22. 07. 2023
ശനി
ഇന്നേദിവസം രാവിലെ 9 30 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഈയാഴ്ചയിൽ രണ്ട് ദിവസത്തോളം അവധിയായിരുന്നതിനാൽ ഇന്ന് ശനിയാഴ്ച പ്രവർത്തി ദിനം ആക്കുകയായിരുന്നു ഇന്ന് ഉച്ചകഴിഞ്ഞ് സ്കൂളിൽ പിഎസ്സിയുടെ പരീക്ഷ ഉള്ളതിനാൽ ക്ലാസുകൾ ഉച്ചവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാടാസൂത്രണ പ്രകാരം ഇന്നീ ദിവസം കാർമുകലിന് ഗദ്യത്തിൽ ഒരു അർച്ചനാ ഗീതം എന്ന കെ പി ലേഖനമാണ് ചർച്ച ചെയ്യാനായി ഉണ്ടായിരുന്നത്.
![]() |
| സ്കൂള്‍ പാല്‍ വിതരണം |
മലയാളത്തിലെ വിഖ്യാതനായ വിമർശകനാണ് കെ പി അപ്പൻ അദ്ദേഹത്തിന്റെ ഏറെ ചർച്ചകൾക്ക് വിധേയമായ ഒരു കൃതിയാണ് പ്രകോപനങ്ങളുടെ പുസ്തകം എന്നത് പ്രസ്തുത കൃതിയിലെ കുറച്ചു ഭാഗമാണ് ലേഖനമായി ഉൾപ്പെടുത്തിയിരിക്കുന്നത് പാഠസൂത്രണ പ്രകാരം കെ പി അപ്പൻ എന്ന രചയിതാവിനെ പരിചയപ്പെടുത്തുവാനാണ് ഇന്നത്തെ ക്ലാസ്സിലൂടെ പദ്ധതി ഇട്ടത് ഇതിനാവശ്യമായ ബോധന സാമഗ്രികളും കരുതിയിരുന്നു ഐസിടി ചിത്രം അദ്ദേഹത്തിന്റെ കൃതികൾ അടങ്ങിയ കാർഡുകൾ ലഘു ജീവിതരേഖ അടങ്ങിയ ചാർട്ട് എന്നിവ ഇന്നത്തെ ക്ലാസിനായി കരുതിയിരുന്നു.
പഠിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇന്നേദിവസം ക്ലാസ് ആരംഭിച്ചത് തുടർന്ന് പഠിതാക്കളുടെ മുന്നറിവുകളെ പരിശോധിക്കുന്നതിനായി ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. അവരുടെ ഉത്തരങ്ങളെ ക്രോഡീകരിക്കുകയും കെപി അപ്പൻ എന്ന രചയിതാവിനെ കുറിച്ച് ആമുഖഭാഷണം നടത്തുകയും ചെയ്തു തുടർന്ന് എഴുത്തുകാരനെ കൂടുതൽ പരിചയപ്പെടുത്തുന്നതിനായി അദ്ദേഹത്തിന് ചിത്രം ഐസിടി വഴി പ്രദർശിപ്പിച്ചത് തുടർന്ന് അദ്ദേഹത്തിന്റെ ലഘു ജീവിതരേഖ അടങ്ങിയ ചാർട്ട് പ്രദർശിപ്പിക്കുകയും അവ വിദ്യാർഥികളെ കൊണ്ട് ശ്രവ്യവായന നടത്തുകയും ചെയ്തു. തുടർന്ന് അവ പകർത്തി എഴുതുവാൻ അവസരം കൊടുക്കുകയും ചെയ്തു കൃതികൾ അടങ്ങിയ കാർഡുകൾ പഠിതാക്കൾക്ക് വിതരണം ചെയ്യുകയും അവയെ ശ്രാവ്യവായനയ്ക്കും പകർത്തി എഴുതുന്നതിനും വിധേയമാക്കുകയും ചെയ്തു തുടർന്ന് കെ പി അപ്പൻ എന്ന എഴുത്തുകാരന്റെ ലഘു ജീവിതരേഖ അടങ്ങിയ ചാർട്ട് പ്രദർശിപ്പിക്കുകയും പഠിതാക്കളെ കൊണ്ട് വായന നടത്തുകയും ചെയ്തു. തുടർന്ന് ഇന്നീ ദിവസം ചർച്ച ചെയ്ത വിവരങ്ങളെ അടിസ്ഥാനമാക്കി ചില പുനര അവലോകനം നടത്തുകയും ചെയ്തു നിയോഗാഭ്യാസത്തിലൂടെ ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു.
ഇന്നേദിവസം ക്ലാസ്സിൽ പുതിയൊരു എഴുത്തുകാരനെ പരിചയപ്പെടുത്തുന്ന കൃത്യമാണ് ചെയ്തത് കെപിഎപ്പൻ എന്ന വിഖ്യാതനായ എഴുത്തുകാരനെ വളരെ വിശദമായിത്തന്നെ പഠിതാക്കളിൽ എത്തിക്കുവാൻ കഴിഞ്ഞു. ക്ലാസ് റൂം മാനേജ്മെന്റ് കൂടുതൽ സുതാര്യമാക്കണമെന്ന് ഇന്നേദിവസം ബോധ്യമായി തീർത്തും അഭലക്ഷണീയമായ പ്രതികരണങ്ങളാണ് വിദ്യാർഥികളിൽ നിന്നും ലഭിച്ചത്.
അധ്യാപന പരിശീലനത്തിന്റെ ഏറ്റവും മനോഹരമായ ദിനങ്ങളിൽ ഒന്നായിരുന്നു ഇന്ന് കടന്നുപോയത് ഓരോ ദിനവും കടന്നു പോകുമ്പോഴും പഠിതാക്കളുമായും അധ്യാപകരുമായും അഭേദ്യമായ ബന്ധം പുലർത്തുവാൻ കഴിയുന്നുണ്ട് ഗദ്യ ഭാഗങ്ങൾ പഠിപ്പിക്കുമ്പോൾ കൂടുതൽ കാര്യക്ഷമതയോടെ പാഠഭാഗങ്ങൾ കൈകാര്യം ചെയ്യണമെന്ന് ഇന്നേദിവസം മനസ്സിലാക്കി സ്കൂളിലെ ഉച്ചഭക്ഷണം വിളമ്പുന്നതിനും വൈകുന്നേരത്തെ വാഹനഗതാഗത നിയന്ത്രണങ്ങൾക്കും പങ്കാളിയാകുവാൻ കഴിഞ്ഞു ഇന്നേദിവസം സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ശേഷം വൈകുന്നേരം 4 30ന് തന്നെ സ്കൂളിൽ നിന്ന് തിരിക്കുകയുണ്ടായി.

No comments:
Post a Comment