10. 07. 2023
തിങ്കൾ
ഇന്നേദിവസം രാവിലെ 9 15 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഇന്നേദിവസം മാതൃഭൂമിയുടെയും വൈലോപ്പിള്ളി സംസ്കൃത ഭവന്റെയും ആഭിമുഖ്യത്തിൽ ഒരു പരിപാടി നടന്നിരുന്നു മാതൃഭൂമി പത്രത്തിന്റെ പ്രതികളും ഇന്നേദിവസം വിതരണം ചെയ്തിരുന്നു മാതൃഭൂമി പത്രത്തിന്റെ തിരുവന്തപുരം ചീഫ് എഡിറ്റർ സ്കൂളിലെ ഹെഡ്മാസ്റ്റർ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എന്നിവർ ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.
![]() |
| മാതൃഭൂമി പത്രത്തിന്റെ പ്രതിവിതരണം |
കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിവച്ച അമ്മമ്മ എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ഇന്നേദിവസം സെർച്ച് ചെയ്യുവാനായി തീരുമാനിച്ചത് ഇതിന് ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു. നോവലിലെ ഒരു ചെറിയ ഭാഗം ഒരു അനുഭവക്കുറിപ്പ് എന്നവണ്ണമാണ് പാഠഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത് കർത്താവിന്റെ സ്വവതാഖ്യാനം പോലെ രചിച്ചിരിക്കുന്ന ഈ കൃതിയെ കൂടുതൽ ആസ്വാദ്യകരമാക്കി വിദ്യാർത്ഥികൾ എത്തിക്കാൻ ഇന്നേദിവസം പദ്ധതിയിടുകയുണ്ടായി ക്ലാസ് റൂമിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുവാനും ഇന്നേദിവസം പദ്ധതിയിടുകയുണ്ടായി.
പൂർവ്വ ക്ലാസുകളിൽ ചർച്ച ചെയ്ത വിവരങ്ങളെ പുനര അവലോകനം ചെയ്തുകൊണ്ടാണ് ഇന്നേദിവസം ക്ലാസ് ആരംഭിച്ചത് പാഠഭാഗത്തെ മാതൃക വായന നടത്തുകയും പഠിതാക്കളെ കൊണ്ട് സാവ്യവയന നടത്തുകയും ചെയ്തു തുടർന്ന് നൂതന പദങ്ങളെ പരിചയപ്പെടുത്തുന്ന ചാർട്ട് പ്രദർശിപ്പിക്കുകയും പാഠപുസ്തകത്തിലെ ഒരു നിർദ്ദിഷ്ടഭാഗം വിശകലനം ചെയ്ത പ്രവർത്തനം നടത്തുകയും ചെയ്യുകയുണ്ടായി. ഇന്നേദിവസം ചർച്ച ചെയ്ത വിവരങ്ങളെ പുനരാലോകനം ചെയ്യുന്നതിനും നിയോഗ്യസം നടത്തിയും ആണ് ക്ലാസ് അവസാനിപ്പിച്ചത്.
ഏറെ ആത്മസംതൃപ്തിയുള്ള ഒരു ക്ലാസ് ആയിരുന്നു ഇന്നത്തെ ദിവസം കൈകാര്യം ചെയ്യുവാൻ കഴിഞ്ഞത് ഭാഷാ പഠനം നിരന്തരമായ പ്രവർത്തനങ്ങളിലൂടെ ലളിതവും സുതാര്യവും ആക്കാം എന്ന് ഇന്നത്തെ ദിവസം ബോധ്യപ്പെട്ടു ഹൃദയസ്പർശിയായ പാഠഭാഗങ്ങളെ അനുചിതമായ ഭാവത്തോടുകൂടി ആവിഷ്കരിക്കുമ്പോൾ അവർ കൂടുതൽ ആസ്വാദ്യകരമാകും എന്നും ബോധ്യപ്പെട്ടു വിദ്യാർത്ഥികളെ പ്രതികരണങ്ങളിൽ നിന്നും കൂടുതൽ കാര്യക്ഷമമായി ക്ലാസ്സിനെ നയിക്കാൻ കഴിഞ്ഞു എന്ന് ബോധ്യപ്പെട്ടു.
അധ്യാപന ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് ഇന്നേദിവസം കടന്നുപോയത്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുവാനും പഠിതാക്കളുമായി കാര്യക്ഷമമായി സൗഹൃദബന്ധം സ്ഥാപിക്കുവാനും കഴിയുന്നു എന്നതാണ് ഏറ്റവും സന്തോഷകരമായ വസ്തുത. അമ്മമ്മ എന്ന പാഠഭാഗത്തെ ഏറ്റവും ഹൃദ്യമായി പഠിതാക്കളിലേക്ക് എത്തിക്കുവാൻ കഴിയുന്നു. ഒരു അധ്യാപകന്റെ ആത്യന്തികമായ ലക്ഷ്യം അതായിരിക്കും അതിനോട് കൂറ് പുലർത്തുവാൻ കഴിയുന്നു എന്നതും വളരെ സന്തോഷകരമായ വസ്തുതയാണ്. സ്കൂളിലെ ഇന്നീ ദിവസത്തെ പ്രവർത്തനങ്ങൾക്ക് ശേഷം കൃത്യം 4.35 ഓടുകൂടി സ്കൂളിൽ നിന്നും തിരിക്കുകയുണ്ടായി.

No comments:
Post a Comment