകളെ കുറിക്കുന്നതിനായി ചില ചാർട്ട് പ്രവർത്തനങ്ങളും കരുതിയിരുന്നു. ക്ലാസ് റൂം പ്രവർത്തനങ്ങളിൽ പഠിതാക്കളുടെ പരിപൂർണ്ണ പങ്കാളിത്തം  ഉറപ്പുവരുത്താൻ പദ്ധതി ഇട്ടിരുന്നു. ക്ലാസ് മാനേജ്മെന്റ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുവാനും പദ്ധതിയിട്ടു. ഇന്നേദിവസം കഴിഞ്ഞ ക്ലാസ്സിൽ തുടങ്ങിവച്ച എണ്ണ നിറച്ച് കരണ്ട് എന്ന പാഠഭാഗമാണ് ചർച്ച ചെയ്തത്. പ്രസ്തുത പാഠഭാഗത്തെ സംഗ്രഹിച്ചു തുടർന്നുള്ള ബാക്കി ഭാഗങ്ങൾ പൂർത്തീകരിക്കുവാനാണ് ഇന്നത്തെ ക്ലാസ് കൊണ്ട് ശ്രമിച്ചത്. പഠിതാക്കളിൽ പൂർണ്ണ അപൂർണ്ണ ക്രിയകളെ മനസ്സിലാക്കി കൊടുക്കുന്നതിന് ആവശ്യമായ ചാർട്ട് പ്രവർത്തനവും ഇന്നേദിവസം നടത്തിയിരുന്നു. തുടർന്ന് എന്നെ നിറച്ച കരണ്ട് എന്ന ശീർഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുന്ന കുറിപ്പും ഇന്നത്തെ ക്ലാസിൽ പ്രവർത്തനങ്ങളായി സ്വീകരിച്ചിരുന്നു. ക്ലാസിൽ വിദ്യാർത്ഥികളുടെ പരിപൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്താൻ പരമാവധി ശ്രദ്ധിച്ചിരുന്നു.

             ഇന്നത്തെ ക്ലാസ്സിലൂടെ ഒരു പാഠഭാഗത്തെ എപ്രകാരം സംഗ്രഹിക്കാം എന്ന് തീർച്ചയാക്കുകയുണ്ടായി. ഇന്നേദിവസം ക്ലാസ് റൂം മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കാമായിരുന്നു എന്ന് തോന്നുകയുണ്ടായി. കൂടാതെ പാഠഭാഗത്തെ സംഗ്രഹിക്കുന്ന പ്രവർത്തനങ്ങൾ ആയിരുന്നു ഇന്ന് നടത്തിയിരുന്നത്. ആയതിനാൽ പുനരവലോകന പ്രവർത്തനത്തിൽ മുഴുവൻ പഠിതാക്കളുടെയും പരിപൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്താൻ ശ്രമിക്കണമായിരുന്നു എന്നും ബോധ്യപ്പെട്ടു.

ഉച്ച ഭക്ഷണം വിളമ്പല്‍

                 അധ്യാപന പരിശീലത്തിന്റെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു ഇന്ന്. ഇന്നത്തെ സ്കൂൾ പ്രവർത്തനത്തിൽ കാര്യക്ഷമമായി ഇടപെടുവാൻ സാധിച്ചു. ഉച്ചത്തെ ഭക്ഷണം വിളമ്പുന്നതിനും വൈകുന്നേരങ്ങളിൽ സ്കൂൾ ബസ്സിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ അച്ചടക്ക നിയന്ത്രണങ്ങൾ ഏറ്റെടുക്കുന്നതിനും  പങ്കാളിയാവുകയുണ്ടായി. ഇന്നേദിവസം രണ്ട് പീരിയഡുകൾ സബ്സ്റ്റിറ്റ്യൂഷനായി പോയിരുന്നു. അധ്യാപന പരിശീലനത്തിന്റെ ഓരോ ദിവസം കഴിയുംതോറും പഠിതാക്കളുമായി കൂടുതൽ ആത്മബന്ധം സൃഷ്ടിക്കുവാൻ സന്നദ്ധനാവുകയും ചെയ്തു. ഇന്നേദിവസം സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം 4. 50 ഓടുകൂടിയാണ് സ്കൂളിൽ നിന്നും തിരിച്ചത്.

26. 06. 2023 തിങ്കൾ ലോക ലഹരി വിരുദ്ധ ദിനം

 26 6 2023

തിങ്കൾ

രാവിലെ കൃത്യം 9 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. ഇനി ദിവസം പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. ജൂൺ 26 എന്നത് ലോക ലഹരി വിരുദ്ധ ദിനം ആയിരുന്ന ഇന്ന് ആ ദിനാചരണത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നതായിരുന്നു ഇന്നത്തെ അസംബ്ലി. സിറ്റി പോലീസ് കമ്മീഷണർ അസംബ്ലിയിൽ മുഖ്യസാന്നിധ്യമായി. ലഹരി വിരുദ്ധ പ്രതിജ്ഞയും മറ്റും അസംബ്ലിയുടെ ഭാഗമായി കൈക്കൊള്ളുകയുണ്ടായി. തുടർന്ന് പെട്ടന്നു പടര്‍ന്നു പിടിക്കുന്ന  ഡെങ്കി എന്ന പകർച്ചവ്യാധിയെ സംബന്ധിക്കുന്ന മാർഗ നിർദേശങ്ങളും ഡെപ്യൂട്ടി എച്ച് എം നൽകുകയുണ്ടായി.


