Tuesday, June 27, 2023

19.06.2023 തിങ്കൾ

 19.06.2023

തിങ്കൾ 


    ന്നേദിവസം രാവിലെ കൃത്യം 09. 15 തന്നെ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. വായനാദിനത്തിന്റെ ഭാഗമായി മലയാളം സബ്ജക്ട് അസോസിയേഷന്റെ വക പരിപാടികൾ ഇന്നേദിവസം നടത്തുകയുണ്ടായി. പി. എൻ. പണിക്കരുടെ ചിത്രത്തിനു മുമ്പിൽ തിരിതെളിച്ച് അദ്ദേഹത്തെ ഓർക്കുവാനും വായനദിന പ്രതിജ്ഞ കൈക്കൊള്ളുവാനും സമയം കണ്ടെത്തുകയും ചെയ്തു. വായന മാസാചരണത്തോടെ അനുബന്ധിച്ച് സ്കൂളിൽ നടത്തപ്പെടുന്ന വിവിധ പരിപാടികളിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതിലും മത്സര നടത്തിപ്പിലും സജീവ സാന്നിധ്യമാകാൻ കഴിഞ്ഞു.

പി. എന്‍. പണിക്കര്‍ അനുസ്മരണം 

ഇന്നീ ദിവസം എട്ടാം തരത്തിൽ ബി ഡിവിഷനിൽ ഒരു പിരീഡ് ആണ് ക്ലാസ് എടുക്കാനായി കഴിഞ്ഞത്. ഇന്നേദിവസം കോളേജിൽ നിന്നും മലയാളം ഓപ്ഷണൽ ടീച്ചറായ സിന്ധു ടീച്ചറിന്റെ ക്ലാസ് നിരീക്ഷണവും ഉണ്ടായിരുന്നു. പാഠസൂത്രണ പ്രകാരം ഉൾക്കൊള്ളിച്ച് മുൻകൂർ സംഘാടനം മാതൃക അനുസരിച്ചാണ് ക്ലാസ് നയിക്കാൻ പദ്ധതിയിട്ടത്. ചെറുകഥ എന്ന സാഹിത്യ ശാഖയെ പരിചയപ്പെടുത്തുവാനാണ് ഇന്നത്തെ ക്ലാസ് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. പരിപൂർണ്ണമായും ഐസിറ്റി മുഖാന്തരം ബോധന സാമഗ്രികളെ ഉൾപ്പെടുത്തി കൊണ്ടാണ് ഇന്ന് ദിവസം ക്ലാസ് നയിക്കാൻ തീരുമാനിച്ചത്. ആവശ്യമായ പവർ പോയിന്റ് സ്ലൈഡുകളും ഇതിനായി തയ്യാറാക്കിയിരുന്നു. ഇന്നേദിവസം നിരീക്ഷണം ഉള്ളതിനാൽ കൂടുതൽ സൂക്ഷ്മമായി ക്ലാസ് റൂം പ്രവർത്തനങ്ങൾ അവതരിപ്പിക്കുവാൻ ലക്ഷ്യമിട്ടിരുന്നു.

ക്ലാസ് നിരീക്ഷണത്തിന് ശേഷം സ്കൂള്‍ അധ്യാപകനും ഓപ്ഷണല്‍ ടീച്ചറിനുമൊപ്പം 

സാങ്കേതികമായ ചില തകരാറുകൾ ഇന്നത്തെ ക്ലാസ്സിന്റെ മിഴിവിനെ സാരമായി ബാധിച്ചിരുന്നു. ആയതിനാൽ ഐസിടി ലാപ്ടോപ്പിലേക്ക് മാത്രമായി ചുരുക്കേണ്ടി വന്നത് ക്ലാസ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടായിരുന്നു. ബോധനത്തിന്റെ മാതൃകകളിൽ ഒന്നായ മുൻകൂർ സംഘാടനം മാതൃക അനുസരിച്ച് നയിച്ച ക്ലാസ് ആയിരുന്നതിനാൽ ഇന്ന് വേണ്ടത്ര കാര്യക്ഷമതയോടെ ക്ലാസ് പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. ചെറുകഥ എന്ന സാഹിത്യ വിഭാഗത്തെ ചുരുങ്ങിയ സമയത്തിനുള്ളിൽ കാലഘട്ടങ്ങൾക്ക് വിധേയമായി അവതരിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും പഠിതാക്കളുടെ പ്രതികരണങ്ങളിൽ നിന്നും അവ അത്രകണ്ട് ഫലവത്തായിരുന്നില്ല എന്ന് മനസ്സിലാക്കുവാൻ സാധിച്ചു.

