Sunday, June 18, 2023

14.06.2023 ബുധൻ


14.06.2023 
ബുധൻ 

ദ്ധ്യാപന പരിശീലനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. ഇന്നേദിവസം രാവിലെ സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു. സ്കൂൾ പ്രധാന അധ്യാപകൻ പൊതുവായി വേണ്ട നിർദ്ദേശങ്ങളും പഠിതാക്കൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും സംസാരിച്ചു. ഇതേദിവസം എട്ട് ബി യിൽ രണ്ട് ക്ലാസുകൾ വീതമാണ് എടുക്കേണ്ടിയിരുന്നത്. ബോധനത്തിന് ആവശ്യമായ പഠനോപകരണങ്ങളും കരുതിയിരുന്നു. പാഠഭാഗത്തെ വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന സംഭാഷണശകലങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പദപ്രശ്നവും ഇന്നത്തെ പാഠസൂത്രണത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഏഴാമത്തെ പിരീഡിലേക്കായി ഐസിടിയിൽ ഒരു വീഡിയോ ശകലവും ക്രമീകരിച്ചിരുന്നു. രണ്ട് ക്ലാസുകളിലായി ആ വാഴവെട്ട് എന്ന കഥ പൂർത്തീകരിക്കുകയാണ് ഇന്ന് നടത്തിയത്. ഓരോ ക്ലാസുകളിലും പൂർവ്വ ക്ലാസുകളിലെ വിവരങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. പഠിതാക്കളിൽ പഠന താൽപര്യം വർദ്ധിപ്പിക്കുന്നതിനായി ഐസിടിയുടെയും ചാറ്റുകളുടെയും സാന്നിധ്യം ക്ലാസ് മുറിയെ കൂടുതൽ ആകർഷണീയമാക്കി. ഏഴാമത്തെ പിരീഡിൽ പാഠഭാഗത്തിന്റെ മുഴുവൻ ആശയത്തെ സംഗ്രഹിക്കാനും പഠിതാക്കളിൽ മുന്നറിവുകൾ പരിശോധിക്കുവാനും കഴിഞ്ഞു. സർഗ്ഗസൃഷ്ടികൾ ബോധനത്തിന് വിധേയമാക്കുമ്പോൾ അവ കൂടുതൽ ആകർഷണീയമാക്കുന്ന വിധത്തിൽ പഠിതാക്കളിൽ എത്തിക്കണമെന്ന് ഇന്നേദിവസം മനസ്സിലാക്കുവാൻ സാധിച്ചു. ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നതിലൂടെ മനുഷ്യമനസ്സുകളെയും അവരുടെ വികാരവിചാരങ്ങളെയും പഠിതാക്കളിൽ എത്തിക്കാൻ കഴിയുന്നു. ക്ലാസ് മാനേജ്മെന്റിലും സമയ ക്രമീകരണത്തിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന് ഇന്നേദിവസം ബോധ്യമായി. അധ്യാപന പരിശീലനത്തിന്റെ മറ്റൊരു മനോഹരമായ ദിവസമായിരുന്നു ഇന്ന്. പഠിതാക്കളുമായി കൂടുതൽ അടുത്തിടപഴകുന്നതിനും അവരുമായി അവരുമായി സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നതിനും പാഠപൂർത്തീകരണത്തിനും ഇന്നേദിവസം കൊണ്ട് സാധിച്ചു.

No comments:

Post a Comment

ഇന്നോവേറ്റീവ് വർക്ക് - ക്രിയപ്പെട്ടി

    ക്രിയപ്പെട്ടി          ഇന്നോവേറ്റീവ് വർക്ക്              ഭാ ഷാപഠനം കേവല പുസ്തക വായനയിലൂടെ ആർജിക്കേണ്ടതല്ല. സോവിയറ്റ് സൈക്കോളജിസ്റ്റായ ല...