            കഴിഞ്ഞദിവസം തുടങ്ങിവെച്ച പൗലോ കോയിലോയുടെ എണ്ണ നിറച്ച കരണ്ട് എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ഇന്നീ ദിവസം ക്ലാസ്സ് എടുക്കാനായി തീരുമാനിച്ചത്. പാഠഭാഗത്തെ രണ്ട് കവി പരിചയങ്ങളും പൂർത്തിയാക്കിയ മുറയ്ക്ക് ഇനിയുള്ള ദിവസങ്ങളിൽ പാഠഭാഗത്തെ അപഗ്രഥനം ചെയ്യുവാനും തീരുമാനിക്കുകയുണ്ടായി. ഇതിൽ ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു. പാടാസൂത്രണത്തിൽ നിഷ്കർഷിച്ച പത്താം പാഠസൂത്രണമാണ് ഇന്ന് കൈകാര്യം ചെയ്യുവാൻ പദ്ധതിയിട്ടത്. ഇടയ ബാലൻ സഞ്ചരിച്ച കൊട്ടാരത്തിനകത്തെ ദൃശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ചാർട്ട് പ്രവർത്തനവും നടത്തിയിരുന്നു. പാഠഭാഗത്തെ സമഗ്രമായി ചർച്ച ചെയ്യുക എന്ന ഉദ്ദേശലക്ഷ്യമായിരുന്നു ഇന്നത്തെ ക്ലാസിലെ ഉദ്ദേശം. വിശ്വവിഖ്യാതമായ എണ്ണ നിറച്ച കരണ്ടിയുടെ ഗദ്യഭാഗം വിവർത്തനത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗിച്ചുകൊണ്ടാണ് ക്ലാസ് റൂമിൽ അവതരിപ്പിച്ചത്. ഏറെ ഫലപ്രദമായ പ്രതികരണങ്ങളും പഠിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായി. സന്തോഷകരമായ ഒരു ക്ലാസ് അനുഭവമായിരുന്നു ഇന്നത്തേത്. ഇടയ ബാലൻ കൊട്ടാരത്തിനകത്ത് കണ്ട കാഴ്ചകളെ വിലയിരുത്തി രേഖപ്പെടുത്തുന്ന ചാർട്ട് പ്രവർത്തനവും ഏറെ ഫലവത്തായിരുന്നു.


                ഇന്നത്തെ ക്ലാസിൽ പഠിതാക്കളുടെ പഠനസന്ന വളരെ കുറവായിരുന്നു. ആയതിനാൽ തന്നെ ക്ലാസ് മാനേജ്മെന്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വന്നു. ക്ലാസ് റൂം പ്രവർത്തനങ്ങളിലും പ്രതികരണങ്ങളിലും എല്ലാ പഠിതാക്കളുടെയും പൂർണമായ പങ്കാളിത്തം ഉറപ്പുവരുത്താൻ ശ്രമിക്കാമെന്ന് ഇന്നത്തെ ദിവസം ബോധ്യമായി. ലഹരി വിരുദ്ധ ദിനാചരണത്തോടുകൂടിയാണ് ഇന്നേദിവസം കടന്നുപോയത്. ഇന്ന് ഉച്ചഭക്ഷണം വിളമ്പുന്നതിനും വൈകുന്നേരങ്ങളിൽ വിദ്യാർഥികളുടെ അച്ചടക്ക പരിപാലനത്തിനും വളരെയേറെ പങ്കാളിത്തം ഉറപ്പുവരുത്താൻ ശ്രമിക്കുകയുണ്ടായി. കൂടാതെ വായനാവാരത്തോടെ അനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ലഭിച്ച പോസ്റ്ററുകളെ പ്രദർശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ കഴിഞ്ഞു. അധ്യാപിക പരിശീലനത്തിന്റെ ഓരോ ദിവസവും കൂടുതൽ അറിവുകളെ പ്രധാനം ചെയ്യുകയുണ്ടായി. ഇനി ദിവസം കൃത്യം 4.  30 ഓടുകൂടി സ്കൂളിൽ നിന്നും തിരിക്കുകയുണ്ടായി.

ഇന്നോവേറ്റീവ് വർക്ക് - ക്രിയപ്പെട്ടി

    ക്രിയപ്പെട്ടി          ഇന്നോവേറ്റീവ് വർക്ക്              ഭാ ഷാപഠനം കേവല പുസ്തക വായനയിലൂടെ ആർജിക്കേണ്ടതല്ല. സോവിയറ്റ് സൈക്കോളജിസ്റ്റായ ല...