    ഒരൊറ്റ ദിവസത്തെ ക്ലാസ് കൊണ്ട് തന്നെ അനവധി കാര്യങ്ങളെ മനസ്സിലാക്കുവാൻ സാധിച്ചു. പൂർണ്ണമായും ഐസിടിയുടെ സഹായത്തോടെ ഒരു ക്ലാസ് നയിക്കുക എന്നത് തീർത്തും നിഷ്ഫലമാണെന്ന് ഇന്നേദിവസം അനുഭവസ്ഥമാക്കി. അതികഠിനമായ ഭാഷ വ്യവഹാരങ്ങളെ തീർത്തും ലളിതമായി വേണം ക്ലാസ് മുറിയിൽ അവതരിപ്പിക്കേണ്ടത് എന്ന് ഇന്നേദിവസംകൊണ്ട് ബോധ്യപ്പെട്ടു. നിരീക്ഷണത്തിനുശേഷം ക്ലാസിന്റെ പോരായ്മകളെ ടീച്ചർ ബോധ്യപ്പെടുത്തുകയും ചെയ്തു.

        അധ്യാപന പരിശീലനത്തിലെ ഏറ്റവും ദുഃഖകരമായ ഒരു ദിവസമായിരുന്നു ഇന്ന്. ഒരു ആശയത്തെ കുട്ടികളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അത് കൃത്യമായ രീതിയിൽ സംവേദനം ചെയ്യാൻ കഴിയാതിരുന്നത് പ്രശ്നങ്ങൾ തീർത്തും പശ്ചാത്താപമുണ്ടാക്കി. എങ്കിലും ഇന്നേദിവസം മനസ്സിലാക്കിയ വസ്തുതകൾ തുടർന്നു വരുന്ന ക്ലാസുകളിൽ പരിഹരിക്കും എന്ന് തീരുമാനിക്കുകയുണ്ടായി. ഉച്ചയ്ക്കുശേഷം വായന മാസാചരണത്തിന്റെ ഉദ്ഘാടന പരിപാടികൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞ് ആറുമണിയോടെയാണ് സ്കൂളിൽ നിന്നും തിരിച്ചത്.


അക്ഷരമരം 

ചിത്ര പ്രദര്‍ശനം 



16.06.2023 വെള്ളി

 16.06.2023

വെള്ളി


ന്നേദിവസം രാവിലെ 09. 15ന് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. ഇന്നേദിവസം എനിക്ക് പിരീഡുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എങ്കിലും ഈ ദിവസം പല ക്ലാസുകളിലായി പകരം ക്ലാസുകൾ പോകേണ്ടിവന്നു. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പുന്നതിനും വൈകുന്നേരങ്ങളിൽ സ്കൂൾ ബസ്സിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനും പങ്കാളിയാകാൻ കഴിഞ്ഞു. ഇന്നേദിവസം ഉച്ചകഴിഞ്ഞ് അടുത്ത ആഴ്ചകളിലായി നടത്തപ്പെടുന്ന വായന മാസാചരണത്തിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി സബ്ജക്ട് കൺവീനറുടെ നേതൃത്വത്തിൽ യോഗം കൂടുകയും അഭിപ്രായങ്ങളെ അറിയിക്കുകയും ചെയ്തു. ഒപ്പം അന്നേ ദിവസങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളെ ക്രോഡീകരിച്ചുകൊണ്ട് നോട്ടീസ് തയ്യാറാക്കണമെന്നും വായന മാസാചരണത്തോടനുബന്ധിച്ച് ഒരു ചിത്ര പ്രദർശനവും നടത്തണമെന്ന് തീരുമാനിക്കുകയുണ്ടായി. തുടർന്ന് സ്കൂൾ പരിസരങ്ങൾ അലങ്കരിക്കുന്നതിനെക്കുറിച്ചും തീരുമാനങ്ങൾ എടുക്കുകയുണ്ടായി. മലയാളം സബ്ജക്ട് അസോസിയേഷന്റെ പ്രസ്തുത മീറ്റിങ്ങിനു ശേഷം ഇന്ന് അഞ്ചുമണിയോടുകൂടിയാണ് സ്കൂളിൽ നിന്നും തിരിച്ചത്.


