13.07. 2023
വ്യാഴം
ഇന്നേദിവസം രാവിലെ കൃത്യം 9 15 ഓടുകൂടി സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. ഇന്നേദിവസം സ്കൂളിൽ അധിക ചുമതലകൾ ഒന്നും തന്നെ ഇല്ലായിരുന്നു. പാഠാസൂത്രണ പ്രകാരം ഇന്നേദിവസം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്ത വഴിയാത്ര എന്ന പാഠഭാഗത്തിലെ തുടർച്ചയാണ് ചർച്ച ചെയ്യാനായി ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിവച്ച വഴിയാത്ര എന്ന പാഠഭാഗത്തിന്റെ മൂന്നാമത്തെ പാഠസൂത്രണമാണ് ഇന്ന് നടത്തേണ്ടിയിരുന്നത് പ്രസ്തുത പാഠസൂത്രണത്തിന് ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു നൂതന പദങ്ങൾ എഴുതിയ ചാർട്ട് പ്രവർത്തനം രേഖപ്പെടുത്തിയ കാർഡുകൾ എന്നിവ കരുതിയിരുന്നു പഠനബോധന പ്രവർത്തനങ്ങൾ വിദ്യാർഥി സൗഹാർദ്ദത്തോടെ നടത്താൻ തീരുമാനിക്കുകയുണ്ടായി സമയബന്ധിതമായി പഠിതാക്കളിൽ ബോധന പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനും തീരുമാനിച്ചു.
![]() |
| സഹഅധ്യാപക പരിശീലകരോടൊപ്പം, |
പൂർവ്വ ക്ലാസുകളിലെ മുന്നറിവുകളെ പരിശോധിച്ചുകൊണ്ടാണ് ഇന്നേദിവസം ക്ലാസുകൾ ആരംഭിച്ചത് പാഠഭാഗത്തെ ആവശ്യമായ ഭാവത്തോടും വ്യക്തതയോടും കൂടി മാതൃക വായന നടത്തി തുടർന്ന് പാഠഭാഗത്തിന്റെ ആശയം വ്യക്തതയോടും ലളിതമായും വ്യാഖ്യാനിക്കുന്നു തുടർന്ന് പഠിതാക്കളെ കൊണ്ട് വായന നടത്തിക്കുകയും ആശയ ഗ്രഹണം നടത്തുകയും ചെയ്യുന്നു തുടർന്ന് പാഠഭാഗത്തിന് ആവശ്യമായ ഒരു പ്രവർത്തനം നൽകി മൂല്യനിർണയം നടത്തുന്നു.
വഴിയാത്ര എന്ന പാഠഭാഗത്തിന്റെ രണ്ടാമത്തെ പാഠസൂത്രണമാണ് ഇന്നീ ദിവസം ചർച്ച ചെയ്തത് യാത്രയുടെ വിവിധ അവസ്ഥകളെയും അവയിലൂടെ മാറിമറിയുന്ന മലയാളികളുടെ മൂല്യച്യുതികളെയും അടയാളപ്പെടുത്തുവാനാണ് ഇന്നേദിവസം ശ്രമിച്ചത്. അനുഭവങ്ങളുടെയും വ്യക്തമായ വിശദീകരണത്തിലൂടെയും പാഠ്യവസ്തുവിനെ പഠിതാക്കളിൽ എത്തിക്കാമെന്ന് ഇന്നേദിവസംകൊണ്ട് ബോധ്യപ്പെടുവാൻ കഴിഞ്ഞു തീർത്തും സംതൃപ്തിയുള്ള ക്ലാസ്സ് ആയിരുന്നു ഇന്ന്.
അധ്യാപന പരിശീലനത്തിന്റെ ഏറ്റവും മനോഹരമായ ഒരു ദിവസമായിരുന്നു ഇന്ന് സ്കൂളിലെ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായി ഇടപഴുകാൻ കഴിഞ്ഞു ഓരോ ദിവസം കടക്കുമ്പോഴും വിദ്യാർത്ഥികളോടും അധ്യാപകരോടും മികച്ച സൗഹൃദം പുലർത്തുവാനും കഴിയുന്നു പാടിയതര പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പരിപൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്താൻ ശ്രമിച്ചിരുന്നു ഇന്നേദിവസം സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം വൈകുന്നേരം കൃത്യം 4. 30 ഓടുകൂടിയാണ് സ്കൂളിൽ നിന്നും തിരിച്ചത്.

No comments:
Post a Comment