Thursday, June 15, 2023

13.06.2023 ചൊവ്വ

 13.06.2023
 ചൊവ്വ


 അധ്യാപന പരിശീലനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. ടീച്ചിങ് പ്രാക്ടീസിൽ കൃത്യമായ ഒരു ഇരിപ്പിടം കണ്ടെത്തുക എന്നതായിരുന്നു ഇന്നത്തെ ദിവസം നേരിട്ട് ഏറ്റവും വലിയ പ്രതിസന്ധി. ഒടുവിൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്ഥലം കണ്ടെത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. ഇന്നേദിവസം എട്ടാം തരത്തിൽ ഒരു ക്ലാസ് ആണ് എടുക്കാനായി ഉണ്ടായിരുന്നത് നാലാമത്തെ പിരീഡ് ഒമ്പതാം ക്ലാസ് ജി ഡിവിഷനിൽ സബ്സ്റ്റിറ്റ്യൂഷൻ ആയി പോയി.


ആദ്യ ദിവസത്തിൽ തുടങ്ങിവച്ച പൊൻകുന്നം വർക്കിയുടെ ആ വാഴവെട്ട് എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ഇന്നേദിവസം പദ്ധതിയിട്ടത്. ആയതിലേക്ക് ആവശ്യമായ ബോധന സാമഗ്രികളും തയ്യാറാക്കിയിരുന്നു. കഥാപാടനം കൂടുതൽ ആസ്വാദ്യകരമായ രീതിയിൽ നടത്തുവാനും വിദ്യാർഥി പങ്കാളിത്തം ഉറപ്പുവരുത്തുവാനും പദ്ധതി ആസൂത്രണം ചെയ്യുകയുണ്ടായി. ഭാഷാ പഠനത്തിൽ ഏറെ സഹായകരമായ പത്രനാട്യ മാതൃക അനുസരിച്ചാണ് ഇന്നേദിവസം ക്ലാസ്സ് കൈകാര്യം ചെയ്തത്. പാഠഭാഗത്തിന്റെ കുറച്ചുഭാഗം സംഭാഷണശകലങ്ങളായി വേർതിരിച്ച് ആശയവാദനം നടത്തി വിദ്യാർത്ഥികളെ തന്നെ കഥാപാത്രങ്ങൾ ആക്കിയാണ് ഈ മാതൃകയിലൂടെ ക്ലാസ് നടത്തിയത്. വിദ്യാർഥികളുടെ പരിപൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ പ്രസ്തുത ക്ലാസ്സിലൂടെ കഴിഞ്ഞു. പഠിതാക്കളുടെ അഭിനയ താൽപര്യം, ഭാഷണശൈലി മെച്ചപ്പെടുത്തൽ തുടങ്ങി അനവധി നൈപുണികളെ വിപുലീകരിക്കുവാൻ ഇന്നേദിവസം കൊണ്ട് കഴിഞ്ഞു. പത്രനാട്ടിയ മാതൃകയിലൂടെയുള്ള ഇന്നത്തെ ക്ലാസ് ഏറെ ആകർഷണീയമായിരുന്നു. പഠിതാക്കളുടെ പഠന താൽപര്യം വർദ്ധിപ്പിക്കുന്നതിനും പാഠഭാഗവുമായി കൂടുതൽ അടുത്തിടപഴകുന്നതിനും ഇന്നീ ദിവസത്തെ ക്ലാസ് കൊണ്ട് സാധിച്ചു. കേവലം ക്ലാസുകൾക്ക് അതീതമായി വിദ്യാർഥികളുടെ അറിവ് വർദ്ധിപ്പിക്കുവാൻ ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് ബോധ്യപ്പെട്ടു.

                       മനോഹരമായ അധ്യാപന പരിശീലനത്തിന് വ്യത്യസ്തമായ ദിനമാണ് ഇന്ന് കടന്നുപോയത്. വിദ്യാർത്ഥികളുമായി കൂടുതൽ അടുത്തിടപഴകുന്നതിനും പഠിതാക്കളിൽ പഠന താൽപര്യം വർധിപ്പിക്കുന്നതിനും ഇന്നേദിവസം കൊണ്ട് സാധിച്ചു. കൂടുതൽ പ്രവർത്തനക്ഷമമായ നൈപുണീ വികസനത്തിൽ കുട്ടികളുടെ പങ്കാളിത്തം വളർത്തിയെടുക്കുവാൻ ഇന്നേദിവസം കൊണ്ട് കഴിഞ്ഞു. ഓരോ ദിവസവും കൂടുതൽ അറിവും ബോധന തന്ത്രങ്ങളും വളർത്തിയെടുക്കുവാൻ സഹായകരമായി.  വളർത്തിയെടുക്കേണ്ട സേവന കൽപരതകളും കടമകളും വികസിപ്പിക്കുവാൻ ഇത്തരം അധ്യാപന പരിശീലനത്തിലൂടെ കഴിഞ്ഞു. ഇന്നേദിവസം കൃത്യം നാലരയോട് കൂടി വിദ്യാലയത്തിൽ നിന്നും തിരിക്കുകയുണ്ടായി.

No comments:

Post a Comment

ഇന്നോവേറ്റീവ് വർക്ക് - ക്രിയപ്പെട്ടി

    ക്രിയപ്പെട്ടി          ഇന്നോവേറ്റീവ് വർക്ക്              ഭാ ഷാപഠനം കേവല പുസ്തക വായനയിലൂടെ ആർജിക്കേണ്ടതല്ല. സോവിയറ്റ് സൈക്കോളജിസ്റ്റായ ല...