വായനദിന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍. 




15. 06. 2023 വ്യാഴം

 15. 06. 2023

വ്യാഴം 


ന്ന് സ്കൂൾ പ്രവർത്തന ദിവസമല്ലായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ വിദ്യാർഥികളിൽ ഒരാൾ മരിച്ചതായി ഹെഡ്മാസ്റ്റർ അറിയിച്ചിരുന്നു. ഏറെ നാളുകളായി അസുഖബാധിതയെ കിടപ്പിലായിരുന്നു എന്ന് അറിയുവാൻ കഴിഞ്ഞു. വളരെ ആർജ്ജവത്തോടുകൂടി ക്ലാസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വിദ്യാർത്ഥിനി ആണെന്നും അറിയുവാൻ കഴിഞ്ഞു. ആകസ്മികമായി സംഭവിച്ച ഈ മരണത്തിൽ സ്കൂൾ അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇതിനോടനുബന്ധിച്ച് ഇന്നീ ദിവസം സ്കൂളിൽ നടത്തേണ്ട എല്ലാ പ്രവർത്തനങ്ങളെയും മാറ്റിവെച്ചിരുന്നു.










Sunday, June 18, 2023

14.06.2023 ബുധൻ


14.06.2023 
ബുധൻ 

ദ്ധ്യാപന പരിശീലനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. ഇന്നേദിവസം രാവിലെ സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു. സ്കൂൾ പ്രധാന അധ്യാപകൻ പൊതുവായി വേണ്ട നിർദ്ദേശങ്ങളും പഠിതാക്കൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും സംസാരിച്ചു. ഇതേദിവസം എട്ട് ബി യിൽ രണ്ട് ക്ലാസുകൾ വീതമാണ് എടുക്കേണ്ടിയിരുന്നത്. ബോധനത്തിന് ആവശ്യമായ പഠനോപകരണങ്ങളും കരുതിയിരുന്നു. പാഠഭാഗത്തെ വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന സംഭാഷണശകലങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പദപ്രശ്നവും ഇന്നത്തെ പാഠസൂത്രണത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഏഴാമത്തെ പിരീഡിലേക്കായി ഐസിടിയിൽ ഒരു വീഡിയോ ശകലവും ക്രമീകരിച്ചിരുന്നു. രണ്ട് ക്ലാസുകളിലായി ആ വാഴവെട്ട് എന്ന കഥ പൂർത്തീകരിക്കുകയാണ് ഇന്ന് നടത്തിയത്. ഓരോ ക്ലാസുകളിലും പൂർവ്വ ക്ലാസുകളിലെ വിവരങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. പഠിതാക്കളിൽ പഠന താൽപര്യം വർദ്ധിപ്പിക്കുന്നതിനായി ഐസിടിയുടെയും ചാറ്റുകളുടെയും സാന്നിധ്യം ക്ലാസ് മുറിയെ കൂടുതൽ ആകർഷണീയമാക്കി. ഏഴാമത്തെ പിരീഡിൽ പാഠഭാഗത്തിന്റെ മുഴുവൻ ആശയത്തെ സംഗ്രഹിക്കാനും പഠിതാക്കളിൽ മുന്നറിവുകൾ പരിശോധിക്കുവാനും കഴിഞ്ഞു. സർഗ്ഗസൃഷ്ടികൾ ബോധനത്തിന് വിധേയമാക്കുമ്പോൾ അവ കൂടുതൽ ആകർഷണീയമാക്കുന്ന വിധത്തിൽ പഠിതാക്കളിൽ എത്തിക്കണമെന്ന് ഇന്നേദിവസം മനസ്സിലാക്കുവാൻ സാധിച്ചു. ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നതിലൂടെ മനുഷ്യമനസ്സുകളെയും അവരുടെ വികാരവിചാരങ്ങളെയും പഠിതാക്കളിൽ എത്തിക്കാൻ കഴിയുന്നു. ക്ലാസ് മാനേജ്മെന്റിലും സമയ ക്രമീകരണത്തിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന് ഇന്നേദിവസം ബോധ്യമായി. അധ്യാപന പരിശീലനത്തിന്റെ മറ്റൊരു മനോഹരമായ ദിവസമായിരുന്നു ഇന്ന്. പഠിതാക്കളുമായി കൂടുതൽ അടുത്തിടപഴകുന്നതിനും അവരുമായി അവരുമായി സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നതിനും പാഠപൂർത്തീകരണത്തിനും ഇന്നേദിവസം കൊണ്ട് സാധിച്ചു.

