21.06.23
ബുധൻ
ഇന്നേദിവസം രാവിലെ 8:45ന് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. ഇന്നേദിവസം രണ്ട് പീരിയഡുകൾ ഉണ്ടായിരുന്നുവെങ്കിലും ഒരു ക്ലാസ് മാത്രമാണ് എടുക്കാനായി കഴിഞ്ഞത്. കഴിഞ്ഞദിവസം തുടങ്ങിവച്ച എണ്ണ നിറച്ച കരണ്ടിയുടെ രണ്ടാം കവി പരിചയം നടത്താനാണ് ഇന്ന് പദ്ധതിയിട്ടത്. ഇന്നേ ദിവസം രണ്ട് ക്ലാസുകൾ ഉണ്ടായിരുന്നുവെങ്കിലും ഒരു ക്ലാസ് മാത്രമാണ് പൂർണമായും എടുക്കുവാനായി കഴിഞ്ഞത്. ലോകപ്രശസ്തനായ പൗലോ കൊയ്ലോയുടെ വിഖ്യാത കൃതിയായ ആൽക്കമിസ്റ്റിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ രമാ മേനോന്റെ ജീവിതവും സാഹിത്യ സംഭാവനകളും പരിചയപ്പെടുത്തുക എന്ന ഉദ്ദേശമായിരുന്നു ഇന്നത്തെ ക്ലാസിന്റെ പ്രധാന ലക്ഷ്യമായി പദ്ധതിയിട്ടത്. ഇതിനാവശ്യമായ ചിത്രങ്ങൾ, ജീവിതരേഖ അടങ്ങിയ ചാർട്ടുകൾ കൃതികൾ അടങ്ങിയ കാർഡുകൾ എന്നീ ബോധനസാമഗ്രികളും കരുതിയിരുന്നു.
![]() |
| യോഗാപരിശീലനം |
വിവർത്തനം എന്ന സാഹിത്യ ശാഖയെ പരിചയപ്പെടുത്തി കൊണ്ടാണ് ഇന്നേ ദിവസത്തെ ക്ലാസ് ആരംഭിച്ചത് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഈ മേഖല സുപരിചിതമല്ലെങ്കിലും കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തപ്പോൾ അവരുടെ വൈജ്ഞാനിക ഘടന ശക്തിപ്പെടുത്തുകയുണ്ടായി. രമാ മേനോൻ എന്ന വിവർത്തകയെ പരിചയപ്പെടുത്തുന്നതിനായി അവരുടെ ചിത്രം ഐസിടി വഴി പ്രദർശിപ്പിക്കുകയും അവരുടെ അധിക വിവരണത്തിനായി ചാർട്ട് പ്രദർശിപ്പിക്കുകയും ചെയ്തു. രചയിതാവിന്റെ സാഹിത്യ സംഭാവനങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ കൃതികൾ അടങ്ങിയ കാർഡുകളും പ്രദർശിപ്പിക്കുകയുണ്ടായി. വിദ്യാർത്ഥികൾ എല്ലാവരും രചയിതാവിന്റെ ലഘു ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. ഇത്തരം പഠനബോധന പ്രവർത്തനങ്ങളിലൂടെ പഠിതാക്കളിൽ ഭാഷണ ലേഖന നൈപുണികൾ വികസിക്കുവാൻ കാരണമാകുന്നു എന്നും ബോധ്യപ്പെടുവാൻ കഴിഞ്ഞു. തീർത്തും ആത്മസംതൃപ്തിയുള്ള ക്ലാസ് തന്നെയായിരുന്നു ഇന്ന് കഴിഞ്ഞുപോയത്.
അധ്യാപന പരിശീലനത്തിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കഴിയുന്തോറും അനേകം അറിവുകൾ കൂടുതലായി ഉൾക്കൊള്ളുവാൻ കഴിഞ്ഞിട്ടുണ്ട്. ക്ലാസ് മാനേജ്മെന്റിലും സ്കൂൾ അച്ചടക്കപരിപാലനത്തിലും കൂടുതൽ ശ്രദ്ധയോടെ പെരുമാറുവാൻ കഴിഞ്ഞു. ഇന്നേദിവസം പരിശീലന പ്രവർത്തനങ്ങൾക്ക് ശേഷം കൃത്യം നാല് 30 ഓടുകൂടി സ്കൂളിൽ നിന്നും തിരിക്കുകയുണ്ടായി.

No comments:
Post a Comment