Tuesday, June 27, 2023

19.06.2023 തിങ്കൾ

 19.06.2023

തിങ്കൾ 


    ന്നേദിവസം രാവിലെ കൃത്യം 09. 15 തന്നെ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. വായനാദിനത്തിന്റെ ഭാഗമായി മലയാളം സബ്ജക്ട് അസോസിയേഷന്റെ വക പരിപാടികൾ ഇന്നേദിവസം നടത്തുകയുണ്ടായി. പി. എൻ. പണിക്കരുടെ ചിത്രത്തിനു മുമ്പിൽ തിരിതെളിച്ച് അദ്ദേഹത്തെ ഓർക്കുവാനും വായനദിന പ്രതിജ്ഞ കൈക്കൊള്ളുവാനും സമയം കണ്ടെത്തുകയും ചെയ്തു. വായന മാസാചരണത്തോടെ അനുബന്ധിച്ച് സ്കൂളിൽ നടത്തപ്പെടുന്ന വിവിധ പരിപാടികളിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതിലും മത്സര നടത്തിപ്പിലും സജീവ സാന്നിധ്യമാകാൻ കഴിഞ്ഞു.

പി. എന്‍. പണിക്കര്‍ അനുസ്മരണം 

ഇന്നീ ദിവസം എട്ടാം തരത്തിൽ ബി ഡിവിഷനിൽ ഒരു പിരീഡ് ആണ് ക്ലാസ് എടുക്കാനായി കഴിഞ്ഞത്. ഇന്നേദിവസം കോളേജിൽ നിന്നും മലയാളം ഓപ്ഷണൽ ടീച്ചറായ സിന്ധു ടീച്ചറിന്റെ ക്ലാസ് നിരീക്ഷണവും ഉണ്ടായിരുന്നു. പാഠസൂത്രണ പ്രകാരം ഉൾക്കൊള്ളിച്ച് മുൻകൂർ സംഘാടനം മാതൃക അനുസരിച്ചാണ് ക്ലാസ് നയിക്കാൻ പദ്ധതിയിട്ടത്. ചെറുകഥ എന്ന സാഹിത്യ ശാഖയെ പരിചയപ്പെടുത്തുവാനാണ് ഇന്നത്തെ ക്ലാസ് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. പരിപൂർണ്ണമായും ഐസിറ്റി മുഖാന്തരം ബോധന സാമഗ്രികളെ ഉൾപ്പെടുത്തി കൊണ്ടാണ് ഇന്ന് ദിവസം ക്ലാസ് നയിക്കാൻ തീരുമാനിച്ചത്. ആവശ്യമായ പവർ പോയിന്റ് സ്ലൈഡുകളും ഇതിനായി തയ്യാറാക്കിയിരുന്നു. ഇന്നേദിവസം നിരീക്ഷണം ഉള്ളതിനാൽ കൂടുതൽ സൂക്ഷ്മമായി ക്ലാസ് റൂം പ്രവർത്തനങ്ങൾ അവതരിപ്പിക്കുവാൻ ലക്ഷ്യമിട്ടിരുന്നു.

ക്ലാസ് നിരീക്ഷണത്തിന് ശേഷം സ്കൂള്‍ അധ്യാപകനും ഓപ്ഷണല്‍ ടീച്ചറിനുമൊപ്പം 

സാങ്കേതികമായ ചില തകരാറുകൾ ഇന്നത്തെ ക്ലാസ്സിന്റെ മിഴിവിനെ സാരമായി ബാധിച്ചിരുന്നു. ആയതിനാൽ ഐസിടി ലാപ്ടോപ്പിലേക്ക് മാത്രമായി ചുരുക്കേണ്ടി വന്നത് ക്ലാസ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടായിരുന്നു. ബോധനത്തിന്റെ മാതൃകകളിൽ ഒന്നായ മുൻകൂർ സംഘാടനം മാതൃക അനുസരിച്ച് നയിച്ച ക്ലാസ് ആയിരുന്നതിനാൽ ഇന്ന് വേണ്ടത്ര കാര്യക്ഷമതയോടെ ക്ലാസ് പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. ചെറുകഥ എന്ന സാഹിത്യ വിഭാഗത്തെ ചുരുങ്ങിയ സമയത്തിനുള്ളിൽ കാലഘട്ടങ്ങൾക്ക് വിധേയമായി അവതരിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും പഠിതാക്കളുടെ പ്രതികരണങ്ങളിൽ നിന്നും അവ അത്രകണ്ട് ഫലവത്തായിരുന്നില്ല എന്ന് മനസ്സിലാക്കുവാൻ സാധിച്ചു.

    ഒരൊറ്റ ദിവസത്തെ ക്ലാസ് കൊണ്ട് തന്നെ അനവധി കാര്യങ്ങളെ മനസ്സിലാക്കുവാൻ സാധിച്ചു. പൂർണ്ണമായും ഐസിടിയുടെ സഹായത്തോടെ ഒരു ക്ലാസ് നയിക്കുക എന്നത് തീർത്തും നിഷ്ഫലമാണെന്ന് ഇന്നേദിവസം അനുഭവസ്ഥമാക്കി. അതികഠിനമായ ഭാഷ വ്യവഹാരങ്ങളെ തീർത്തും ലളിതമായി വേണം ക്ലാസ് മുറിയിൽ അവതരിപ്പിക്കേണ്ടത് എന്ന് ഇന്നേദിവസംകൊണ്ട് ബോധ്യപ്പെട്ടു. നിരീക്ഷണത്തിനുശേഷം ക്ലാസിന്റെ പോരായ്മകളെ ടീച്ചർ ബോധ്യപ്പെടുത്തുകയും ചെയ്തു.

        അധ്യാപന പരിശീലനത്തിലെ ഏറ്റവും ദുഃഖകരമായ ഒരു ദിവസമായിരുന്നു ഇന്ന്. ഒരു ആശയത്തെ കുട്ടികളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അത് കൃത്യമായ രീതിയിൽ സംവേദനം ചെയ്യാൻ കഴിയാതിരുന്നത് പ്രശ്നങ്ങൾ തീർത്തും പശ്ചാത്താപമുണ്ടാക്കി. എങ്കിലും ഇന്നേദിവസം മനസ്സിലാക്കിയ വസ്തുതകൾ തുടർന്നു വരുന്ന ക്ലാസുകളിൽ പരിഹരിക്കും എന്ന് തീരുമാനിക്കുകയുണ്ടായി. ഉച്ചയ്ക്കുശേഷം വായന മാസാചരണത്തിന്റെ ഉദ്ഘാടന പരിപാടികൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞ് ആറുമണിയോടെയാണ് സ്കൂളിൽ നിന്നും തിരിച്ചത്.


അക്ഷരമരം 

ചിത്ര പ്രദര്‍ശനം 



No comments:

Post a Comment

ഇന്നോവേറ്റീവ് വർക്ക് - ക്രിയപ്പെട്ടി

    ക്രിയപ്പെട്ടി          ഇന്നോവേറ്റീവ് വർക്ക്              ഭാ ഷാപഠനം കേവല പുസ്തക വായനയിലൂടെ ആർജിക്കേണ്ടതല്ല. സോവിയറ്റ് സൈക്കോളജിസ്റ്റായ ല...