Thursday, June 15, 2023

13.06.2023 ചൊവ്വ

 13.06.2023
 ചൊവ്വ


 അധ്യാപന പരിശീലനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. ടീച്ചിങ് പ്രാക്ടീസിൽ കൃത്യമായ ഒരു ഇരിപ്പിടം കണ്ടെത്തുക എന്നതായിരുന്നു ഇന്നത്തെ ദിവസം നേരിട്ട് ഏറ്റവും വലിയ പ്രതിസന്ധി. ഒടുവിൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്ഥലം കണ്ടെത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. ഇന്നേദിവസം എട്ടാം തരത്തിൽ ഒരു ക്ലാസ് ആണ് എടുക്കാനായി ഉണ്ടായിരുന്നത് നാലാമത്തെ പിരീഡ് ഒമ്പതാം ക്ലാസ് ജി ഡിവിഷനിൽ സബ്സ്റ്റിറ്റ്യൂഷൻ ആയി പോയി.


ആദ്യ ദിവസത്തിൽ തുടങ്ങിവച്ച പൊൻകുന്നം വർക്കിയുടെ ആ വാഴവെട്ട് എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ഇന്നേദിവസം പദ്ധതിയിട്ടത്. ആയതിലേക്ക് ആവശ്യമായ ബോധന സാമഗ്രികളും തയ്യാറാക്കിയിരുന്നു. കഥാപാടനം കൂടുതൽ ആസ്വാദ്യകരമായ രീതിയിൽ നടത്തുവാനും വിദ്യാർഥി പങ്കാളിത്തം ഉറപ്പുവരുത്തുവാനും പദ്ധതി ആസൂത്രണം ചെയ്യുകയുണ്ടായി. ഭാഷാ പഠനത്തിൽ ഏറെ സഹായകരമായ പത്രനാട്യ മാതൃക അനുസരിച്ചാണ് ഇന്നേദിവസം ക്ലാസ്സ് കൈകാര്യം ചെയ്തത്. പാഠഭാഗത്തിന്റെ കുറച്ചുഭാഗം സംഭാഷണശകലങ്ങളായി വേർതിരിച്ച് ആശയവാദനം നടത്തി വിദ്യാർത്ഥികളെ തന്നെ കഥാപാത്രങ്ങൾ ആക്കിയാണ് ഈ മാതൃകയിലൂടെ ക്ലാസ് നടത്തിയത്. വിദ്യാർഥികളുടെ പരിപൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ പ്രസ്തുത ക്ലാസ്സിലൂടെ കഴിഞ്ഞു. പഠിതാക്കളുടെ അഭിനയ താൽപര്യം, ഭാഷണശൈലി മെച്ചപ്പെടുത്തൽ തുടങ്ങി അനവധി നൈപുണികളെ വിപുലീകരിക്കുവാൻ ഇന്നേദിവസം കൊണ്ട് കഴിഞ്ഞു. പത്രനാട്ടിയ മാതൃകയിലൂടെയുള്ള ഇന്നത്തെ ക്ലാസ് ഏറെ ആകർഷണീയമായിരുന്നു. പഠിതാക്കളുടെ പഠന താൽപര്യം വർദ്ധിപ്പിക്കുന്നതിനും പാഠഭാഗവുമായി കൂടുതൽ അടുത്തിടപഴകുന്നതിനും ഇന്നീ ദിവസത്തെ ക്ലാസ് കൊണ്ട് സാധിച്ചു. കേവലം ക്ലാസുകൾക്ക് അതീതമായി വിദ്യാർഥികളുടെ അറിവ് വർദ്ധിപ്പിക്കുവാൻ ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് ബോധ്യപ്പെട്ടു.

