Saturday, July 1, 2023

20.06.2023 ചൊവ്വ | വായനമാസാചരണം

 20.06.2023

ചൊവ്വ

വായനമാസാചരണം 

 ന്നേദിവസം രാവിലെ കൃത്യം 8:45ന് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. വായന ദിനത്തോട് അനുബന്ധിച്ച് വായന മാസാചരണ പരിപാടികളുടെ സ്കൂൾ തല ഉദ്ഘാടനം ഇന്നാണ് നടന്നത്. പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ മനോജ് പുളിമാത്ത് അവർകളാണ് ഉദ്ഘാടനത്തിന് തിരിതെളിച്ചത്. ഇന്നേ ദിവസത്തോട് അനുബന്ധിച്ച് വിളിച്ചു കൂട്ടിയ സ്പെഷ്യൽ അസംബ്ലിയിൽ വായനാദിന സന്ദേശം പ്രതിജ്ഞ വായനാദിന ഗാനം തുടങ്ങി അനവധി പരിപാടികളും നടത്തിയിരുന്നു.  വയന മസാജ് ഭാഗമായി എട്ട് ബിയിലെ കുരുന്നുകൾ തയ്യാറാക്കിയ വേരെഴുത്ത് ക്ലാസ് മാഗസിന്‍റെ ഔദ്യോഗിക പ്രകാശനവും ഇന്നേദിവസം നടത്തുകയുണ്ടായി. തീർത്തും അഭിമാനകരമായ ഒരു നേട്ടമായിരുന്നു അത്. ഹിന്ദി ഇംഗ്ലീഷ് സംസ്കൃതം തുടങ്ങിയ ഭാഷാ അസോസിയേഷനുകളുടെ പ്രത്യേക പരിപാടികളും ഇന്നേ ദിവസത്തിന്റെ മാറ്റൊലി കൂട്ടുകയുണ്ടായി. സഹപാഠിയും ഇതേ സ്കൂളിൽ പരിശീലനം നടത്തിവരുന്ന അനാമിക എസ്എൽ നോടൊപ്പം ചേർന്ന് തയ്യാറാക്കിയ വിവിധ സാഹിത്യകാരന്മാരുടെയും സാഹിത്യകാരികളുടെയും ചിത്രപ്രദർശനവും ഇന്നേദിവസം വലിയ സന്തോഷം ഉളവാക്കുവാൻ ഇടയാക്കിയ സംഭവങ്ങൾ ആയിരുന്നു. ജീവിതത്തിൽ ഓർത്തുവയ്ക്കാൻ അനേകം ഓർമ്മകൾ സമ്മാനിച്ച പരിശീലന ദിവസം കൂടിയായിരുന്നു ഈ വായനാദിനം.

മനോജ്‌ പുളിമാത്തിനൊപ്പം

ടൈംടേബിൾ പ്രകാരം ഇന്നേദിവസം ഒരു ക്ലാസ് ആണ് ഉണ്ടായിരുന്നത്. അടിസ്ഥാന പാഠാവലിയിലെ ഒന്നാമത്തെ അധ്യായത്തിലെ അവസാന പാഠഭാഗമായ എണ്ണം നിറച്ച കരണ്ടിയിൽ പാഠാസൂത്രണ പ്രകാരം കവി പരിചയം നടത്താൻ തീരുമാനിക്കുകയുണ്ടായി. പൗലോ കൊയിലോ എന്ന വിശ്വവിഖ്യാത എഴുത്തുകാരനെ പരിചയപ്പെടുത്തുക എന്നതായിരുന്നു ഇന്നത്തെ ക്ലാസിലെ പ്രധാന ലക്ഷ്യം. ആയതിലേക്ക് ആവശ്യമായ എഴുത്തുകാരന്റെ ചിത്രം മറ്റു ബോധന സാമഗ്രികൾ ജീവിതരേഖ ഇറങ്ങിയ ചാർട്ട് എന്നിവ കരുതിയിരുന്നു. തീർത്തും വിജ്ഞാനപ്രദമായ ഒരു ക്ലാസ് തന്നെയാണ് ഇന്ന് ബോധനം ചെയ്യുവാൻ കഴിഞ്ഞത്. ഐസിടിയുടെയും ചാർട്ട് സഹായത്തോടെ വളരെ ലളിതമായി തന്നെ ഇന്നേദിവസം ക്ലാസ്സിനെ കൈകാര്യം ചെയ്യുവാൻ കഴിഞ്ഞു. ക്ലാസിനു ശേഷം പൗലോ കൊയിലോ എന്ന രചയിതാവിന്റെ ലഘു ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുന്നതിനും മറ്റു പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുകയുണ്ടായി. ക്ലാസ്സിൽ ഇന്ന് ചർച്ച ചെയ്ത വിവരങ്ങളെ അടിസ്ഥാനമാക്കി പുനര അവലോകനവും നിയോഗ അഭ്യാസവും നടത്തുകയുണ്ടായി.

