12.6.2023
തിങ്കൾ
രണ്ടാം അധ്യാപന പരിശീലനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാവിലെ കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്താൻ കഴിഞ്ഞു. ആദ്യദിനമായിരുന്നതിനാൽ സ്കൂളിലെ പ്രധാന അധ്യാപകനെ കണ്ട് ഹാജർ ഒപ്പിടേണ്ടിയിരുന്നു. സ്കൂളിലെ എന്റെ ടൈംടേബിൾ അനുസരിച്ച് ഇന്നേദിവസം എട്ടാം തരത്തിൽ രണ്ട് ക്ലാസുകൾ വീതമായിരുന്നു എടുക്കേണ്ടിയിരുന്നത്. നിയോഗിത അധ്യാപകനെ കാണുകയും ലഭിച്ച ക്ലാസുകളിൽ വിദ്യാർത്ഥികളെ കുറിച്ചും പഠനാന്തരീക്ഷത്തെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയുകയുമുണ്ടായി. എട്ടാം തരത്തിൽ ഇന്ന് രണ്ട് ക്ലാസുകൾ വീതമാണ് ഉണ്ടായിരുന്നത്. ഈ രണ്ടു ക്ലാസുകളും പരമാവധി ഉപയോഗിച്ചുകൊണ്ട് പാഠസൂത്രണങ്ങൾ ചർച്ച ചെയ്യാം എന്ന് തീരുമാനിക്കുകയുണ്ടായി. രണ്ടാമത്തെ പിരീഡിൽ പൊൻകുന്നം വർക്കി എന്ന എഴുത്തുകാരനെ പരിചയപ്പെടുത്താമെന്നും ആറാമത്തെ പിരീഡിൽ പാഠഭാഗത്തിന്റെ ആദ്യഭാഗങ്ങൾ ചർച്ച ചെയ്യാമെന്നും തീരുമാനിക്കുകയുണ്ടായി. ഈ രണ്ടു ക്ലാസുകൾക്കും ആവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു. ഇന്നേദിവസം രണ്ടാമത്തെ പിരീഡിൽ പൊൻകുന്നം വർക്കി എന്ന എഴുത്തുകാരനെ സമഗ്രമായി പരിചയപ്പെടുത്തുവാൻ കഴിഞ്ഞു. കൂടാതെ ഐസിടി, ചാർട്ടുകൾ എന്നിവയുടെ സഹായത്തോടെ എഴുത്തുകാരന്റെ കൃതികളെയും അദ്ദേഹത്തിന്റെ ലഘു ജീവചരിത്രത്തെയും പഠിതാക്കളിൽ എത്തിക്കാൻ കഴിഞ്ഞു. തുടർന്നുള്ള ആറാമത്തെ പിരിയഡിൽ പാഠത്തിന്റെ ആദ്യഭാഗം പഠിതാക്കളുമായി ചർച്ച ചെയ്യുവാൻ കഴിഞ്ഞു. നൂതന പദങ്ങൾ എഴുതിയ ചാർട്ടിൽ പ്രവർത്തനം നടത്തുകയും ചെയ്തു.
കഥാപഠനം കൂടുതൽ ആസ്വാദ്യകരമാകുന്നത് വേറിട്ട ചിന്തകളിലൂടെയാണ്. ഇന്നേ ദിവസത്തിൽ ആ വാഴവെട്ട് എന്ന കഥയെ പരിചയപ്പെടുത്തുന്നത് ഐസിടി മുഖാന്തരം പ്രദർശിപ്പിക്കപ്പെട്ട പഠന വസ്തുക്കളിലൂടെ കഥയെ കൂടുതൽ ആഴത്തിൽ മനസ്സിൽ ആക്കുവാനും ചിന്തിക്കുവാനും കഴിഞ്ഞു. വിവരവിനിമയെ സാങ്കേതികവിദ്യ ഭാഷാദ്ധ്യാപനത്തെ കൂടുതൽ സുഗമമാക്കുന്നു എന്ന ബോധം ഇന്നത്തെ ക്ലാസുകളിലൂടെ നേടിയെടുക്കുവാൻ കഴിഞ്ഞു. സർഗ്ഗസൃഷ്ടികൾ പഠിപ്പിക്കുമ്പോൾ പഠിതാക്കളിൽ ഏകാഗ്രത വളർത്തിയെടുക്കണമെന്നും മനസ്സിലാക്കുവാൻ സാധിച്ചു.
രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ ആദ്യദിനമായ ഇന്ന് പഴയ പഠിതാക്കളെ കണ്ടുമുട്ടുന്നതിന് പരിചയം പുതുക്കുന്നതിനും അവസരമുണ്ടായി. പഠനബോധന പ്രവർത്തനങ്ങൾ നടത്തേണ്ട ക്ലാസിലെ കുട്ടികളുമായി മികച്ച സൗഹൃദം നേടിയെടുക്കുവാൻ ഇന്നേദിവസംകൊണ്ട് സാധിച്ചു. ഒരു അധ്യാപകൻ എന്ന നിലയിൽ ഉണർത്തേണ്ട ഉത്തരവാദിത്തങ്ങളെയും കടമകളെക്കുറിച്ചും മനസ്സിലാക്കുവാൻ ഇന്നേദിവസം കൊണ്ട് സാധിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനും സ്കൂൾ ബസ്സിലേക്ക് അവരെ വരികയായി നിർത്തുന്നതിനും പങ്കാളിയാകുവാൻ കഴിഞ്ഞു. തികച്ചും സന്തോഷകരമായ ഈ ദിനം അധ്യാപക വിദ്യാർത്ഥി ജീവിതത്തിലെ പുതിയൊരു അനുഭവമായിരുന്നു.

No comments:
Post a Comment