                       മനോഹരമായ അധ്യാപന പരിശീലനത്തിന് വ്യത്യസ്തമായ ദിനമാണ് ഇന്ന് കടന്നുപോയത്. വിദ്യാർത്ഥികളുമായി കൂടുതൽ അടുത്തിടപഴകുന്നതിനും പഠിതാക്കളിൽ പഠന താൽപര്യം വർധിപ്പിക്കുന്നതിനും ഇന്നേദിവസം കൊണ്ട് സാധിച്ചു. കൂടുതൽ പ്രവർത്തനക്ഷമമായ നൈപുണീ വികസനത്തിൽ കുട്ടികളുടെ പങ്കാളിത്തം വളർത്തിയെടുക്കുവാൻ ഇന്നേദിവസം കൊണ്ട് കഴിഞ്ഞു. ഓരോ ദിവസവും കൂടുതൽ അറിവും ബോധന തന്ത്രങ്ങളും വളർത്തിയെടുക്കുവാൻ സഹായകരമായി.  വളർത്തിയെടുക്കേണ്ട സേവന കൽപരതകളും കടമകളും വികസിപ്പിക്കുവാൻ ഇത്തരം അധ്യാപന പരിശീലനത്തിലൂടെ കഴിഞ്ഞു. ഇന്നേദിവസം കൃത്യം നാലരയോട് കൂടി വിദ്യാലയത്തിൽ നിന്നും തിരിക്കുകയുണ്ടായി.

12.6.2023 തിങ്കൾ

 12.6.2023
തിങ്കൾ



 രണ്ടാം അധ്യാപന പരിശീലനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാവിലെ കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്താൻ കഴിഞ്ഞു. ആദ്യദിനമായിരുന്നതിനാൽ സ്കൂളിലെ പ്രധാന അധ്യാപകനെ കണ്ട് ഹാജർ ഒപ്പിടേണ്ടിയിരുന്നു. സ്കൂളിലെ എന്റെ ടൈംടേബിൾ അനുസരിച്ച് ഇന്നേദിവസം എട്ടാം തരത്തിൽ രണ്ട് ക്ലാസുകൾ വീതമായിരുന്നു എടുക്കേണ്ടിയിരുന്നത്.  നിയോഗിത അധ്യാപകനെ കാണുകയും ലഭിച്ച ക്ലാസുകളിൽ വിദ്യാർത്ഥികളെ കുറിച്ചും പഠനാന്തരീക്ഷത്തെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയുകയുമുണ്ടായി. എട്ടാം തരത്തിൽ ഇന്ന് രണ്ട് ക്ലാസുകൾ വീതമാണ് ഉണ്ടായിരുന്നത്. ഈ രണ്ടു ക്ലാസുകളും പരമാവധി ഉപയോഗിച്ചുകൊണ്ട് പാഠസൂത്രണങ്ങൾ ചർച്ച ചെയ്യാം എന്ന്  തീരുമാനിക്കുകയുണ്ടായി. രണ്ടാമത്തെ പിരീഡിൽ പൊൻകുന്നം വർക്കി എന്ന എഴുത്തുകാരനെ പരിചയപ്പെടുത്താമെന്നും ആറാമത്തെ പിരീഡിൽ പാഠഭാഗത്തിന്റെ ആദ്യഭാഗങ്ങൾ ചർച്ച ചെയ്യാമെന്നും തീരുമാനിക്കുകയുണ്ടായി. ഈ രണ്ടു ക്ലാസുകൾക്കും ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു. ഇന്നേദിവസം രണ്ടാമത്തെ പിരീഡിൽ പൊൻകുന്നം വർക്കി എന്ന എഴുത്തുകാരനെ സമഗ്രമായി പരിചയപ്പെടുത്തുവാൻ കഴിഞ്ഞു. കൂടാതെ ഐസിടി, ചാർട്ടുകൾ എന്നിവയുടെ സഹായത്തോടെ എഴുത്തുകാരന്റെ കൃതികളെയും അദ്ദേഹത്തിന്റെ ലഘു ജീവചരിത്രത്തെയും പഠിതാക്കളിൽ എത്തിക്കാൻ കഴിഞ്ഞു. തുടർന്നുള്ള ആറാമത്തെ പിരിയഡിൽ പാഠത്തിന്റെ  ആദ്യഭാഗം പഠിതാക്കളുമായി ചർച്ച ചെയ്യുവാൻ കഴിഞ്ഞു. നൂതന പദങ്ങൾ എഴുതിയ ചാർട്ടിൽ പ്രവർത്തനം നടത്തുകയും ചെയ്തു. 