ലോകപ്രശസ്തി ആർജ്ജിച്ച ഒരു എഴുത്തുകാരനെ പരിചയപ്പെടുത്തുവാനാണ് ഇന്നേദിവസം ക്ലാസ്സ് കൊണ്ട് ഉദ്ദേശിച്ചത്. പുതിയ ഒരു എഴുത്തുകാരനെ അല്ലെങ്കിൽ എഴുത്തുകാരി പരിചയപ്പെടുത്തുന്നത് പൂർണമായും സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വസ്തുതയാണ് എന്ന് ബോധ്യമായി. ഐസിടിയുടെയും ചാറ്റുകളുടെയും ഉപയോഗം ഇത്തരം പ്രവർത്തനങ്ങൾക്ക് ഏറെ ഗുണം ചെയ്യും എന്നും ബോധ്യമായി. തീർത്തും അഭലക്ഷ്മിയുമായ പ്രതികരണങ്ങളുടെ ഭാഗമായി ഇന്നത്തെ ക്ലാസ് തീർത്തും  വിജ്ഞാനപ്രദം ആയിരുന്നു എന്ന് ബോധ്യമായി.

അധ്യാപന പരിശീലനത്തിന്റെ ഏറ്റവും അഭിമാനകരമായ ഒരു ദിവസമായിരുന്നു ഇന്ന്. എനിക്ക് നിഷ്കർഷിച്ച ക്ലാസ് ആയ എട്ട് ബിയിൽ നിന്നും ഒരു ക്ലാസ് മാഗസിൻ പുറത്തിറക്കാൻ കഴിഞ്ഞത് ഈ വായന മാസാചരണത്തിനോടൊപ്പം ചേർത്തുനിർത്താൻ കഴിയുന്ന വലിയൊരു നേട്ടമായി കരുതുന്നു. അനവധി എഴുത്തുകളും ചിത്രങ്ങളും കൊണ്ട് സമ്പന്നമായ ആ മാഗസിൻ ഇന്നേ ദിവസത്തിന്റെ ഏറ്റവും വലിയ ആകർഷണമായിരുന്നു. പരിപാടികൾ എല്ലാം കഴിഞ്ഞ് വൈകുന്നേരം 4 15 തന്നെ സ്കൂളിൽ നിന്നും തിരിച്ചു.

അസംബ്ലി
ഉദ്ഘാടന വേദി

ഉദ്ഘാടനം 
മാഗസിന്‍ കവര്‍

No comments:

Post a Comment

ഇന്നോവേറ്റീവ് വർക്ക് - ക്രിയപ്പെട്ടി

    ക്രിയപ്പെട്ടി          ഇന്നോവേറ്റീവ് വർക്ക്              ഭാ ഷാപഠനം കേവല പുസ്തക വായനയിലൂടെ ആർജിക്കേണ്ടതല്ല. സോവിയറ്റ് സൈക്കോളജിസ്റ്റായ ല...