കഥാപഠനം കൂടുതൽ ആസ്വാദ്യകരമാകുന്നത് വേറിട്ട ചിന്തകളിലൂടെയാണ്. ഇന്നേ ദിവസത്തിൽ ആ വാഴവെട്ട് എന്ന കഥയെ പരിചയപ്പെടുത്തുന്നത് ഐസിടി മുഖാന്തരം പ്രദർശിപ്പിക്കപ്പെട്ട പഠന വസ്തുക്കളിലൂടെ കഥയെ കൂടുതൽ ആഴത്തിൽ മനസ്സിൽ ആക്കുവാനും ചിന്തിക്കുവാനും കഴിഞ്ഞു. വിവരവിനിമയെ സാങ്കേതികവിദ്യ ഭാഷാദ്ധ്യാപനത്തെ കൂടുതൽ സുഗമമാക്കുന്നു എന്ന ബോധം ഇന്നത്തെ ക്ലാസുകളിലൂടെ നേടിയെടുക്കുവാൻ കഴിഞ്ഞു. സർഗ്ഗസൃഷ്ടികൾ പഠിപ്പിക്കുമ്പോൾ പഠിതാക്കളിൽ ഏകാഗ്രത വളർത്തിയെടുക്കണമെന്നും മനസ്സിലാക്കുവാൻ സാധിച്ചു.


രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ ആദ്യദിനമായ ഇന്ന് പഴയ പഠിതാക്കളെ കണ്ടുമുട്ടുന്നതിന് പരിചയം പുതുക്കുന്നതിനും അവസരമുണ്ടായി. പഠനബോധന പ്രവർത്തനങ്ങൾ നടത്തേണ്ട ക്ലാസിലെ കുട്ടികളുമായി മികച്ച സൗഹൃദം നേടിയെടുക്കുവാൻ ഇന്നേദിവസംകൊണ്ട് സാധിച്ചു. ഒരു അധ്യാപകൻ എന്ന നിലയിൽ ഉണർത്തേണ്ട ഉത്തരവാദിത്തങ്ങളെയും കടമകളെക്കുറിച്ചും മനസ്സിലാക്കുവാൻ ഇന്നേദിവസം കൊണ്ട് സാധിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനും സ്കൂൾ ബസ്സിലേക്ക് അവരെ വരികയായി നിർത്തുന്നതിനും പങ്കാളിയാകുവാൻ കഴിഞ്ഞു. തികച്ചും സന്തോഷകരമായ ഈ ദിനം അധ്യാപക വിദ്യാർത്ഥി ജീവിതത്തിലെ പുതിയൊരു അനുഭവമായിരുന്നു.

ഇന്നോവേറ്റീവ് വർക്ക് - ക്രിയപ്പെട്ടി

    ക്രിയപ്പെട്ടി          ഇന്നോവേറ്റീവ് വർക്ക്              ഭാ ഷാപഠനം കേവല പുസ്തക വായനയിലൂടെ ആർജിക്കേണ്ടതല്ല. സോവിയറ്റ് സൈക്കോളജിസ്റ്റായ ല...